റഷ്യയില്‍ ചിത്രീകരിച്ച മലയാളികളുടെ ലോകകപ്പ് ഗാനം വമ്പന്‍ ഹിറ്റ്; ലക്ഷങ്ങള്‍ ആസ്വദിക്കുന്നു
കൊച്ചി: ലോകകപ്പിന് മുന്നോടിയായി റഷ്യയില്‍ ചിത്രീകരിച്ച മലയാളി ബാന്‍ഡിന്റെ ലോകകപ്പ് ഗാനം തരംഗമാകുന്നു. കൊച്ചി കേന്ദ്രമായിട്ടുള്ള ഓര്‍ഫിയോ ബാന്‍ഡ് ആണ് ലോകകപ്പ് സ്‌പെഷല്‍ ഗാനം ചിത്രീകരിച്ച് പുറത്തിറക്കിയത്. നടന്‍ നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ ഗാനം ലോകകപ്പ് ആവശേത്തിനിടെ മലയാളികള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ബാന്‍ഡിലെ അംഗമായ റഷ്യന്‍ സ്വദേശി മരിയ ഗ്രിഗറേവയുടെ സഹായത്തോടെയാണ് ഗാനം പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിച്ചത്. ആറുദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെന്നാണ് പറയപ്പെടുന്നത്. ഫിഫയുടെ ഒഫീഷ്യല്‍ സോങ്ങിന് തൊട്ടുതാഴെയാണ് ഇപ്പോള്‍ യുട്യൂബില്‍ ഗാനത്തിന്റെ സ്ഥാനം.

പി്ന്നണി ഗായിക സയനോരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോബിന്‍ തോമസിന്റെ സംഗീതത്തില്‍ ശ്യാം മുരളീധരന്‍, ഡോണ്‍ തോമസ്, മരിയ എന്നിവര്‍ ചേര്‍ന്നാണ് ഗാന രചന. മനോഹരമായ ചിത്രീകരണമാണ് മറ്റൊരു പ്രത്യേകത. ലോകത്തിന് ഫുട്‌ബോളിനോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതുകൂടിയാണ് വീഡിയോ. സ്റ്റീവ് ബെഞ്ചമിന്‍ എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ക്യാമറാമാന്‍ അജിത് കുമാര്‍ പീ എസ്സാണ് ചിത്രീകരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications