Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യ ആദ്യ കളിക്കുശേഷം പുറത്താക്കിയ കാലിനിച്ച് വെള്ളി മെഡല്‍ നിരസിച്ചു

സാഗ്‌റെബ്: ഇത്തവണ ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും ഭാഗ്യമില്ലാത്ത താരമായാണ് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ നിക്കോള കാലിനിച്ച് വിലയിരുത്തപ്പെടുന്നത്. ആദ്യ കളിക്കുശേഷം പരിശീലകന്‍ സ്ലാട്‌കോ ഡാലിച്ചുമായി ഉടക്കി നാട്ടിലേക്ക് മടങ്ങിയ കാലിനിച്ച് സ്വന്തം ടീം ഫൈനല്‍ കളിക്കുന്നത് വീട്ടിലിരുന്നു കാണേണ്ടിവന്നു. ഒരുപക്ഷെ ഫൈനലില്‍ ബൂട്ടണിയേണ്ട താരമാണ് കേവലമൊരു കലഹത്തിന്റെ പേരില്‍ നാട്ടിലേക്ക് മടങ്ങിയത്.

nikolakalinic

കാലിനിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതാണ് പരിശീലകനെയും മാനേജ്‌മെന്റിനെയും ചൊടിപ്പിച്ചത്. ഇതോടെ നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. എന്നാല്‍, ലോകകപ്പ് ഫൈനലില്‍ തോറ്റ ക്രൊയേഷ്യയുടെ കളിക്കാര്‍ക്കെല്ലാം വെള്ളിമെഡല്‍ സമ്മാനിച്ചപ്പോള്‍ കലിനിച്ചിനും കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു ഒരെണ്ണം.

ക്രൊയേഷ്യ ഒഴിവാക്കിയ താരമാണെങ്കിലും പകരം മറ്റൊരാളെ ഉള്‍പ്പെടുത്താത്തതിനാല്‍ കാലിനിച്ചിനും ഫിഫയുടെ മെഡല്‍ ലഭിക്കും. എന്നാല്‍, മെഡല്‍ വേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ താരം. ഒരു കളിപോലും കളിക്കാതെ വെള്ളിമെഡല്‍ സ്വീകരിക്കുന്നതിലെ അധാര്‍മിത കാലിനിച്ചിനെ മെഡല്‍ നിരസിക്കാന്‍ പ്രേരിപ്പിച്ചു.

ലോകകപ്പില്‍ നൈജീരിയക്കെതിരായ ക്രൊയേഷ്യയുടെ ആദ്യ മത്സരത്തിന്റെ ഇടവേളയ്ക്കുശേഷം പരിശീലകന്‍ ഡാലിച്ച് കാലിനിച്ചിനോട് കളത്തില്‍ ഇറങ്ങാന്‍ പറഞ്ഞിരുന്നു. പുറംവേദനയാണെന്ന് പറഞ്ഞ് താരം ഇതിന് വിസമ്മതിച്ചു. അതിന് മുമ്പ് ബ്രസീലുമായുള്ള സന്നാഹ മത്സരത്തിലും കാലിനിച്ച് പകരക്കാരനാകാന്‍ വിസമ്മതിച്ചു. ഇതോടെ അര്‍ജന്റീനയുമായുള്ള കളിക്കുമുമ്പ് കാലിനിച്ചിനെ നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനോട് ഏറ്റുമുട്ടുമ്പോള്‍ വീട്ടിലിരുന്നു കളി കാണാനായിരുന്നു ഈ എസി മിലാന്‍ താരത്തിന്റെ വിധി.

Story first published: Sunday, July 22, 2018, 11:55 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+