Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസിന്റെ വിജയക്കുതിപ്പിന് പൂട്ടിട്ട് ജെനോവ... ബയേണ്‍, പിഎസ്ജി, ഡോട്മുണ്ട് ടീമുകള്‍ക്ക് ജയം

റോം/മ്യൂണിക്ക്/പാരിസ്: ഇറ്റാലിയന്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുകയായിരുന്ന യുവന്റസിന് സീസണിലെ ആദ്യ സമനില. ജെനോവയാണ് ഹോംഗ്രൗണ്ടില്‍ യുവന്റസിനെ 1-1ന് സമനിലയില്‍ പൂട്ടിയത്. ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ബദ്ധവൈരികളായ ബൊറൂസ്യ ഡോട്മുണ്ട് ജയം തുടര്‍ന്നു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 5-0ന് അമിയെന്‍സിനെ തകര്‍ത്തു.

ആദ്യം ഡികോക്ക്, ഇനി ശിഖര്‍ ധവാന്‍? അടുത്ത ഐപിഎല്‍ കിരീടം മുംബൈക്കു തന്നെ...
സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളില്‍ മുന്നിലെത്തിയ യുവന്റസിനെ ഡാനിയേല്‍ ബെസ്സയുടെ ഗോളിലൂടെ ജെനോവ സമനില പിടിക്കുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നാപ്പോളി 3-0ന് ഉഡിനെസിനെയും സ്പാല്‍ 2-0ന് റോമയെയും പരാജയപ്പെടുത്തി.

juvents

അതേസമയം, നാല് മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം കളത്തിലിറങ്ങിയ ബയേണ്‍ 3-1ന് വോള്‍ഫ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഒരു തവണ നിറയൊഴിച്ച ജെയിംസ് റോഡ്രിഗസുമാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. ബൊറൂസ്യ ഡോട്മുണ്ട് 4-0ന് സ്റ്റുട്ട്ഗര്‍ട്ടിനെയാണ് തകര്‍ത്തത്. ഗോളടി തുടരുന്ന പാകോ അല്‍കാസര്‍, ജാഡോന്‍ സാഞ്ചോ, മാര്‍കോ റ്യൂസ്, മാക്‌സിമിലാന്‍ ഫിലിപ്പ് എന്നിവരാണ് ഡോട്മുണ്ടിന്റെ സ്‌കോറര്‍മാര്‍. ഡോട്മുണ്ട് തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 5-0ന് അമിയെന്‍സിനെ നിഷ്പ്രഭമാക്കുകയായിരുന്നു. മാര്‍ക്വീഞ്ഞോ, അഡ്രിയാന്‍ റാബിയോറ്റ്, ജുലിയന്‍ ഡ്രാക്‌സലര്‍, കിലിയന്‍ എംബാപ്പ, മൗസ്സ ഡിയാബി എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. മല്‍സരത്തില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പിഎസ്ജി വിശ്രമം അനുവദിച്ചിരുന്നു. ലീഗ് സീസണില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ 10ാം ജയം കൂടിയാണിത്.

Story first published: Sunday, October 21, 2018, 14:02 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+