Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം ഡികോക്ക്, ഇനി ശിഖര്‍ ധവാന്‍? അടുത്ത ഐപിഎല്‍ കിരീടം മുംബൈക്കു തന്നെ...

രോഹിത് ധവാൻ വെടിക്കെട്ട് ഇനി മുംബയ്‌ക്കൊപ്പമോ? | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കിരീടം തങ്ങളുടെ തട്ടകത്തിലെത്തിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ നയിച്ച മുംബൈ കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പോലും കടക്കാനാവാതെ മുംബൈ നാണം കെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് മുംബൈ.

ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആര്‍സിബിയില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരവും യുവ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരാന്‍ തീരുമാനിച്ചത്. അടുത്തതായി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് മുംബൈ നോട്ടമിട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ധവാനെ തിരിച്ചു കൊണ്ടു വന്നേക്കും

ധവാനെ തിരിച്ചു കൊണ്ടു വന്നേക്കും

നേരത്തേ ഒരു സീസണില്‍ തങ്ങള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള ധവാനെ ടീമിലേക്കു തിരിച്ചുകൊണ്ടു വരാന്‍ മുംബൈ നീക്കം തുടങ്ങിയെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2009-10 സീസണിലാണ് ധവാന്‍ മുംബൈക്കു വേണ്ടി കളിച്ചത്. പിന്നീട് ഡെക്കാന്‍ ചാര്‍ജേഴ്‌സിലേക്കു മാറിയ താരം 2013 മുതല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ തുറുപ്പുചീട്ടാണ്.
ഐപിഎല്ലിന്റെ കന്നി സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു 32 കാരനായ ധവാന്‍.

ടീം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു

ടീം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ ധവാന്‍ അസംതൃപ്തനാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് ടീം വിടാന്‍ താന്‍ ആഗ്രഹിക്കുന്നതായി ധവാന്‍ അധികൃതരെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സണ്‍റൈസേഴ്‌സുമായി മൂന്നു വര്‍ഷത്തെ കരാറുണ്ടെങ്കിലും തുടരാന്‍ താല്‍പ്പര്യമില്ലാത്ത ഒരു താരത്തെ പിടിച്ചുവയ്ക്കാന്‍ ഒരു ടീമും ശ്രമിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് കോച്ച് ടോം മൂഡിയുമായി ചില കാര്യങ്ങൡ ധവാന്‍ തകര്‍ക്കിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ധവാനെ വില്‍ക്കാന്‍ തയ്യാറെന്ന് ഹൈദരാബാദ്

ധവാനെ വില്‍ക്കാന്‍ തയ്യാറെന്ന് ഹൈദരാബാദ്

രണ്ടു മികച്ച കളിക്കാരെ ലഭിച്ചാല്‍ ധവാനെ കൈമാറാന്‍ തയ്യാറാണെന്ന് സണ്‍റൈസേഴ്‌സ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഫീഷ്യലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളുമായി ഇതുമായി ബന്ധപ്പെട്ട് മുംബൈ ആശയവിനിമയം നടത്തിയെന്നാണ് വിവരം. ധവാന്‍ ടീമിലെത്തുകയാണെങ്കില്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടിയായ രോഹിത്തും ധവാനും ഒരുമിച്ച് കൡക്കുന്നതിന് അടുത്ത സീസണിലെ ഐപിഎല്‍ സാക്ഷിയാവും.

Story first published: Sunday, October 21, 2018, 12:34 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+