Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: റോയ് കൃഷ്ണയ്ക്കു ഡബിള്‍, ഹാട്രിക്ക് ജയവുമായി എടിക്കെയുടെ കുതിപ്പ്

1
2026443

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ 19ാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എടിക്കെ ജംഷഡ്പൂരിനെ കെട്ടുകെട്ടിച്ചത്. എല്ലാം ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. വിദേശ താരം റോയ് കൃഷ്ണയാണ് ഇരട്ടഗോളുകളുമായി എടിക്കെയുടെ ഹീറോയായത്. 57, 71 മിനിറ്റുകളില്‍ ലഭിച്ച പെനല്‍റ്റികള്‍ താരം അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

എഡു ഗാര്‍ഷ്യയാണ് (90+4) ടീമിന്റെ മറ്റൊരു സ്‌കോറര്‍. 85ാം മിനിറ്റില്‍ സെര്‍ജിയോ കാസ്‌റ്റെലാണ് പെനല്‍റ്റിയിലൂടെ ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. ലീഗില്‍ എടിക്കെയുടെ തുടര്‍ച്ചയായ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ഒമ്പത് പോയിന്റുമായി എടിക്കെ ലീഗില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

roy

മലയാളി താരം ജോബി ജസ്റ്റിന്‍ ഈ മല്‍സരത്തിലൂടെ എടിക്കെയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. നിശ്ചിത സമയം തീരാന്‍ 10 മിനിറ്റ് ബാക്കിനില്‍ക്കെയാണ് മൈക്കല്‍ സുസൈരാജിനു പകരം ജോബി കളത്തിലിറങ്ങിയത്. ഒന്നാംപകുതിയില്‍ ഇരുടീമുകളും വീറോടെ പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

ആദ്യ അവസരം എടിക്കെയ്ക്ക്

എടിക്കെയ്ക്കാണ് കളിയുടെ നാലാം മിനിറ്റില്‍ ലീഡ് നേടാനുള്ള ആദ്യത്തെ അവസരം ലഭിക്കുന്നത്. റോയ് കൃഷ്ണ നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്ത് ഡേവിഡ് വില്ല്യംസ് ബോക്‌സിന് തൊട്ടരികില്‍ നിന്നു തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ജംഷഡ്പൂര്‍ ഡിഫന്‍ഡര്‍ മെമോ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഹെര്‍ണാണ്ടസ് നഷ്ടപ്പെടുത്തി
40ാം മിനിറ്റില്‍ എടിക്കെയ്ക്കു തന്നെയാണ് കളിയിലെ രണ്ടാമത്തെയും ഗോളവസരം വീണ് കിട്ടിയത്. ജംഷഡ്പൂരിന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് ഡേവിഡ് വില്ല്യംസ് ബോക്‌സിനകത്ത് റോയ് കൃഷ്ണയ്ക്കു മറിച്ചു നല്‍കി. റോയ് കൃഷ്ണയുടെ ബാക്ക് ഹീല്‍ സ്വീകരിച്ച ജാവിയര്‍ ഹെര്‍ണാണ്ടസ് പരീക്ഷിച്ച ഷോട്ട് പക്ഷെ ലക്ഷ്യം കാണാതെ പുറത്തുപോയി. പെനല്‍റ്റിക്കായി ഹെര്‍ണാണ്ടസ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

അക്കൗണ്ട് തുറന്ന് എടിക്കെ
60ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എടിക്കെ അക്കൗണ്ട് തുറന്നു. പെനല്‍റ്റിയില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. ബോക്‌സിനുള്ളില്‍ വച്ച് റോയ് കൃഷ്ണയെ ജംഷഡ്പൂര്‍ താരം ടിരി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി എടിക്കെയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്ക് റോയ് കൃഷ്ണ അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

വീണ്ടും റോയ് കൃഷ്ണ
എടിക്കെയുടെ ആധിപത്യമുറപ്പാക്കി 71ാം മിനിറ്റില്‍ റോയ് കൃഷ്ണ തന്റെ രണ്ടാം ഗോളും കണ്ടെത്തി. ഇതും പെനല്‍റ്റിയില്‍ നിന്നു തന്നെയായിരുന്നു. ഇത്തവണ മെമോയാണ് ജംഷഡ്പൂരിന്റെ വില്ലനായത്. അരിന്ദം നല്‍കിയ ലോങ് ബോള്‍ തല കൊണ്ട് തടുത്തിട്ട ശേഷം മുന്നേറിയ റോയ് കൃഷ്ണ ടിരിയെ മറികടന്ന് ബോക്‌സിനുള്ളിലെത്തി. എന്നാല്‍ ഷോട്ടുതിര്‍ക്കും മുമ്പ് റോയ് കൃഷ്ണയെ മെമെ പിറില്‍ നിന്നും ടാക്കിള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഒരിക്കല്‍ക്കൂടി റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്.

കളിയിലെ മൂന്നാം പെനല്‍റ്റി
നിശ്ചിത സമയം തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ റഫറി കളിയില്‍ മൂന്നാം തവണയും പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ഇത്തവണ ഭാഗ്യം ജംഷഡ്പൂരിനായിരുന്നു. കോര്‍ണറിനൊടുവില്‍ കാസ്റ്റെലിനെ എടിക്കെയുടെ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കാസ്റ്റെല്‍ ഇതു ഗോളാക്കുകയും ചെയ്തു.

ഗോള്‍പട്ടിക തികച്ച് എടിക്കെ
സമനില ഗോളിനായി ജംഷഡ്പൂര്‍ ശ്രമിക്കവെയാണ് എടിക്കെയുടെ വിജയമുറപ്പാക്കിക്കൊണ്ട് ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ എടിക്കെയുടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. ആദ്യ രണ്ടു ഗോളുകളും നേടിയ റോയ് കൃഷ്ണയാണ് ഈ ഗോളിനു വഴിയൊരുക്കിയത്.

Story first published: Saturday, November 9, 2019, 22:02 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+