Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാലണ്‍ ഡിയോര്‍ ആര്‍ക്ക്? റൊണാള്‍ഡോയ്ക്കല്ല!! റാക്കിറ്റിച്ചിന്‍റെ പ്രവചനം ഇങ്ങനെ...

മെസിക്കില്ലെങ്കിൽ റെണാൾഡോയ്ക്കും വേണ്ട | Oneindia Malayalam

മാഡ്രിഡ്: അഞ്ചു തവണ ജേതാവായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയില്ലാതെയാണ് ഇത്തവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള അന്തിമ ലിസ്റ്റ് പുറത്തുവിട്ടത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെസ്സി ആദ്യ മൂന്നില്‍ ഇടംപിടിക്കാതെ പോവുന്നത്.

മെസ്സിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവെ ബാലണ്‍ ഡിയോറില്‍ ഇത്തവണത്തെ ഫേവറിറ്റിനെ പ്രഖ്യാപിച്ച് ബാഴ്‌സയിലെ ടീമംഗവും ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡറുമായ ഇവാന്‍ റാക്കിറ്റിച്ച് രംഗത്തെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണ അവാര്‍ഡ് നേടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൊയേഷ്യന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 മോഡ്രിച്ച് ഫേവറിറ്റ്

മോഡ്രിച്ച് ഫേവറിറ്റ്

ദേശീയ ടീമിലെ തന്റെ സഹതാരവും റഷ്യന്‍ ലോകകപ്പിലെ മികച്ച താരവുമായ ലൂക്കാ മോഡ്രിച്ച് ഇത്തവണ ബാലണ്‍ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് റാക്കിറ്റിച്ചിന്റെ പ്രവചനം. മോഡ്രിച്ചും റാക്കിറ്റിക്കും ലോകകപ്പില്‍ ക്രൊയേഷ്യക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്. ചരിത്രത്തിലാദ്യമായി ടീമിനെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചത് ഇരുവരുമായിരുന്നു.

യുവേഫ പുരസ്‌കാരം മോഡ്രിച്ചിന്

യുവേഫ പുരസ്‌കാരം മോഡ്രിച്ചിന്

മോഡ്രിച്ചിനൊപ്പം നിലവിലെ ജേതാവായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുമാണ് ബാലണ്‍ ഡിയോര്‍ പുരസ്‌കാര പട്ടികയിലുള്ളത്. ഇവര്‍ തന്നെയാണ് യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ ലിസ്റ്റിലുമുണ്ടായിരുന്നത്. വോട്ടിങില്‍ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കി മോഡ്രിച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

മോഡ്രിച്ച് സഹോദരനെപ്പോലെ

മോഡ്രിച്ച് സഹോദരനെപ്പോലെ

കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമില്‍ താന്‍ മോഡ്രിച്ചിനൊപ്പം കളിക്കുകയാണ്. ഒരു സഹോദരനെപ്പോലെ അദ്ദേഹത്തെ താന്‍ ഇഷ്ടപ്പെടുന്നു. ലോകകപ്പിനു ശേഷവും ടീമിനൊപ്പം തുടരാനുള്ള മോഡ്രിച്ചിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ട്. അദ്ദേഹം വിരമിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന് അറിയില്ലായിരുന്നു. ലാ ലിഗയിലെ വമ്പന്‍ താരമാണ് മോഡ്രിച്ച്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹം ബാലണ്‍ ഡിയോര്‍ ട്രോഫി തീര്‍ച്ചയായും അര്‍ഹിക്കുന്നതായും റാക്കിറ്റച്ച് പറഞ്ഞു.

അസൂയാലുക്കള്‍ മരിക്കട്ടെ!!

അസൂയാലുക്കള്‍ മരിക്കട്ടെ!!

മോഡ്രിച്ചിനോട് അസൂയ ഉള്ള പലരും ഇവിടെയുണ്ടെന്ന് അറിയാം. അസൂയ മൂത്ത് അവര്‍ മരിക്കട്ടെയെന്നു മാത്രമേ പറയാനുള്ളൂ. മോഡ്രിച്ച് ബാലണ്‍ഡിയോര്‍ നേടിയാല്‍ അതു തനിക്കു ലഭിച്ചതു പോലെ ഏറെ അഭിമാനവും സന്തോഷനവും ഉണ്ടാവുമെന്നും റാക്കിറ്റിച്ച് കൂട്ടിച്ചേര്‍ത്തു.
റയല്‍ മാഡ്രിഡിനെ ഹാട്രിക് കിരീടത്തിലേക്കു നയിക്കാനായതും ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കാന്‍ സാധിച്ചതും മോഡ്രിച്ചിനെ ഇത്തവണ ഫേവറിറ്റാക്കി മാറ്റിയിട്ടുണ്ട്.

Story first published: Thursday, September 6, 2018, 13:52 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+