വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാന്‍ സ്പാനിഷ് താരം, മൊംഗില്‍ മഞ്ഞപ്പടയ്‌ക്കൊപ്പം

ഒഡീഷ എഫ്‌സിയില്‍ നിന്നാണ് താരത്തിന്റെ വരവ്

By Desk

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗിലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായി കരാറിലെത്തിയത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ എഫ്സിയില്‍ നിന്നു ബ്ലാസ്റ്റേഴ്‌സിലെത്തിയ മൊംഗില്‍ 2023 വരെ ക്ലബ്ബില്‍ തുടരും.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

1

29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്സി ഡൈനമോ ടബ്ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

2

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ മൊംഗില്‍ 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയിലെത്തിയിരുന്നു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്സിക്കൊപ്പം ഐഎസ്എല്ലില്‍ മടങ്ങിയെത്തുകയും ചെയ്തു. കളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പങ്കിനും അംഗീകാരമായി ഒഡീഷ എഫ്സിയില്‍ അദ്ദേഹം നായകന്റെ ആംബാന്‍ഡ് അണിഞ്ഞു. സ്പാനിഷ് അണ്ടര്‍ 17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

3

ടീം മനസുള്ള, വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങളുടെ ടീമില്‍ ചേരാന്‍ അദ്ദേഹം വലിയ പ്രേരണ കാണിച്ചു, അത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു-അദ്ദേഹം പറഞ്ഞു.

4

ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്റ്റേഴ്സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിക്ടര്‍ മൊംഗില്‍ പറഞ്ഞു. എന്റെ സഹതാരങ്ങള്‍ക്കൊപ്പമുണ്ടാകാനും, വളരെ ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകരുടെ സ്റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവര്‍ക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും-വിക്ടര്‍ മൊംഗില്‍ പറഞ്ഞു.

IND vs ENG: ടി20 പരമ്പരയോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യത മങ്ങി! ഇന്ത്യയുടെ 3 പേര്‍

5

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനുവിന് ശേഷം, സമ്മര്‍ സീസണില്‍ കെബിഎഫ്സിയുടെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍ മൊംഗില്‍. ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗിലിന്റെ കൂട്ടിച്ചേര്‍ക്കല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കൂടുതല്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ആധിപത്യവും നല്‍കും.

Story first published: Wednesday, July 13, 2022, 16:32 [IST]
Other articles published on Jul 13, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X