Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പരീക്ഷണം നിര്‍ത്തൂ, ആരാധകരെ ചതിക്കുന്ന ബ്ലാസ്റ്റേഴ്‌സ്! മഞ്ഞപ്പടയെ തകര്‍ക്കുന്നതാര്?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ കളിയഴകാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊമ്പുകുലുക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. മഞ്ഞ പതാകയില്‍ കൊമ്പുകുലുക്കുന്ന ആനയുടെ ചിഹ്നവുമണിഞ്ഞ് കേരളത്തിന്റെ സ്വന്തം ടീമായി ബ്ലാസ്റ്റേഴ്‌സ് വളര്‍ന്നത് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. എന്നാല്‍ ഐഎസ്എല്‍ എന്ന സ്വപ്‌ന കപ്പില്‍ മുത്തമിടാന്‍ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ട ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും വലിയ പ്രതീക്ഷകളാണ് നല്‍കിയത്. എന്നാല്‍ തുടര്‍ ജയങ്ങള്‍ നേടാനും പോയിന്റ് പട്ടികയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇത് ആരാധകരെ വളരെയധികം നിരാശരാക്കുന്നുമുണ്ട്. എല്ലാ സീസണുകളിലും വലിയ പ്രതീക്ഷ നല്‍കി പിന്നോട്ട് പോകുന്ന പതിവ് രീതി ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും മാറ്റിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ പിന്നോട്ടടിക്കുന്നത് എന്താണ് എന്ന് വിലയിരുത്തുകയാണ് ഐഎം വിജയന്‍.

അനാവശ്യ പരീക്ഷണങ്ങള്‍ തിരിച്ചടി

ചെന്നൈയിന്‍ എഫ്‌സിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ എഫ്‌സി ഗോവയോട് തോറ്റ് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് പിന്നോട്ട് പോയിരിക്കുകയാണ്. ജയിക്കാവുന്ന കളിപോലും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയാണ്. ഗോവയോട് ഭേദപ്പെട്ട പ്രകടനം നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചുവെന്നത് വസ്തുതയാണെങ്കിലും ജയിക്കാനായില്ല. ഒരു ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്ന് കളിച്ച് തിരിച്ചടിക്കുകയെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ ശൈലിയെന്ന് പറയാം.

ഒരു ഗോള്‍ വഴങ്ങിയ ശേഷം മാത്രം ഊര്‍ജ്ജം കണ്ടെത്തുന്ന മനോനിലയിലാണ് നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുള്ളത്. ഈ ശൈലി തന്നെ മാറ്റപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം തിരിച്ചടി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. പ്രതിരോധത്തിലെ വിള്ളല്‍ എടുത്തു പറയേണ്ട കാര്യമാണ്. ഗോവയോട് വഴങ്ങിയ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് ചോദിച്ചുവാങ്ങിയതാണെന്ന് പറയാം. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ സംഭവിച്ച പിഴവ് സ്‌കൂള്‍ തലത്തില്‍ പോലും വിരളമായി കാണുന്നതാണ്. ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ ഇത്തരമൊരു പിഴവ് ഗോളിക്ക് സംഭവിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമാണ്.

kerala blasters

ഫിനിഷിങ്ങില്‍ ആരെ വിശ്വസിക്കും?

ബ്ലാസ്‌റ്റേഴ്‌സിന്റെ പല മുന്നേറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. മികച്ച രീതിയില്‍ മധ്യനിരയില്‍ തന്ത്രം മെനയാനും പന്ത് ബോക്‌സിലേക്കെത്തിക്കാനും ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുകയാണ്. ഹെസൂസ് ഹിമിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി തന്ത്രങ്ങളെന്ന് പറയാം. എന്നാല്‍ ഗോവക്കെതിരേ ഒരു മണിക്കൂറോളം താരം കളത്തിലുണ്ടായിട്ടും അദ്ദേഹത്തിന്റെ നേര്‍ക്ക് പന്ത് എത്തിയത് വളരെ ചുരുക്കം സമയം മാത്രമാണ്.

കേരളത്തിന്റെ ടാക് ടിക്‌സുകള്‍ പലപ്പോഴും മികച്ചതാവുന്നില്ല. ടീമില്‍ ഇടക്കിടെ അഴിച്ചുപണി നടത്തുന്നതും അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതും ടീമിനെ പിന്നോട്ടടിക്കുകയാണ്. ഒത്തിണക്കമുള്ള നിരയായി ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോകാന്‍ സാധിക്കണം. അല്ലാത്ത പക്ഷം ഇത്തവണയും പ്രതീക്ഷകള്‍ മാത്രമുള്ള നിരയായി ബ്ലാസ്റ്റേഴ്‌സ് ഒതുങ്ങുമെന്ന് തന്നെ പറയാം.

Story first published: Sunday, December 1, 2024, 11:17 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+