Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഡല്‍ഹി പോര് ബലാബലം... ജംഷഡ്പൂര്‍ ലീഗില്‍ തലപ്പത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജംഷഡ്പൂര്‍-ഡല്‍ഹി ഡൈനാമോസ് പോര് ഒപ്പത്തിനൊപ്പം. നാല് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ഇരു ടീമും 2-2ന് സമനില പാലിക്കുകയായിരുന്നു. 39ാം മിനിറ്റില്‍ സിഡോന്‍ച ഫെര്‍ണാണ്ടസിലൂടെ ജംഷഡ്പൂര്‍ ആദ്യം മുന്നിലെത്തിയെങ്കിലും മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ഡല്‍ഹി ഹോംഗ്രൗണ്ടില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 55ാം മിനിറ്റില്‍ ലാലിയന്‍സൂല ചാന്‍ഗറ്റെയും 58ാം മിനിറ്റില്‍ അഡ്രിയ കാര്‍മോണ പെരസുമാണ് ഡല്‍ഹിക്കു വേണ്ടി ലക്ഷ്യംകണ്ടത്. 72ാം മിനിറ്റില്‍ ലൂയിസ് എസ്പിനോസ അറോയോയുടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ജംഷഡ്പൂര്‍ സമനില പിടിക്കുകയായിരുന്നു. മല്‍സരത്തില്‍ ഡല്‍ഹിയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് ജംഷഡ്പൂര്‍ കാഴ്ചവച്ചത്.

ISL

ടൂര്‍ണമെന്റിലെ അഞ്ചാം സമനിലയോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 11 പോയിന്റുമായാണ് ജംഷഡ്പൂര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനുള്ളത്. എന്നാല്‍, ഗോള്‍ശരാശരിയില്‍ നോര്‍ത്ത് ഈസ്റ്റിനെ ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിലെ ആദ്യ വിജയത്തിനായി ഡല്‍ഹിയുടെ കാത്തിരിപ്പ് നീളുകയാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി.

Story first published: Sunday, November 4, 2018, 21:49 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+