Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023: ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല! കാത്തിരിക്കുന്നത് മൂന്ന് ശിക്ഷ- മാപ്പ് പറഞ്ഞാലും കാര്യമില്ല

1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം മത്സരം പൂര്‍ത്തിയാവാതെ മടങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സാണ് സാഹസികമായ ഈ കടുത്ത തീരുമാനമെടുത്തത്.

മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ത്തിയാവുന്നതിന് മുമ്പ് ബംഗളൂരു നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദത്തിലേക്ക് നയിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുന്നൊരുക്കം നടത്തുന്നതിന് മുമ്പ് സുനില്‍ ഛേത്രി ഫ്രീകിക്കെടുത്ത് വലയില്‍ കയറ്റുകയായിരുന്നു.

റഫറി ഇത് ഗോള്‍ അനുവദിക്കുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് താരങ്ങളോട് തിരിച്ചുവരാന്‍ ആവിശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം താരങ്ങള്‍ മത്സരം ബഹിഷ്‌കരിച്ച് കളത്തില്‍ നിന്ന് കയറുകയും ചെയ്തു.

നിയമപ്രകാരം ബംഗളൂരുവിന്റെ ഗോള്‍ അനുവദിക്കാവുന്നതായതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നടപടി കടുത്ത ശിക്ഷ ഏറ്റുവാങ്ങാന്‍ കാരണമായേക്കും. നിലവില്‍ മൂന്ന് ശിക്ഷകള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.

പോയിന്റ് വെട്ടിക്കുറക്കല്‍

പോയിന്റ് വെട്ടിക്കുറക്കല്‍

ഫുട്‌ബോളില്‍ പൊതുവേ നല്‍കാറുള്ള ശിക്ഷാ രീതികളിലൊന്നാണിത്. ടീമിന്റെ 5 മുതല്‍ 10 വരെ പോയിന്റുകള്‍ വെട്ടിക്കുറക്കുന്നതാണ് ഈ ശിക്ഷ. ഈ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ അവസാനിച്ചതിനാല്‍ പോയിന്റ് വെട്ടിക്കുറക്കല്‍ ശിക്ഷക്ക് പ്രസക്തിയില്ല.

എന്നാല്‍ അടുത്ത സീസണിലേക്ക് ഈ ശിക്ഷ നടപ്പിലാക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഉയരുന്നത്. അങ്ങനെ വന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ചുരുങ്ങിയത് അഞ്ച് പോയിന്റെങ്കിലും മൈനസ് ആക്കിയാവും പുതിയ സീസണിലേക്ക് ഇറങ്ങേണ്ടി വരിക.

ഇത് ടീമിനെ കാര്യമായി ബാധിക്കുമെന്നുറപ്പ്. ഫുട്‌ബോളില്‍ റഫറിയുടെ തീരുമാനം അന്തിമമാണെന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായ നടപടി അംഗീകരിക്കാവുന്നതല്ല. അതുകൊണ്ട് തന്നെ പോയിന്റ് വെട്ടിക്കുറക്കാന്‍ സാധ്യത കൂടുതല്‍.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

പിഴ ശിക്ഷ ഉറപ്പാണ്

പിഴ ശിക്ഷ ഉറപ്പാണ്

കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബ്ലാസ്റ്റേഴ്‌സ് പാതിവഴിയില്‍ മത്സരം നിര്‍ത്തിയത് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഈ ബാധ്യതകള്‍ തീര്‍ക്കാനുള്ള പണം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പിഴ ശിക്ഷയായി ഈടാക്കുമെന്ന കാര്യം ഉറപ്പാണ്.

ഇത് എത്ര രൂപയാണെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. പിഴ നല്‍കാതെ ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റില്‍ തുടരുക പ്രയാസമായിരിക്കും. ലക്ഷങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ ബഹിഷ്‌കരണം ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്.

നട്ടെല്ലുനിവര്‍ത്തി തീരുമാനം എടുത്തതടക്കം വാഴ്ത്തപ്പെടുമ്പോഴും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇവാന്‍ വുകോമാനോവിച്ചിന്റെ നടപടിയെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തള്ളിപ്പറയാന്‍ സാധ്യത കുറവാണെങ്കിലും ബഹിഷ്‌കരണം ടീമിന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുറപ്പ്.

വിലക്കിനും സാധ്യത

വിലക്കിനും സാധ്യത

കേരള ബ്ലാസ്റ്റേഴ്‌സിന് മാതൃകാ പരമായ ശിക്ഷ നല്‍കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് മറ്റ് ടീമുകളുള്ളത്. അതുകൊണ്ട് തന്നെ ഒരു സീസണില്‍ നിന്ന് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് വലിയ ആരാധക പിന്തുണയുള്ള ടീമാണ്. ഐഎസ്എല്ലില്‍ വലിയ ആരാധക പിന്തുണ ലഭിക്കാനുള്ള കാരണങ്ങൡലൊന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയാല്‍ ടൂര്‍ണമെന്റിന്റെ ആരാധക പിന്തുണയെ അത് ബാധിക്കുമെന്നുറപ്പ്.

അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഭാരവാഹികള്‍ രണ്ടുവട്ടം ചിന്തിക്കുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സ് മാറിയാല്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെയും ചാനല്‍ സംപ്രേഷണത്തെയും അത് ബാധിക്കും.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

മാപ്പില്‍ പ്രശ്‌നം തീരില്ല

മാപ്പില്‍ പ്രശ്‌നം തീരില്ല

നിലവിലെ പ്രശ്‌നത്തില്‍ നിന്ന് എളുപ്പത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഊരാനാവില്ല. മാപ്പ് പറഞ്ഞാലും ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കില്ല. മറ്റ് ടീമുകള്‍ക്കും പല പ്രമുഖര്‍ക്കും ബ്ലാസ്റ്റേഴ്‌സിന്റെ നടപടിയില്‍ അതൃപ്തിയുണ്ട്.

ഈ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ശിക്ഷാ ഇളവ് ലഭിച്ചേക്കില്ല. ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന ശിക്ഷാ നടപടികള്‍ അടുത്ത ദിവസം പ്രഖ്യാപിക്കാനാണ് സാധ്യത.

Story first published: Sunday, March 5, 2023, 11:35 [IST]
Other articles published on Mar 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+