Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ടൂര്‍ണമെന്റ് ശരിക്കും 'ഇന്ത്യനാവുന്നു', ടീമില്‍ ഇനി 7 ഇന്ത്യന്‍ താരങ്ങള്‍- കൂടുതലറിയാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ ചില നിയമങ്ങളില്‍ ഭേദഗതി വരുത്തിയതായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) അറിയിച്ചു. ഇതു പ്രകാരം ഒരു ടീമിന്റെ പ്ലെയിങ് ഇലവനിലെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. പുതിയ സീസണില്‍ ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഏഴു ഇന്ത്യന്‍ താരങ്ങള്‍ വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഐഎസ്എല്‍ സീസണ്‍ വരെ ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ പരമാവധി ആറു ഇന്ത്യന്‍ താരങ്ങളെയായിരുന്നു ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ഏഴാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ സീസണില്‍ ഇതോടെ നാലു വിദേശ കളിക്കാരെ മാത്രമേ ഒരു ടീമിന് കളിപ്പിക്കാന്‍ കഴിയൂ.

1

2014ലായിരുന്നു ഐഎസ്എല്ലിനു തുടക്കമായത്. അന്നു ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ ആറു വിദേശ താരങ്ങളെയും അഞ്ചു ഇന്ത്യന്‍ താരങ്ങളെയും ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ടായിരുന്നു. പിന്നീട് ഓരോ വര്‍ഷവും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി കൂടുതല്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടിരുന്നു. ഇന്ത്യയിലെ പ്രീമിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടിയായ ഐഎസ്എല്ലിനെ നിരന്തരം മെച്ചപ്പെടുത്താനാണ് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കളിക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഇതു അടിവരയിടുകയും ചെയ്യുന്നു.

ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഓരോ വര്‍ഷം തോറും ഐഎസ്എല്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2017-18 സീസണ്‍ മുതല്‍ ചുരുങ്ങിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ പ്ലെയിങ് ഇലവനില്‍ വേണമെന്നായിരുന്നു നിര്‍ദേശം. 2021-22 സീസണില്‍ ഇത് ഏഴിലെത്തിയിരിക്കുകയാണ്.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ക്ലബ്ബ് മല്‍സരങ്ങളുടെ ചട്ടങ്ങള്‍ക്കു വിധേയമായാണ് വിദേശ കളിക്കാരുടെ എണ്ണം പരമാവധി നാലായി പരിമിതപ്പെടുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി വന്നതോടെ പുതിയ സീസണില്‍ ഒരു ഫ്രാഞ്ചൈസിക്കു പരമാവധി ആറു വിദേശ താരങ്ങളെ മാത്രമേ ടീമിലെടുക്കാന്‍ കഴിയൂ. ഇവരിലൊരാള്‍ എഎഫ്‌സി അംഗമായ രാജ്യത്തിന്റെ താരവുമായിരിക്കണം. ലീഗ് അംഗീകരിച്ച ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ഒരു വിദേശ മാര്‍ക്വി താരത്തെ ടീമിലേക്കു കൊണ്ടു വരാനും ഒരു ക്ലബ്ബിനു അനുമതിയുണ്ട്.

പുതിയ സീസണിലെ മറ്റൊരു പ്രധാന മാറ്റം ഡെവലപ്‌മെന്റ് പ്ലെയര്‍ സൈനിങ് രണ്ടില്‍ നിന്നുമ നാലാക്കി ഉയര്‍ത്തിയെന്നതാണ്. ഇതോടൊപ്പം ഈ നാലു പേരില്‍ രണ്ടു പേര്‍ മല്‍സരത്തിനുള്ള ടീമില്‍ ഉണ്ടായിരിക്കുകയും വേണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഡെവലപ്‌മെന്റ് പ്ലെയേഴ്‌സില്‍ ചിലരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശ് മിശ്ര, അപൂയ, ജീക്‌സണ്‍ സിങ്, മലയാളി താരം കെപി രാഹുല്‍, ആശിഷ് റായ് എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ യുവ ഫുട്ബളര്‍മാരുടെ വളര്‍ച്ച അടിവരയിടുന്ന തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ഇവരുടേത്.

പുതിയ സീസണില്‍ ഒരു സ്‌ക്വാഡിന്റെ പരമാവധി താരങ്ങളുടെ എണ്ണം 35 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗോള്‍ കീപ്പര്‍മാര്‍ സംഘത്തിലുണ്ടാവണം. 35 പേര്‍ കൂടാതെ ഒരു ഇന്ത്യന്‍ താരത്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരം ഉള്‍പ്പെടുത്താവുന്ന ഒരു താരത്തെക്കൂടി ക്ലബ്ബിന് തങ്ങള്‍ക്കൊപ്പം കൂട്ടാം. ടീമിന്റെ സാലറി ക്യാപ്പ് 16.5 കോടിയായി തന്നെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

Story first published: Tuesday, June 8, 2021, 18:39 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+