Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ജംഷഡ്പൂരിനെ മുക്കി മുംബൈ, ഒന്നാംസ്ഥാനം ഭദ്രമാക്കി

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ 23ാമത് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ മുംബൈ സിറ്റിക്കു തകര്‍പ്പന്‍ വിജയം. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ജഷഡ്പൂരിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു മുംബൈ മുക്കുകയായിരുന്നു. ഈ വിജയത്തോടെ ഒന്നാംസ്ഥാനക്കാരായ മുംബൈ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. രണ്ടാംസ്ഥാനത്തുള്ള ജംഷഡ്പൂരുമായുള്ള അകലം മുംബൈ ഇതോടെ നാലു പോയിന്റാക്കി ഉയര്‍ത്തിയിരിക്കുകയാണ്. മുംബൈയ്ക്കു 12ഉം ജംഷഡ്പൂരിന് എട്ടും പോയിന്റാണുള്ളത്.

കാസിയോ ഗബ്രിയേല്‍ (മൂന്നാം മിനിറ്റ്), ബിപിന്‍ സിങ് (17), ഐഗര്‍ ആംഗ്യുലോ (24), യാഗര്‍ കറ്റാറ്റു (70) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ജംഷഡ്പൂരിന്റെ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. കോമള്‍ തട്ടാലും (48) ഏലി സാബിയയുമാണ് (56) ജംഷഡ്പൂരിന്റെ ഗോളുകള്‍ മടക്കിയത്.

2

മുംബൈയും ജംഷഡ്പൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ ഗോളുകളാക്കി മാറ്റിയ മുംബൈ ആധികാരികമായി ജയിച്ചുകയറുകയായിരുന്നു. മൂന്നാം മിനിറ്റില്‍ത്തന്നെ കളിയില്‍ മുംബൈ മുന്നിലെത്തിയിരുന്നു. മുംബൈയ്ക്കു അനുകൂലമായ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. അഹമ്മദ് ജാഹുവിന്റെ കോര്‍ണര്‍ കിക്കിനൊടുവില്‍ ലഭിച്ച ബോള്‍ ബോക്‌സിനു പുറത്തു നിന്നും ഗബ്രിയേല്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ വലയിലേക്കു തൊടുക്കുകയായിരുന്നു. മലയാളി ഗോളി ടിപി രഹനേഷിനു ഒരു പഴുതു നല്‍കാതെയാണ് ബോള്‍ വലയില്‍ പതിച്ചത്. രണ്ടു മിനിറ്റിനകം ജംഷഡ്പൂരിന് സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. ബോക്‌സിനകത്തു നിനനും ലഭിച്ച മികച്ചൊരു അവസരം ഗ്രെഗ് സ്റ്റുവര്‍ട്ട് നേരെ ഗോളിയുടെ കൈകളിലേക്കടിച്ച് പാഴാക്കുകയായിരുന്നു.

സമനില ഗോളിനാനായി ജംഷഡ്പൂര്‍ കിണഞ്ഞു ശ്രമിക്കവെ 17ാം മിനിറ്റില്‍ മുംബൈ ലീഡ് 2-0 ആക്കി ഉയര്‍ത്തി. മധ്യനിരയില്‍ നിന്നും ലഭിച്ച മനോഹരമായ ത്രൂ ബോളുമായി വലതു വിങിലൂടെ കാസിയോ ഗബ്രിയേലിന്റെ മുന്നേറ്റം. ഏലി സാബിയെയും വെട്ടിച്ച് ബോക്‌സിനകത്തു കയറിയ കാസിയോ മികച്ചൊരു ക്രോസ് ബോക്‌സിനു കുറുകെ നല്‍കിയപ്പോള്‍ അതിനെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേ ബിപിന്‍ സിങിനുണ്ടായിരുന്നുള്ളൂ. 24ാം മിനിറ്റില്‍ മുംബൈ മൂന്നാം ഗോളി. ഇതിനും വഴിയൊരുക്കിയത് കാസിയോ ഗബ്രിയേലായിരുന്നു. ബോക്‌സിനകത്തേക്കു കാസിയോ നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത ആംഗ്യുലോ ഏലി സാബിയെയും വെടിച്ച് ഗോളി രഹനേഷിനു അവസരം നല്‍കാതെ ഇടംകാല്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു.

3

ആദ്യപകുതിയില്‍ 3-0ന്റെ മികച്ച ലീഡുമായാണ് മുംബൈ അവസാനിപ്പിച്ചത്. രണ്ടാംപകുതിയാരംഭിച്ച് ജംഷഡ്പൂരിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കു ജീവനേകി മൂന്നു മിനിറ്റിനകം ആദ്യ ഗോള്‍ മടക്കി. വലതു വിങിലൂടെ പറന്നെത്തി ഗ്രെഗ് സ്റ്റുവാര്‍ട്ട് മുംബൈയുടെ രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് കോമള്‍ തട്ടാലിനു മറിച്ചുനല്‍കി. ബോക്‌സിനുള്ളില്‍ നിന്നും തട്ടാല്‍ തൊടുത്ത കിടിലന്‍ ഷോട്ട് മുംബൈ വലയില്‍ തുളഞ്ഞുകയറി. 55ാം മിനിറ്റില്‍ സാബിയയിലൂടെ ജംഷഡ്പൂര്‍ രണ്ടാം ഗോളും മടക്കിയതോടെ മുംബൈ ഞെട്ടി. അതിവേഗമെടുത്ത ഫ്രീകിക്കിനൊടുവിലാണ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ച റീബൗണ്ട് സാബിയ ഗോളാക്കി മാറ്റിയത്.

സ്‌കോര്‍ 3-2 ആയതോടെ കളി കൂടുതല്‍ ആവേശകരമായി മാറി. സമനിലയ്ക്കായി ജംഷഡ്പൂരും ലീഡുയര്‍ത്താന്‍ മുംബൈയും ഇരമ്പിക്കളിച്ചു. 70ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ സമനില പ്രതീക്ഷകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മുംബൈ നാലാം ഗോള്‍ കണ്ടെത്തി. രാഹുല്‍ ഭേക്കെയെയായിരുന്നു അസിസ്റ്റ് നല്‍കിയത്. ഭേക്കെയുടെ ഫ്രീകിക്കിനൊടുവില്‍ ലഭിച്ച ബോളാണ് കറ്റാറ്റു ലക്ഷ്യത്തിലെത്തിച്ചത്.

Story first published: Thursday, December 9, 2021, 22:22 [IST]
Other articles published on Dec 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+