Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഹാട്രിക്ക് വിജയമില്ല, ജംഷഡ്പൂരുമായി സമനില സമ്മതിച്ച് ബ്ലാസ്റ്റേഴ്‌സ്

1

വാസ്‌കോ: ഐഎസ്എല്ലില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില കൊണ്ടു തൃപ്തിപ്പെട്ടു. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് മൂന്നാമതുള്ള മഞ്ഞപ്പട 1-1ന്റെ സമനിലില്‍ പിരിഞ്ഞത്. ഈ വര്‍ഷം ബ്ലാസ്റ്റേഴ്‌സിന്റെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴാമത്തെ മല്‍സമരാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. 14ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് ഗോളില്‍ ജംഷഡ്പൂരാണ് ആദ്യം മുന്നിലെത്തിയത്. 27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കുകയും ചെയ്തു. ഈ സീസണില്‍ സഹദിന്റെ നാലാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. സ്റ്റുവര്‍ട്ടാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെത്.

മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ലായിരുന്നു. ബോള്‍ പൊസെഷനില്‍ ബ്ലാസ്റ്റേഴ്‌സിനായികരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ ഗോള്‍ ഷോട്ടുകളില്‍ ജംഷഡ്പൂരായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്‌സ് 52 ശതമാനവും ജംഷഡ്പൂര്‍ 49 ശതമമാനവും പന്ത് കൈവശം വച്ചു. ഗോള്‍ ഷോട്ടുകളില്‍ 17 ഷോട്ടുകളാണ് ജംഷഡ്പൂര്‍ പരീക്ഷിച്ചത്. ഇതില്‍ ആറെണ്ണം ഓണ്‍ ടാര്‍ജറ്റുമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനാവട്ടെ ആറു ഷോട്ടുകള്‍ മാത്രമേ തൊടുക്കാനായുള്ളൂ. രണ്ടെണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ജറ്റ്.

2

അറ്റാക്കിങ് ഗെയിമായിരുന്നു രണ്ടു ടീമുകളും മല്‍സരത്തില്‍ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ഒരു നിമിഷം പോലും മല്‍സരം കാണികളെ ബോറടിപ്പിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് 4-4-2 എന്ന ലൈനപ്പില്‍ ഇറങ്ങിയപ്പോള്‍ ജംഷഡ്പൂരിന്റെ ലൈനപ്പ് 4-4-1-1 ആയിരുന്നു. 14ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ജംഷഡ്പൂര്‍ അക്കൗണ്ട് തുറന്നു. ബോറിയ സിങിനെ ഇടതു വിങില്‍ നിന്നും ഹര്‍മന്‍ജ്യോത് ഖാബ്ര ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ജംഷഡ്പൂരിന് ഫ്രീകിക്ക് ലഭിച്ചത്. ഏകദേശം 40 വാരയോളം അകലെ നിന്ന് സ്റ്റുവര്‍ട്ട് തൊടുത്ത തകര്‍പ്പന്‍ ഇടംകാല്‍ ഫ്രീകിക്ക് ഗോളിയെ നോക്കുകുത്തിയാക്കി നിര്‍ത്തി ഫസ്റ്റ് പോസ്റ്റില്‍ ഇടിച്ച ശേഷം അകത്തേക്കു കയറുകയായിരുന്നു.

3

ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. 27ാം മിനിറ്റില്‍ സഹലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില കൈക്കലാക്കി. അല്‍വാറോ വാസ്‌ക്വസായിരുന്നു യഥാര്‍ഥത്തില്‍ ഈ ഗോളിനു അവകാശി. ജംഷഡ്പൂര്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് സെന്ററിലൂടെ കുതിച്ചെത്തിയ അല്‍വാരോ ബോക്‌സിന് തൊട്ടരികില്‍ നിന്നൊരു കരുത്തന്‍ ഷോട്ട് പരീക്ഷിച്ചു. ഇതു ഗോളി ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ലഭിച്ചത് വലതു വിങിലൂടെ ബോക്‌സിലേക്കു കയറിയ സഹലിന്റെ കാലിലേക്കായിരുന്നു. സഹലിന്റെ താഴ്ന്ന ഷോട്ട് ഗോളിയുടെ കാലില്‍ തട്ടിയ ശേഷം കുത്തിയുയര്‍ന്ന് വലയിലേക്കു വീഴുകയായിരുന്നു. ആദ്യപകുതി 1-1ന് തന്നെ അവസാനിക്കുകയായിരുന്നു.

50ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് 2-1നു മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെം നിര്‍ഭാഗ്യം അവര്‍ക്കു വിനയായി. പീറ്റര്‍ ഹാര്‍ട്ട്‌ലിയുടെ പിഴവില്‍ നിന്നും ലഭിച്ച ബോള്‍ അല്‍വാരോയ്ക്കാണ് ലഭിച്ചത്. ബോള്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമമാണ് പാളിയത്. പന്ത് ലഭിച്ചത് അല്‍വാരോയ്ക്കായിരുന്നു. അദ്ദേഹം ഗോളിക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിട്ട് ഗോള്‍ നേടാനാണ് ശ്രമിച്ചത്. പക്ഷെ അതു ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

4

തുടര്‍ന്നും വിജയഗോളിനായി ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പന്ത് അധികസമയം മധ്യനിരയില്‍ കറങ്ങിനടന്നില്ല. ലോങ് ബോളുകള്‍ കളിച്ച് രണ്ടു ടീമും ഗോള്‍മുഖത്തേത്ത് തുരുതുരെ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. 84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഗോള്‍കീപ്പര്‍ രക്ഷിക്കുകയായിരുന്നു. ഇടതു വിങിലൂടെ പന്തുമായി ഓടിക്കയറിയ ഇഷാന്‍ പണ്ഡിറ്റയ്ക്കു മുന്നില്‍ ഗോളി മാത്രമേയുണ്ടായിരുന്നു. താഴ്ന്ന ഷോട്ടാണ് ഇഷാന്‍ പരീക്ഷിച്ചത്. പക്ഷെ അതു ഗോളി ഉജ്ജ്വലമായി ബ്ലോക്ക് ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സിനു ശ്വാസം നേരെ വീഴുകയായിരുന്നു. ഉറപ്പായും ഗോളാവേണ്ടിയിരുന്ന സന്ദര്‍ഭമായിരുന്നു ഇത്.

Story first published: Sunday, December 26, 2021, 22:28 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+