Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: പോയിന്റ് പങ്കുവച്ച് ജംഷഡ്പൂരും ബെംഗളൂരുവും, ഗോള്‍രഹിത സമനില

1

ബാംബൊലിം: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍. ബാംബൊലിം സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയോടെ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ജംഷഡ്പൂരിന് ലീഗില്‍ തലപ്പത്തുള്ള മുംബൈ സിറ്റിയുമായുള്ള അകലം ഒരു പോയിന്റാക്കി കുറയ്ക്കാമായിരുന്നു.

എങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ ജംഷഡ്പൂരിന് കഴിഞ്ഞു. ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് അവര്‍. അതേസമയം, മുന്‍ ജേതാക്കളായ ബെംഗളൂരുവിന് ലീഗീല്‍ കഷ്ടകാലം തുടരുകയാണ്. തുടര്‍ച്ചയായ ഏഴാമത്തെ കളിയിലും വിജയിക്കാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ മാസം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 4-2നു തകര്‍ത്തുവിട്ട ശേഷം ബെംഗളൂരുവിന് വിജയിക്കാനായിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നാലു കളികളില്‍ തോറ്റ ബെംഗളൂരു മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങി.എട്ടു മല്‍സരങ്ങങില്‍ നിന്നും ഒരു ജയവും മൂന്നു സമനിലയും നാലു തോല്‍വിയുമടക്കം ആറു പോയിന്റോടെ ലീഗില്‍ 10ാംസ്ഥാനത്താണ് ബെംഗളൂരു.

2

അഞ്ചാം മിനിറ്റില്‍ ബെംഗളൂരുവിനാണ് കളിയിലെ ആദ്യത്തെ ഗോളവസരം ലഭിച്ചത്. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു അവര്‍ക്കു അര്‍ധാവസരം. വലതു വിങില്‍ നിന്നും പ്രിന്‍സ് ഇബാറ നല്‍കിയ ബോള്‍ പിടിച്ചെടുത്ത് അജിത് കാമരാജ് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുകയായിരുന്നു. അറ്റാക്കിങ് ഗെയിമിലൂടെ ജംഷഡ്പൂര്‍ ലീഡിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷെ തുറന്ന ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ ജംഷഡ്പൂരിനായില്ല.

39ാം മിനിറ്റില്‍ ബെംഗളൂരുവിന് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാസരം ലഭിച്ചു. പക്ഷെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷിന്റെ തകര്‍പ്പന്‍ സേവ് അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇടതു വിങില്‍ നിന്നും മലയാളി താരം ആഷിഖ് കുരുണിയന്‍ അളന്നു മുറിച്ചു നല്‍കിയ ക്രോസ് ക്ലെയ്റ്റണ്‍ സില്‍വയ്ക്ക്. രണ്ടു ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ സില്‍വയുടെ തകര്‍പ്പനൊരു ഹെഡ്ഡര്‍ ഉജ്ജ്വല സേവിലൂടെ കുത്തിയകറ്റുകയായിരുന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ബെംഗളൂരു തുടരെ മുന്നേറ്റങ്ങള്‍ നടത്തി ജംഷഡ്പൂരിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഗോള്‍ മാത്രം നേടാനായില്ല.

രണ്ടാംപകുതിയിലും ഇരുടീമുകളും ഗോളിനായുള്ള നീക്കങ്ങള്‍ തുടര്‍ന്നെങ്കിലും അവയ്‌ക്കൊന്നും മൂര്‍ച്ചയില്ലായിരുന്നു. 84ാം മിനിറ്റലില്‍ ബെംഗളൂരു 1-0ന് മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യം അവര്‍ക്കു വിനയായി. ആഷിഖ് കുരുണിയന്റെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നും സുനില്‍ ഛേത്രി പരീക്ഷിച്ച ഹെഡ്ഡര്‍ അലന്‍ കോസ്റ്റയുടെ ദേഹത്ത് തട്ടിയ ശേഷം ക്രോസ് ബാറിലിടിച്ച് തെറിക്കുകയായിരുന്നു.

Story first published: Monday, December 20, 2021, 22:13 [IST]
Other articles published on Dec 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+