Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഒറ്റയടിയില്‍ ഈസ്റ്റ് ബംഗാള്‍ വീണു, ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ജംഷഡ്പൂര്‍ തലപ്പത്ത്

1

ബാംബൊലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാംസ്ഥാനം തെറിച്ചു. ഇന്നു ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ 57ാമത് മല്‍സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെ ജംഷഡ്പൂര്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിക്കുകയായിരുന്നു. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങുമെന്ന് കരുതിയ കളിയില്‍ നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇഷാന്‍ പണ്ഡിറ്റ നേടിയ ഗോളാണ് ജംഷഡ്പൂരിന് ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്.

2

സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണ് ജംഷഡ്പൂര്‍ സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ മല്‍രത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ നാലാമതായിരുന്നു ജംഷഡ്പൂര്‍. എന്നാല്‍ വിജയം ജംഷഡ്പൂരിനെ ഒറ്റയടിക്ക് നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ലീഗിലെ ഒന്നാംസ്ഥാനക്കാരാവാനും സഹായിക്കുകയായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമടക്കം 19 പോയിന്റുമായാണ് ജംഷഡ്പൂര്‍ തലപ്പത്തെത്തിയത്. രണ്ടു പോയിന്റ് പിറകിലായി കേരള ബ്ലാസ്റ്റേഴ്‌സും നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അതേസമയം, സീസണിലെ ആദ്യത്തെ വിജയത്തിനു വേണ്ടിയുള്ള ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് നീളുകയാണ്. തുടര്‍ച്ചയായ 11ാമത്തെ മല്‍സരത്തിലും ജയിക്കാന്‍ അവര്‍ക്കായില്ല. 11 കളികളില്‍ നിന്നും ആറു സമനിലയും അഞ്ചു തോല്‍വിയുമടക്കം ആറു പോയിന്റ് മാത്രം നേടി ലീഗില്‍ അവസാനസ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

3

ഈസ്റ്റ് ബംഗാളിനെതിരേ കളിയിലുടനീളം മികച്ചുനിന്നത് ജംഷഡ്പൂരായിരുന്നു. പക്ഷെ അവര്‍ക്കു ഗോള്‍ നേടാന്‍ 88ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ജംഷഡ്പൂരിന്റെ മികച്ച പല നീക്കങ്ങളും ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ആദ്യ വിസില്‍ മുതല്‍ തന്നെ അറ്റാക്കിങ് ഫുട്‌ബോളുമായി ജംഷഡ്പൂര്‍ നയം വ്യക്തമാക്കിയിരുന്നു. ഇടതുവിങിലൂടെ പല നീക്കങ്ങളും ആദ്യ 10 മിനിറ്റിനുള്ളില്‍ ജംഷഡ്പൂര്‍ നടത്തി. പക്ഷെ ഒന്നു പോലും ഗോള്‍കീപ്പറെ പരീക്കുന്നതായിരുന്നില്ല. ബോക്‌സിനകത്ത് വരെയെത്തിയെത്തിയും ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ പായിക്കുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടു. ആദ്യ പകുതിയിലുടനീളം പന്ത് ഈസ്റ്റ് ബംഗാളിന്റെ ഹാഫില്‍ തന്നെയായിരുന്നു. ലീഡ് ലക്ഷ്യമിട്ട് അവര്‍ നിരന്തരം റെയ്ഡുകള്‍ നടത്തിയെങ്കിലും അവയ്‌ക്കൊന്നും ഗോളാവാനുള്ള മൂര്‍ച്ചയില്ലായിരുന്നു.

ആദ്യപകുതിയില്‍ ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെയാണ് ജംഷഡ്പൂര്‍ ഗ്രൗണ്ട് വിട്ടത്. ഈസ്റ്റ് ബംഗാളിനാവട്ടെ പ്രതിരോധിക്കുകയല്ലാതെ കളിയില്‍ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. രണ്ടാം പകുതിയിലും ജംഷഡ്പൂര്‍ തന്നെ കളി നിയന്ത്രിച്ചു. 52ാം മിനിറ്റിലാണ് ഗോളാവേണ്ടിയിരുന്ന ആദ്യത്തെ ശ്രമം അവരുടെ ഭാഗത്തു നിന്നു കണ്ടത്. പക്ഷെ നിര്‍ഭാഗ്യം ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞു. ഗ്രെഗ് സ്റ്റുവര്‍ട്ട് ബോക്‌സിലേക്കു നല്‍കിയ ലോങ് ബോളില്‍ ജംഷഡ്പൂര്‍ താരം ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ ബോളില്‍ ജോര്‍ഡന്‍ മറേ വീണ്ടുമൊരു ഹെഡ്ഡര്‍ പരീക്ഷിച്ചു. പക്ഷെ അതു ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

4

74ാം മിനിറ്റില്‍ ജോര്‍ഡന്‍ മറേയിലൂടെ ജംഷഡ്പൂരിന് ലീഡാനുള്ള സുവര്‍ണാവസരം ലഭിച്ചു. സ്വന്തം ഹാഫില്‍ നിന്നും ലഭിച്ച ലോങ് ബോള്‍ ഈസ്റ്റ് ബംഗാള്‍ പെനല്‍റ്റി ബോക്‌സിന് തൊട്ടരികില്‍ വച്ച് മറേയ്ക്കു ലഭിക്കുകയായിരുന്നു. തകര്‍പ്പനൊരു വലംകാല്‍ വോളി അദ്ദേഹം പരീക്ഷിച്ചെങ്കിലും സെക്കന്റ് പോസ്റ്റിന് അരികില്‍ കൂടി അതു പുറത്തേക്കു പറന്നു. ഒടുവില്‍ 88ാം മിനിറ്റില്‍ ജംഷഡ്പൂര്‍ കാത്തിരുന്ന വിജയഗോള്‍ പിറന്നു. ഇടതു മൂലയില്‍ നിന്നും സ്റ്റുവര്‍ട്ട് നല്‍കിയ കോര്‍ണര്‍ കിക്ക് ഫസ്റ്റ് പോസ്റ്റിന് അരികില്‍ നിന്നും കിടിലനൊരു ഹഹെഡ്ഡറിലൂടെ പണ്ഡിറ്റ വലയിലാക്കുകയായിരുന്നു.

Story first published: Tuesday, January 11, 2022, 22:51 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+