For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: അഞ്ചു ഗോള്‍ ത്രില്ലര്‍, ഇഞ്ചുറിടൈമില്‍ മുംബൈയെ വീഴ്ത്തി ജംഷഡ്പൂര്‍

സ്റ്റുവേര്‍ട്ട് ജംഷഡ്പൂരിനായി ഇരട്ടഗോള്‍ നേടി

1

ബാംബൊലിം: ഐഎസ്എല്ലിലെ ആവേശകരമായ 67ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം. മല്‍സരം 2-2നു സമനിലയാവുമെന്നുറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ജംഷഡ്പൂരിന്റെ വിജയഗോള്‍. ഈ ഗോളടക്കം ിഇരട്ടഗോളുള്‍ നേടിയ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് ജംഷഡ്പൂരിന്റെ വിജയശില്‍പ്പി. 9, 90 മിനിറ്റുകളിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ 30ാം മിനിറ്റില്‍ റിത്തിക്ക് ദാസിന്റെ വകയായിരുന്നു. 0-2നു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ രാഹുല്‍ ഭേക്കെ (57), ഡീഗോ മൊറീസിയോ (86) എന്നിവരിലൂടെ മുംബൈ ഗോളുകള്‍ തിരിച്ചടിച്ചത്. പക്ഷെ ഇഞ്ചുറിടൈം ഗോളില്‍ അവര്‍ക്കു മറുപടിയില്ലായിരുന്നു.

കളിയിലെ കണക്കുകളില്‍ മുംബൈയായിരുന്നു മുന്നിട്ടുനിന്നത്. പക്ഷെ ലഭിച്ച ഗോളവസരങ്ങള്‍ ഗോളാക്ക മാറ്റി ജംഷഡ്പൂര്‍ ജയവും മൂന്നു പോയിന്റും കരസ്ഥമാക്കുകയായിരുന്നു. മുംബൈയ്ക്കു 62 ശതമാനം ബോള്‍ പൊസെഷനുണ്ടായിരുന്നെങ്കില്‍ ജംഷഡ്പൂര്‍ 38 ശതമാനമാണ് പന്ത് കൈവശം വിച്ചത്. മുംബൈ പരീക്ഷിച്ച 15 ഷോട്ടുകളില്‍ എട്ടും ഓണ്‍ ടാര്‍ഗറ്റായിരുന്നു. ജംഷഡ്പൂരാവട്ടെ ഒമ്പതു ഷോട്ടുകളാണ് തൊടുത്തത്. ഇതില്‍ അഞ്ചെണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്.

2

മുംബൈയ്‌ക്കെതിരേ നേടിയ വിജയത്തോടെ ജംഷഡ്പൂര്‍ ലീഗ് പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി അവര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറി. 28 പോയിന്റോടെയാണ് ജംഷഡ്പൂര്‍ മൂന്നാംസ്ഥാനക്കാരായത്. ഒരു പോയിന്റിന്റെ വ്യത്യസായത്തില്‍ ഹൈദരാബാദ് എഫ്‌സിയും എടിക്കെ മോഹന്‍ ബഗാനുമാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍.

ഒമ്പതാം മിനിറ്റിലാണ് ജംഷ്പൂര്‍ കളിയില്‍ അക്കൗണ്ട് തുറന്നത്. വലതു വിങില്‍ നിന്നും തുടങ്ങിയ മികച്ചൊരു നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍. കുറിയ പാസുകള്‍ക്കൊടുവിലായിരുന്നു മനോഹരമായ ഈ ഗോള്‍. ത്രോയ്‌ക്കൊടുവിലായിരുന്നു ജംഷഡ്പൂര്‍ ഈ നീക്കം നെയ്‌തെടുത്തത്. ജിതേന്ദ്ര സിങിന്റെ പാസ് ബോറിസ് സിങിന് ബോക്‌സിന് തൊട്ടിരികില്‍ വച്ച് ബോറിസ് ഇതു റിത്തിക്കിന് കൈമാറി. ബോക്‌സിനകത്തു വച്ച് പന്ത് സ്വീകരിച്ച റിത്വിക് ബാക്ക് ഫ്‌ളിക്ക് ചെയ്യുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്റ്റുവര്‍ട്ട് ഗോളിയെ നിസ്സഹായനാക്കി ഇടംകാല്‍ ഷോട്ടിലൂടെ നിറയൊഴിക്കുകയും ചെയ്തു.

30ാ മിനിറ്റില്‍ റിത്വിക് ദാസിലൂടെ ജംഷഡ്പ്പൂര്‍ ലീഡുയര്‍ത്തി. ഈ ഗോളും വന്നത് വലതു വിങില്‍ നിന്നായിരുന്നു. സഹതാരം വലതു വിങില്‍ നിന്നും ബോക്‌സിനുള്ളിലേക്കു നല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത് ഡാനിയേല്‍ ചുക്കു സ്ലൈഡ് ചെയ്ത് ഇതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. ഓടിക്കയറിയ റിത്വിക്കിന് ഇതു വലയിലേക്കു തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2-0ന്റെ മികച്ച ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. രണ്ടാംപകുതിയില്‍ മുംബൈയുടെ ഊഴമായിരുന്നു. 57ാം മിനിറ്റില്‍ അവര്‍ ആദ്യത്തെ ഗോള്‍ മടക്കി. ഇടതു വിങിലൂടെ പറന്നെത്തി ആംഗ്യുലോ ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് മുന്നോട്ട് കയറിവന്ന ഗോളി ബ്ലോക്ക് ചെയ്തു. പക്ഷെ കാലില്‍ തട്ടിയുയര്‍ന്ന ബോള്‍ സെന്ററിലൂടെ ഓടിയെത്തിയ ഭേക്കെ ഒഴിഞ്ഞ വലയിലേക്കു പായിക്കുകയായിരുന്നു. വിജയം ഏറെക്കുറെ ഉറപ്പിച്ച ജംഷഡ്പൂരിനെ സ്തബ്ധരാക്കി 86ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് മുംബൈയുടെ സമനില ഗോളും കണ്ടെത്തി. ബോക്‌സിനുള്ളിലേക്കു വന്ന ഹൈ ബോള്‍ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കവെ മുംബൈ താരം മൊറീസിയോയെ ജംഷഡ്പൂരിന്റെ പീറ്റര്‍ ഹാര്‍ട്ട്‌ലി തള്ളി വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി മൊറീസിയോ തന്നെ ഗോളാക്കുകയും ചെയ്തു.

പക്ഷെ ജംഷഡ്പൂര്‍ വിട്ടുകൊടുത്തില്ല. ഇഞ്ചുറിടൈമില്‍ മറ്റൊരു പെനല്‍റ്റിയുടെ രൂപത്തില്‍ ഭാഗ്യം അവരെ തേടിയെത്തി. ബോക്‌സിനകത്തു വച്ച് പന്ത് മുംബൈ താരം വിഗ്നേഷ് ദക്ഷിണമൂര്‍ത്തിയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. സ്റ്റുവര്‍ട്ട് ഇതു ലക്ഷ്യത്തിലെത്തിച്ചതോടെ ജംഷഡ്പൂര്‍ ത്രസിപ്പിക്കുന്ന ജയം നേടുകയും ചെയ്തു.

Story first published: Thursday, February 17, 2022, 22:13 [IST]
Other articles published on Feb 17, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+