Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഗോവ കളിച്ചു, ജയിച്ചത് ജംഷഡ്പൂര്‍- ലീഗില്‍ രണ്ടാമത്

1

ബാംബൊലിം: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ കഷ്ടകാലം തുടരുകയാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച 14 മല്‍സരങ്ങളില്‍ ആറാമത്തെ തോല്‍വിയും ഗോവ ഏറ്റുവാങ്ങിയിരിക്കുകയാണ്. ജംഷഡ്പൂര്‍ എഫ്‌സിയോടാണ് ഗോവ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയം സമ്മതിച്ചത്. കളിയിലുടനീളം ഗോവയായിരുന്നു മികച്ച ടീമെങ്കിലും ലഭിച്ച ഗോളവസരങ്ങള്‍ അവര്‍ക്കു മുതലാക്കാനായില്ല. മാത്രമല്ല നിര്‍ഭാഗ്യവും അവര്‍ക്കു വിനയായി. 49ാം മിനിറ്റില്‍ ഡാനിയേല്‍ ചിമ നേടിയ ഗോളാണ് ജംഷഡ്പൂരിനു ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്. ഈ വിജയത്തോടെ ജംഷഡ്പൂര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്. നേരത്തേ ഈ സ്ഥാനത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ജംഷഡ്പൂരിന് 22ഉം ബ്ലാസ്റ്റേഴ്‌സിനു 20ഉം പോയിന്റാണുള്ളത്. 23 പോയിന്റുള്ള കേരള ബ്ലാസ്റ്റഴ്‌സാണ് ലീഗില്‍ ഒന്നാമത്.

ഗോവ-ജംഷഡ്പൂര്‍ പോരാട്ടത്തില്‍ ആദ്യത്തെ 15 മിനിറ്റില്‍ ഇരുടീമുകളുടെയും ഭാഗത്തു നിന്നും മികച്ച ഗോള്‍നീക്കങ്ങളൊന്നും കണ്ടില്ല. 18ാം മിനിറ്റില്‍ ജംഷഡ്പൂരിനാണ് ആദ്യത്തെ ഗോളവസരം ലഭിക്കുന്നത്. സഹതാരം നല്‍കിയ ബോള്‍ ബോക്‌സിനു പുറത്തും നിന്നും പിടിച്ചെടുത്ത ശേഷം ചീമ ഇടതു വിങിലൂടെ അകത്തേക്കു കയറി. മൂന്നു ഗോവ താരങ്ങള്‍ അദ്ദേഹത്തെ വളഞ്ഞെങ്കിലും അവര്‍ക്കിടയിലൂടെ അദ്ദേഹം സെക്കന്റ് പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചു. ഗോളി അപ്പോള്‍ ഫസ്റ്റ് പോസ്റ്റിന് അരികിലായിരുന്നു. പന്ത് സെക്കന്റ് പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്കു പോവുന്നതാണ് പിന്നെ കണ്ടത്.

2

28ാം മിനിറ്റില്‍ ഗോവയ്ക്കു ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. ഇടതു വിങിലൂടെയായിരുന്നു ഗോള്‍ നീക്കം. സഹതാരം ബോക്‌സിലേക്കു നല്‍കിയ ത്രൂബോള്‍ ഇടുമൂലയില്‍ നിന്നും ഗോവന്‍ താരം ക്രോസ് ചെയ്തു. ഇവാന്‍ ഗോണ്‍സാലസ് ക്ലോസ് റേഞ്ച് ഹെഡ്ഡറാണ് പരീക്ഷിച്ചത്. അതു ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ലഭിച്ചത് ഗോവയുടെ തന്നെ എഡു ബേഡിയക്കാണ്. ഗ്രൗണ്ട് ഷോട്ടാണ് ബേഡിയ തൊടുത്തത്. എന്നാല്‍ ജംഷഡ്പൂരിന്റെ മലയാളി ഗോളി ടിപി രഹനേഷ് ഇതു കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

43ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ജംഷഡ്പൂരിന് അക്കൗണ്ട് തുറക്കാന്‍ അവസരം. വലതു വിങില്‍ വച്ച് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ഗ്രെഗ് സ്റ്റുവേര്‍ട്ടിന്‍െ കര്‍ലിങ് ഫ്രീകിക്ക് സെക്കന്റ് പോസ്റ്റിന്റെ തൊട്ടരികിലേക്കു താഴ്ന്നിറങ്ങിയെങ്കിലും ഗോളി നവീന്‍ കുമാര്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.ആദ്യപകുതി ഗോള്‍രഹിതമായി തന്നെ പിരിഞ്ഞു.

3

രണ്ടാംപകുതിയാരംഭിച്ച് നാലാം മിനിറ്റില്‍ ജംഷഡ്പൂര്‍ മുന്നിലെത്തി. തികച്ചും അപ്രതീക്ഷിതമായ ഗോളായിരുന്നു ഇത്. ലാല്‍ഡിന്‍ലിയാന റെന്ത്‌ലേയുടെ മനോഹരമായ പാസാണ് ഗോളിനു വഴിയൊരുക്കിയത്. മൈതാനതിന്റെ ഏറെക്കുറെ മധ്യത്തില്‍ നിന്നും റെന്ത്‌ലേ പന്ത് ബോക്‌സിനകത്തേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു. ഈ നീക്കം മുന്‍കൂട്ടി കണ്ട് വലതു വിങിലൂടെ ഓടിക്കയറിയ ചീമയെ തടുക്കാന്‍ ഗോവന്‍ താരം ഒപ്പം തന്നെയുണ്ടായിരുന്നു. പക്ഷെ ഈ വെല്ലുവിളി അതിജീവിച്ച് അദ്ദേഹം ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഷോട്ട് തൊടുത്തു. ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് വലയില്‍ കയറുകയും ചെയ്തു.

52ാം മിനിറ്റില്‍ ജംഷഡ്പൂരിന് രണ്ടാം ഗോള്‍ നേടാന്‍ നല്ലൊരു അവസരം. ഗോവയ്ക്കു വന്ന പിഴവില്‍ നിന്നായിരുന്നു ഇത്. സ്വന്തം ഹാഫില്‍ നിന്നും ഗോവയില്‍ നിന്നും പന്ത് മിസ്സായപ്പോള്‍ ജംഷഡ്പൂര്‍ ഇടതു വിങിലൂടെ കൗണ്ടര്‍അറ്റാക്ക് നടത്തുകയായിരുന്നു. പക്ഷെ ബോക്‌സിനകത്തു വച്ച് ബോറിസ് സിങിന്റെ ക്രോസ് ദുര്‍ബലമായിരുന്നു. ചീമയടക്കം രണ്ടു ടീമംഗങ്ങള്‍ അപ്പോള്‍ ഷോട്ടുതിര്‍ക്കാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. പക്ഷെ ബോറിസിന്റെ ക്രോസ് വളരെ മോശമായിരുന്നു. സെക്കന്റ് പോസ്റ്റിനു പുറത്തു കൂടെ ക്രോസ് ആര്‍ക്കും ലഭിക്കാതെ പുറത്തേക്കു പോയി.

Story first published: Friday, January 28, 2022, 22:43 [IST]
Other articles published on Jan 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+