Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ജംഷഡ്പൂരിനു ലീഗ് കിരീടം- ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍, എടിക്കെ x ഹൈദരാബാദ് സെമി

1

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഇതിനകം സെമി ഫൈനലിലെത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ എടിക്കെ മോഹന്‍ ബഗാനെതിരേ ജംഷഡ്പൂര്‍ എഫ്‌സിക്കു ആവേശോജ്വല വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ എടിക്കെയെ ജംഷഡ്പൂര്‍ വീഴ്ത്തിയത്. 56ാം മിനിറ്റില്‍ റിതിക് ദാസാണ് മല്‍സരവിധി നിര്‍ണയിച്ച വിജയഗോളിനു അവകാശിയായത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയം കൂടിയാണിത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ ലീഗ് ഷീല്‍ഡ് വിജയികളാവുകയും ചെയ്തു. ലീഗ് മല്‍സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി. ഇനി സെമി ഫൈനലുകളാണ് നടക്കാനിരിക്കുന്നത്.

20 മല്‍സരങ്ങളില്‍ നിന്നും 13 വിജയവും നാല സമനിലയും മൂന്നു തോല്‍വിയുമടക്കം 43 പോയിന്റ് നേടിയാണ് ജംഷഡ്പൂര്‍ ലീഗ് ഷീല്‍ഡ് കിരീടത്തിനു അവകാശികളായി മാറിയത്. ഹൈദരാബാദാണ് രണ്ടാംസ്ഥാനത്ത്. 20 മല്‍സരങ്ങളില്‍ 11 ജയവും അഞ്ചു സമനിലയും നാലു തോല്‍വിയുമടക്കം 38 പോയിന്റ് അവര്‍ക്കു ലഭിച്ചു. 20 മല്‍സരങ്ങളില്‍ നിന്നും 10 ജയവും ഏഴു സമനിലയും മൂന്നു തോല്‍വിയുമടക്കം 37 പോയിന്റുള്ള എടിക്കെ മൂന്നാംസ്ഥാനക്കാരായി. ഒമ്പതു ജയവും ഏഴു സമനിലയും നാലു തോല്‍വിയുമടക്കം 34 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാംസ്ഥാനക്കാരായി സെമിയില്‍ കടക്കുകയായിരുന്നു.

2

വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലാണ് ആദ്യ സെമി ഫൈനല്‍. രണ്ടാം സെമിയില്‍ വെള്ളിയാഴ്ച എടിക്കെയും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. രണ്ടു പാദങ്ങളിലായിട്ടാണ് സെമി ഫൈനലുകള്‍. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാംപാദ സെമി 15നും എടിക്കെയും ഹൈദരാബാദും തമ്മിലുള്ള രണ്ടാംപാദ സെമി 16നും നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.

ജംഷഡ്പൂരിനെതിരേ കളിയിലുടനീളം എടിക്കെയ്ക്കായിരുന്നു മുന്‍തൂക്കം. ബോള്‍ പൊസെഷനിലും ഷോട്ടുകളിലുമെല്ലാം അവര്‍ ജംഷഡ്പൂരിനെ ഏറെ പിന്നിലാക്കി. 59 ശതമാനം ബോള്‍ പൊസെഷനുണ്ടായിരുന്ന എടിക്കെ 19 ഷോട്ടുകളാണ് ഗോളിലേക്കു തൊടുത്തത് രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. മറുഭാഗത്ത് 41 ശതമാനം മാത്രം ബോള്‍ പൊസെഷനാണ് ജംഷഡ്പൂരിനുണ്ടായിരുന്നത്. അവര്‍ ഗോളിലേക്കു തൊടുത്തത് ഏഴു ഷോട്ടുകളുമായിരുന്നു.

കളി തുടങ്ങി ഏഴാമത്തെ മിനിറ്റില്‍ തന്നെ മികച്ചൊരു പൊസിഷനില്‍ വച്ച് എടിക്കെയ്ക്കു മുന്നിലെത്താന്‍ സുവര്‍ണാവസരം. ബോക്‌സിന് തൊട്ടരികില്‍ വച്ച് റോയ് കൃഷ്ണയെ വീഴ്ത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. പക്ഷെ ലിസ്റ്റണ്‍ കൊളാക്കോയുടെ ദുര്‍ബലമായ കിക്ക് ജംഷഡ്പൂരിന്റെ പ്രതിരോധമതിലില്‍ തട്ടി വിഫലമായി. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ കലാശിച്ചു. 57ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കി റിത്വിക്കിന്റെ ഗോളില്‍ ഹൈദരാബാദ് മുന്നിലെത്തി. ബോക്‌സിന് തൊട്ടരികില്‍ വച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് ഷോട്ടിനു ശ്രമിച്ചെങ്കിലും ഇതു എടിക്കെ ഡിഫന്‍ഡര്‍ ടിരിയുടെ കാലില്‍ തട്ടി റിത്വികിനാണ് ലഭിച്ചത്. ബോക്‌സിനകത്തു വച്ച് അദ്ദേഹം തകര്‍പ്പനൊരു ഷോട്ട് പായിക്കുകയായിരുന്നു. ഗോളിയെ നിസ്സഹായാക്കി ഇത് വലയുടെ ഇടതുമൂലയില്‍ തറയ്ക്കുകയും ചെയ്തു.

Story first published: Monday, March 7, 2022, 22:09 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+