Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021-22: ഇഞ്ചുറിടൈമില്‍ പിറന്നത് രണ്ടു ഗോള്‍, ത്രില്ലറില്‍ ജംഷഡ്പൂര്‍ നേടി- ലീഗില്‍ മൂന്നാമത്

1

ബാംബൊലിം: ഐഎസ്എല്ലിന്റെ ഈ സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരങ്ങളിലൊന്നില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കു ത്രസിപ്പിക്കുന്ന വിജയം. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ജംഷഡ്പൂര്‍ മറികടക്കുകയായിരുന്നു. ഇഞ്ചുറിടൈമില്‍ മാത്രം രണ്ടു ഗോളുകള്‍ പിറന്നു. ഇരുടീമുകളും ഓരോ തവണ വീതം വല കുലുക്കുകയായിരുന്നു. 2-1ന്റെ ജയത്തിലേക്കു നീങ്ങിയ ജംഷഡ്പൂരിനെ ഇഞ്ചുറിടൈമില്‍ ഗോള്‍ മടക്കി നോര്‍ത്ത്ഈസ്റ്റ് ഞെട്ടിച്ചു (2-2). പക്ഷെ ജംഷഡ്പൂരിന് സമനില സമ്മതിക്കാന്‍ മനസ്സില്ലായിരുന്നു. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പ് മൂന്നാം ഗോളും നേടിയ ജംഷഡ്പൂര്‍ അവിസ്മരണീയ വിജയം കൈക്കലാക്കുകയായിരുന്നു.

ജോര്‍ഡന്‍ മറേ (44ാം മിനിറ്റ്), ബോറിസ് സിങ് (56ഃ, ഇഷാന്‍ പണ്ഡിറ്റ (90+3) എന്നിവരാണ് ജംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. നോര്‍ത്ത്ഈസ്റ്റിന്റെ രണ്ടു ഗോളുകളും ഡെഷോണ്‍ ബ്രൗണിന്റെ വകയായിരുന്നു. 4, 90 മിനിറ്റുകളിലായിരുന്നു താരം വലകുലുക്കിയത്. ഈ വിജയത്തോടെ 16 പോയിന്റുമായി ജംഷഡ്പൂര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. നേരത്തേ ആറാമതായിരുന്ന ജംഷഡ്പൂര്‍ ഒറ്റയടിക്കു കയറിയത് മൂന്നു സ്ഥാനങ്ങളാണ്. ലീഗിലെ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കും തുല്യപോയിന്റ് വീതമാണുള്ളത്. ഹൈദരാബാദ് എഫ്‌സി, നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി, ജംഷഡ്പൂര്‍ എന്നിവര്‍ക്കെല്ലാം 16 പോയിന്റ് വീതമുണ്ട്. മികച്ച ഗോള്‍ ശരാശരിയില്‍ ഹൈദരാബാദ് ഒന്നാമതും മുംബൈ രണ്ടാമതുമെത്തി.

2

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ നോര്‍ത്ത്ഈസ്റ്റ് അക്കൗണ്ട് തുറന്നു. മലയാളി താരം വിപി സുഹൈര്‍ മൈതാന മധ്യത്തില്‍ നിന്നും വലതു വിങിലൂടെ ഓടിക്കയറിയ ബ്രൗണിനു മനോഹരമായ ത്രൂബോള്‍ നല്‍കുകയായിരുന്നു. മൂന്നു ജംഷഡ്പൂര്‍ താരങ്ങള്‍ ഇടതു വിങിലുണ്ടായിരുന്നെങ്കിലും വലതു വിങില്‍ ആരുമില്ലായിരുന്നു. പന്തുമായി ബോക്‌സിലേക്കു ഓടിക്കയറിയ ബ്രൗണ്‍ ഗോളിക്കു ഒരു പഴുതും നല്‍കാതെ മനോഹരമായ ഗ്രൗണ്ട് ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. സീസണില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

3

14ാം മിനിറ്റില്‍ സമനില ഗോളിനുള്ള സുവര്‍ണാവസരം ജംഷഡ്പൂര്‍ നഷ്ടപ്പെടുത്തി. ഇടതു വിങില്‍ നിന്നും മൊബഷിര്‍ റഹ്മാന്‍ ബോക്‌സിലേക്കു നല്‍കിയ മനോഹരമായ ക്രോസ് ഗോളിയടക്കം എല്ലാവരും മിസ്സ് ചെയ്തു. സെക്കന്റ് പോസ്റ്റിന് അരികിലൂടെ പോയ ബോളില്‍ മറേ തലവച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാത്തതിനാല്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തുടര്‍ന്നും സമനില ഗോളിനായി ജംഷഡ്പൂര്‍ ശ്രമിച്ചു കൊണ്ടിരുന്നു. 43ാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നും ഗ്രെഗ് സ്റ്റുവേര്‍ട്ടിന്റെ ഗോളെന്നുറപ്പായിരുന്ന വോളി ഗോള്‍കീപ്പര്‍ അവിശ്വസനീയമാം വിധം ബ്ലോക്ക് ചെയ്തു. പക്ഷെ അടുത്ത മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ അര്‍ഹി്ച്ച സമനില പിടിച്ചുവാങ്ങി. ബോക്‌സിനു പുറത്തു നിന്ന്, ഇടതു വിങില്‍ വച്ച് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക്. സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മറേ ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാംപകുതിയിലും മികച്ച ടീം ജംഷഡ്പൂരായിരുന്നു. 56ാം മിനിറ്റില്‍ കളിയില്‍ ആദ്യമായി അവര്‍ ലീഡും സ്വന്തമാക്കി. വലതു വിങിലൂടെ പന്തുമായി പറന്നെത്തിയ സെയ്മിന്‍ലിന്‍ ഡൊംഗെല്‍ ബോക്‌സിനു കുറുകെ പന്ത് ക്രോസ് ചെയ്തു. ഗോള്‍കീപ്പറും നോര്‍ത്ത്ഈസ്റ്റിന്റെ മൂന്നു താരങ്ങളും ഇത് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സെക്കന്റ് പോസ്റ്റിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബോറിസ് അവസരം മുതലാക്കി പന്ത് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

4

കളിയില്‍ ജംഷഡ്പൂര്‍ 2-1ന്റെ വിജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറിടൈമില്‍ നോര്‍ത്ത്ഈസ്റ്റ് സമനില കണ്ടെത്തിയത്. മൈതാനമധ്യത്തില്‍ നിന്നും സഹതാരം നല്‍കിയ നീട്ടിനല്‍കിയ ബോള്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന ബ്രൗണിന്റെ കാലിലേക്കാണ് വന്നത്. അതുമായി അകത്തേക്കു കയറിയ അദ്ദേഹം ബ്ലോക്ക് ചെയ്യാനെത്തിയ ഗോളിയെയും നിസ്സഹായനാക്കി ഒഴിഞ്ഞ വലയിലേക്കു ഷോട്ട് പായിക്കുകയായിരുന്നു. പക്ഷെ മിനിറ്റുകള്‍ക്കകം ജംഷഡ്പൂര്‍ വിജയഗോള്‍ കണ്ടെത്തി. സ്്റ്റുവര്‍ട്ട് വലതു വിങില്‍ നിന്നും ബോക്‌സിലേക്കു നല്‍കിയ ബോള്‍ ഗോളിക്കും നോര്‍ത്ത്ഈസ്റ്റ് താരങ്ങള്‍ക്കും ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പണ്ഡിറ്റ വലയിലാക്കുകയായിരുന്നു.

Story first published: Thursday, January 6, 2022, 23:15 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+