For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബ്ലാസ്റ്റേഴ്‌സ് നേടി! ആറു വര്‍ഷത്തിനു ശേഷം ഫൈനല്‍ ബെര്‍ത്ത്

ഇരുപാദങ്ങളിലുമായി 2-1നാണ് വിജയം

1

വാസ്‌കോ: ഐഎസ്എല്ലില്‍ ആറു വര്‍ഷത്തൈ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം മഞ്ഞപ്പടയ്ക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. അതിനു മുമ്പ് 2014ലെ പ്രഥമ സീസണിലും മഞ്ഞപ്പട ഫൈനലിലുണ്ടായിരുന്നെങ്കിലും അന്നും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കിരീടം തട്ടിയെടുത്തത്.

രണ്ടാംപാദ സെമിയില്‍ 18ാം മിനിറ്റില്‍ ഉറുഗ്വേയ്ന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയുടെ കിടിലന്‍ ഗോളില്‍ മഞ്ഞപ്പടയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാനും മഞ്ഞപ്പടയ്ക്കു സാധിച്ചു. രണ്ടാംപകുതി തുടങ്ങി അഞ്ചു മിനിറ്റിനകം പ്രണോയ് ഹല്‍ദറിലൂടെ ജംഷഡ്പൂര്‍ ഗോള്‍ മടക്കുകയായിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. രണ്ടാംപകുതിയില്‍ ജംഷഡ്പൂരിന്റെ ഹൈ പ്രെസിങ് ഗെയിമിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിനെ കന്നിക്കിരീടത്തിനു തൊട്ടരികെയെത്തിക്കുകയായിരുന്നു.

2

ആദ്യപാദ സെമിയില്‍ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദിനെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ മല്‍സരത്തില്‍ കളിച്ചത്. സഹലിനെയടക്കം രണ്ടു മാറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപാദത്തില്‍ വരുത്തിയിരുന്നു. ആദ്യ പകുതിയില്‍ ജംഷഡ്പൂരിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകെട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം തെളിയിച്ചത്. ഒരു പഴുതും അവര്‍ക്കു ബ്ലാസ്റ്റേഴ്‌സ് നല്‍കിയില്ല. ലഭിച്ച അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ 3-0നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. മറുഭാഗത്ത് ജംഷഡ്പൂര്‍ ഒന്നാംപകുതിയില്‍ ഒരു തവണ വലകുലുക്കിയിരുന്നെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു.

കളി തുടങ്ങി രണ്ടാമത്തെ മിനിറ്റില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ അല്‍വാറോ വാസ്‌ക്വസ് അവിശ്വസനീയമാം വിധം അതു പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. ഡിഫ്‌ളക്ഷനൊടുവില്‍ ലഭിച്ച ബോള്‍ സെന്ററിലൂടെ ഓടിക്കയറിയ വാസ്‌ക്വസ് ഓഫ്‌സൈഡ് പൂട്ട് പൊളിച്ച് പിടിച്ചെടുത്ത് കുതിക്കുകയായിരുന്നു. ബോക്‌സിലേക്കു ഓടിക്കയറിയ വാസ്‌ക്വസിനു മുന്നില്‍ ജംഷഡ്പൂരിന്റെ മലയാഴി ഗോളി ടിപി രഹനേഷ് മാത്രം. കരുത്തുറ്റ ഷോട്ട് തൊടുക്കുന്നതിനു പകരം പന്ത് ഗോളിക്കു മുകളിലൂടെ ചിപ്പ് ചെയ്തിടുകയായിരുന്നു. പക്ഷെ ഇടതു പോസ്റ്റിനു തൊട്ടരികിലൂടെ അതു പുറത്തേക്കു പോവുന്നതാണ് കണ്ടത്.

3

10ാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസിലൂടെ ബ്ലാസ്റ്റേഴ്‌സ് എതിര്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. 18ാം മിനിറ്റില്‍ കിടിലനൊരു ഗോളിലൂടെ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്‌സ് സ്തബ്ധരാക്കി. ഇടതു വിങിലൂടെ തുടങ്ങിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. അല്‍വാറോ വാസ്‌ക്വസ് ബാക്ക്ഹീല്‍ കൊണ്ട് കൈമാറിയ ബോളുമായി കയറിയ ലൂണ ഒരു ജംഷഡ്പൂര്‍ താരത്തെ വെട്ടിയൊഴിഞ്ഞ ശേഷം ബോക്‌സിനു പുറത്തു നിന്നുതന്നെ രണ്ടു ജംഷഡ്പൂര്‍ താരങ്ങള്‍ക്കിടയിലൂടെ കര്‍ളിങ് ഷോട്ട് തൊടുക്കുകയായിരുന്നു. വലതു പോസ്റ്റില്‍ തൊട്ടുരുമ്മിയ ശേഷം പന്ത് വലയ്ക്കുള്ളിലേക്കു കയറുകയായിരുന്നു.

36ാം മിനിറ്റില്‍ സെറ്റ് പീസിനൊടുവില്‍ ഡാനിയേല്‍ ചിമയിലൂടെ ജംഷഡ്പൂര്‍ ലക്ഷ്യം കണ്ടിരുന്നു. പക്ഷെ ഫ്രീകിക്ക് സ്വീകരിക്കുമ്പോള്‍ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാല്‍ റഫറി അതു അനുവദിച്ചില്ല. ഒന്നാംപകുതിയില്‍ മറ്റു ഗോള്‍ ശ്രമങ്ങളൊന്നും നടത്താന്‍ ജംഷഡ്പൂരിനായില്ല. 1-0ന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു.

4

പക്ഷെ രണ്ടാംപകുതിയില്‍ കൂടുതല്‍ അപകടകാരികളായ ജംഷഡ്പൂരിനെയാണ് കണ്ടത്. ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ മുള്‍മുനയില്‍ നിര്‍ത്തി. ആദ്യപകുതിയിലെ അച്ചടക്കവും ആധിപത്യവും രണ്ടാംപകുതിയില്‍ ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 50ാ മിനിറ്റില്‍ അവര്‍ സമനില ഗോള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. വലതുവിങില്‍ നിന്നുള്ള കോര്‍ണറിനൊടുവില്‍ ചിമയുടെ ഹെഡ്ഡര്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഹല്‍ദറിന്റെ കാലിലേക്കാണ് വന്നത്. അദ്ദേഹം അതു അനായാസം വലയിലേക്കു തട്ടിയിടുകയായിരുന്നു. ബോള്‍ സ്വീകരിക്കുന്നതിനു മുമ്പ് ഹല്‍ദറിന്റെ കൈയില്‍ പന്ത് തട്ടിയിരുന്നെങ്കിലും റഫറു ഹാന്റ് ബോള്‍ വിളിച്ചില്ല. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂര്‍ വിറപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ കൊമ്പന്‍മാര്‍ക്കു പ്രതിരോധത്തിലേക്കു വലിയേണ്ടിവന്നു. ചില കൗണ്ടര്‍ അറ്റാക്കുകള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും അവ ജംഷഡ്പൂര്‍ ഗോളിക്കു ഭീഷണിയുയര്‍ത്തിയില്ല.

51ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു രണ്ടാം ഗോളിനുള്ള സുവര്‍ണാവസം ലഭിച്ചിരുന്നു. പക്ഷെ എലി സാബിയയുടെ ഗോള്‍ലൈന്‍ സേവ് മഞ്ഞപ്പടയ്ക്കു രണ്ടാം ഗോള്‍ നിഷേധിക്കുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തില്‍ ലഭിച്ചതുപോലെയൊരു അവസരമായിരുന്നു ഇത്. മനോഹരമായ ത്രൂബോള്‍ ബോക്‌സിനകത്തു നിന്നും രഹനേഷിനു മുകളിലൂടെ ചിപ്പ് ചെയ്തിടാനാണ് ശ്രമിച്ചത്. പക്ഷെ രഹനേഷ് ഇതു ബ്ലോക്ക് ചെയ്‌തെങ്കിലും അതു സാബിയയുടെ ദേഹത്തു തട്ടി സ്വന്തം വലയിലേക്കാണ് ഉരുണ്ടുകയറിയത്. എന്നാല്‍ പിറകെ കുതിച്ചെത്തിയ സാബിയ ഇതു ഗോള്‍ലൈനില്‍ വച്ച് പുറത്തേക്കടിച്ച ക്ലിയര്‍ ചെയ്യുകയായിരുന്നു.

Story first published: Tuesday, March 15, 2022, 21:49 [IST]
Other articles published on Mar 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+