Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഒഡീഷയ്ക്കു നാടകീയ സമനില, 0-2ന് പിന്നില്‍ നിന്ന ശേഷം ജംഷഡ്പൂരിനെ കുരുക്കി

വാസ്‌കോ: ഐഎസ്എല്ലില്‍ ആദ്യ വിജയത്തിനു വേണ്ടിയുള്ള വീറുറ്റ പേരാട്ടത്തില്‍ ഒഡീഷ എഫ്‌സിക്കു നാടകീയ സമനില. വാസ്‌കോയിലെ തിലക് മൈതാനിയില്‍ നടന്ന ത്രസിപ്പിക്കുന്ന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 2-2ന് ഒഡീഷ എഫ്‌സി സമനിലയില്‍ പൂട്ടുകയായിരുന്നു. കളിയുടെ 75 മിനിറ്റ് വരെ 2-0ന്റെ മികച്ച ലീഡുമായി ജംഷഡ്പൂര്‍ വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ അവസാന 13 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കി ഒഡീഷ വിലപ്പെട്ട ഒരു പോയിന്റും സമനിലയും കൈക്കലാക്കി.

1

വാസ്‌കോയിലെ തിലക് മൈതാനില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഒഡീഷ എഫ്‌സിയെ കീഴടക്കുകയായിരുന്നു. ജംഷഡ്പൂര്‍ സീസണിലെ ആദ്യ വിജയം കൊയ്തപ്പോള്‍ ഒഡീഷയ്ക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി വഴങ്ങേണ്ടി വന്നു. ആദ്യ പകുതിയില്‍ 15 മിനിറ്റിനിടെ നെറിയസ് വാല്‍സ്‌കിസ് നേടിയ ഇരട്ടഗോളുകളില്‍ ജംഷഡ്പൂര്‍ വിജയപ്രതീക്ഷയിലായിരുന്നു. 12, 27 മിനിറ്റുകളിലാണ് വാല്‍സ്‌കിസ് ഒഡീഷയുടെ ഗോള്‍ വലകുലുക്കിയത്. ഒഡീഷയുടെ രണ്ടു ഗോളുകളും ബ്രസീലിയന്‍ താരം ഡീഗോ മൗറിഷ്യോയുടെ വകയായിരുന്നു. 77, 90+3 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്.

74ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് നേരിട്ടു ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിട്ടതിനെ തുടര്‍ന്നു 10 പേരുമായാണ് ജംഷഡ്പൂര്‍ പിടിച്ചുനിന്നത്. ബോക്‌സിന് വെളിയില്‍ വച്ച് ഒഡീഷ താരം നന്ദകുമാറിനെ ടാക്കിള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് കൈകൊണ്ടു തടുത്തതാണ് രഹനേഷിന് ചുവപ്പ് കാര്‍ഡ് വാങ്ങിക്കൊടുത്തത്

2

12ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു ജംഷഡ്പൂര്‍ അക്കൗണ്ട് തുറന്നത്. വാല്‍സ്‌കിസിന്റെ ഷോട്ട് ബോക്‌സിനകത്തു വച്ച് ഒഡീഷ താരം ബോറ കൈകൊണ്ട് തടുക്കുകയായിരുന്നു. തുടര്‍ന്നാണ് റഫറി ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. പെനല്‍റ്റി വാല്‍സ്‌കിസ് അനായാസം വലയ്ക്കുള്ളിലാക്കുകയും ചെയ്തു. 27ാം മിനിറ്റില്‍ ടീമിന്റെ ആധിപത്യമുറപ്പാക്കി വാല്‍സ്‌കിസ് ജംഷഡ്പൂരിന്റെ ലീഡുയര്‍ത്തി.

രണ്ടാംപകുതിയില്‍ ഒഡീഷ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. 60ാം മിനിറ്റില്‍ ഒഡീഷ ആദ്യ ഗോള്‍ മടക്കേണ്ടതായിരുന്നു. എന്നാല്‍ ഗോളി രഹനേഷിന്റെ ഇടപെടല്‍ ജംഷഡ്പൂരിന്റെ രക്ഷയ്‌ക്കെത്തി. കളിയില്‍ ജംഷഡ്പൂര്‍ അനായാസ വിജയത്തിലേക്കു നീങ്ങവെയാണ് 74ാം മിനിറ്റില്‍ മല്‍സരം ആകെ മാറിയത്. രഹനേഷ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ഒഡീഷ വര്‍ധിത വീര്യത്തോടെ ആഞ്ഞടിച്ചു. ചുവപ്പ് കാര്‍ഡിനു പിന്നാലെ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഒഡീഷയുടെ ആദ്യ ഗോള്‍. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്ത് ലഭിച്ച പന്ത് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മൗറിഷ്യോ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

തുടര്‍ന്നും നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി ഒഡീഷ എതിരാളികളെ പ്രതിരോധത്തിലാക്കി. ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ അവര്‍ ഇതിന് ഫലം കാണുകയും ചെയ്തു. ബോക്‌സിന്റെ ഇടതു വിങിലൂടെ കയറി മൗറിഷ്യോ പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം തൊടുത്ത കരുത്തുറ്റ വലം കാല്‍ ഷോട്ട് വലതു പോസ്റ്റിന് അരികിലൂടെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി നിസ്സഹായനായി.

Story first published: Sunday, November 29, 2020, 19:20 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+