Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ജംഷഡ്പൂരിന് 'ഇന്ത്യന്‍' ജയം, ഗോള്‍ അനികേത് വക, ഹീറോയായി രഹനേഷും

വാസ്‌കോ: ഐഎസ്എല്ലിലെ 32ാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മികവില്‍ ജംഷഡ്പൂരിന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. വിജയഗോള്‍ നേടിയത് ഇന്ത്യയുടെ അനികേത് ജാദവായിരുന്നെങ്കില്‍ പെനല്‍റ്റി രക്ഷപ്പെടുത്തി മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷും ടീമിന്റെ ഹീറോയായി മാറി. 53ാം മിനിറ്റിലായിരുന്നു മല്‍സരവിധി തീരുമാനിച്ച ജാദവിന്റെ വിജയഗോള്‍. ഇതിനു വഴിമരുന്നിട്ടത് ജാക്കിചാന്ദ് സിങായിരുന്നു.

1

സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപരാജിത കുതിപ്പ് കൂടിയാണ് ഇതോടെ അവസാനിച്ചത്. എന്നാല്‍ ഈ വിജത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. നേരത്തേ ഏഴാംസ്ഥാനത്തായിരുന്ന അവര്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. നോര്‍ത്ത് ഈസ്റ്റ് നാലാംസ്ഥാനത്തു തന്നെ തുടരുകയാണ്. നോര്‍ത്ത് ഈസ്റ്റിനും ജംഷ്പൂരിനും 10 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരി നോര്‍ത്ത് ഈസ്റ്റിനെ ടോപ്പ് ഫോറിലെത്തിക്കുകയായിരുന്നു.

ജംഷഡ്പൂര്‍- നോര്‍ത്ത് ഈസ്റ്റ് മല്‍സരം ആദ്യപകുതിയേക്കാള്‍ ആവേശകരം രണ്ടാം പകുതിയായിരുന്നു. ആദ്യപകുതിയേക്കാള്‍ വേഗവും ഗോള്‍നീക്കങ്ങളുമെല്ലാം കണ്ടത് രണ്ടാം പകുതിയിലായിരുന്നു. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമാണ് 53ാം മിനിറ്റില്‍ അനികേതിലൂടെ ജംഷഡ്പൂര്‍ അക്കൗണ്ട് തുറക്കുന്നത്. മനോഹരമായ നീക്കത്തില്‍ നിന്നായിരുന്നു ത്രസിപ്പിക്കുന്ന ഈ ഗോള്‍.

2

അനികേത്-ഇസാക്ക്-ജാക്കിച്ചാന്ദ് എന്നീ മൂന്നു പേരുടെ ഒത്തിണക്കത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ ഗോള്‍. ബോക്‌സിനരികില്‍ നിന്നും അനികേത് നല്‍കിയ പാസ് ബോക്‌സിന്റെ ഇടതു വശത്തുള്ള ഇസാക്കിന് ജാക്കിച്ചാന്ദ് പാസ് ചെയ്തു. അതേ വേഗത്തില്‍ ഇസാക്ക് ജാക്കിച്ചാന്ദിനു തന്നെ പന്ത് തിരികെ നല്‍കി. വണ്‍ ടച്ചിനൊടുവില്‍ ജാക്കിച്ചാന്ദ് മുന്നിലേക്കു നീട്ടി നല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന അനികേത് അതേ വേഗത്തില്‍ തന്നെ വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ ഗോളിക്കു അമ്പരന്നു നില്‍ക്കാനേ സാധിച്ചുള്ളൂ. അനികേതിന്റെ രണ്ടാമത്തെ ഐഎസ്എല്‍ ഗോള്‍ കൂടിയായിരുന്നു ഇത്.

65ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരം. ലാംബോട്ടിനെ ജംഷഡ്പൂര്‍ താരം എസെ പിറകില്‍ നിന്നും ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു. കിക്കെടുത്തത് ഇദ്രിസ്സ സൈലയായിരുന്നു. ഇടതു വശത്തേക്കു തൊടുത്ത താരത്തിന്റെ വേഗം കുറഞ്ഞ പെനല്‍റ്റി അതേ ദിശയില്‍ ചാടി രഹനേഷ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

3

79ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ജംഷഡ്പൂരിന് രണ്ടാമത്തെ ഗോള്‍ നേടാനാവാതെ പോയത്. ഇല്ലായിരുന്നെങ്കില്‍ അവര്‍ 2-0 എന്ന മാര്‍ജിനില്‍ വിജയിക്കുമായിരുന്നു. ബോക്‌സിനു പുറത്തു നിന്നു, വലതു വിങില്‍ വച്ച് ജാക്കിച്ചാന്ദ് തൊടുത്ത ക്രോസ് അപകടമുയര്‍ത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ ജംഷഡ്പൂരിന്റെ ആരും ബോക്‌സിനകത്ത് ഉണ്ടാവുകയും ചെയ്തിരുന്നില്ല. വലതു വിങില്‍ നിന്നുള്ള ജാക്കിച്ചാന്ദിന്റെ ക്രോസ് താഴ്ന്നിറങ്ങി ഇടതു പോസ്റ്റില്‍ വന്നിടിച്ച് തെറിച്ചപ്പോള്‍ ഗോളിക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

Story first published: Friday, December 18, 2020, 22:08 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+