Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: വന്‍മതിലായ് നവീന്‍, മൂന്നടിച്ച് ഗോവ മൂന്നാംസ്ഥാനത്ത്- ജംഷഡ്പൂര്‍ തരിപ്പണം

ഫറ്റോര്‍ഡ: ഐഎസ്എല്ലിലെ ആവേശകരമായ 58ാം മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ജംഷഡ്പൂര്‍ എഫ്‌സിയെ ഗോവ കെട്ടുകെട്ടിക്കുകയായിരുന്നു. ജോര്‍ജെ മെന്‍ഡോസ ഓര്‍ട്ടിസിന്റെ ഇരട്ടഗോളുകളും ഗോളി നവീന്‍ കുമാറിന്റെ ഉജ്ജ്വല സേവുകളുമാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. നവീന്‍ കുമാര്‍ തന്നെയാണ് ഹീറോ ഓ്ഫ് ദി മാച്ച്. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

1

കനത്ത മാര്‍ജിനില്‍ തോറ്റെങ്കിലും ജംഷഡ്പൂരിന്റെ പ്രകടനം മോശമായിരുന്നില്ല. നിരവധി ഗോള്‍ നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നെങ്കിലും ഗോള്‍കീപ്പര്‍ നവീന്‍ പാറ പോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലമായി. 19, 52 മിനിറ്റുകളിലാണ് ഓര്‍ട്ടിസ് ഗോവയ്ക്കായി വല കുലുക്കിയത്. നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഇവാന്‍ ഗോണ്‍സാലസിന്റെ ഗോള്‍ ജംഷഡ്പൂരിന്റെ പതനം പൂര്‍ത്തിയാക്കി. 86ാം മിനിറ്റില്‍ അലെക്‌സ് ലിമ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായത് തോല്‍വിക്കൊപ്പം ജംഷഡ്പൂരിനു മറ്റൊരു ആഘാതമായി.

12ാം മിനിറ്റില്‍ ജംഷഡ്പൂരാണ് ഗോളിലേക്കു ആദ്യത്തെ നീക്കം നടത്തിയത്. ഡബിള്‍ സേവുകളാണ് അടുത്തടുത്ത ഇടവേളകളില്‍ താരം നടത്തിയത്. നെറിയസ് വാല്‍സ്‌കിസ് നല്‍കിയ പാസില്‍ നിന്നും ഐസക്ക് വന്‍മാല്‍സാമയുടെ ഷോട്ട് നവീന്‍ ബ്ലോക്ക് ചെയ്തു. പിന്നാലെ അയ്റ്റര്‍ മോണ്‍റോയുടെ അപകടകരമായ ക്രോസും നവീന്‍ രക്ഷപ്പെടുത്തി.

2

19ാം മിനിറ്റില്‍ ഓര്‍ട്ടിസിലൂടെ ഗോവ അക്കൗണ്ട് തുറന്നു. വലതു വിങിലൂടെ ബോളുമായി ബോക്‌സിലേക്കു കയറിയ ആല്‍ബെര്‍ട്ടോ നൊഗ്വേറേ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഓര്‍ട്ടിസിന് കട്ട് പാസ് നല്‍കി. തക്കം പാര്‍ത്ത് നില്‍ക്കുകയായിരുന്ന ഓര്‍ട്ടിസ് ബോള്‍ വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് നിസ്സഹായനായിരുന്നു.

25ാം മിനിറ്റില്‍ ജംഷഡ്പൂരിന് സമനില ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. ഇടതു വിങിലൂടെ ഗോവന്‍ ബോക്‌സിലെത്തിയ അലെക്‌സാന്ദ്രെ ലിമ ബൈ ലൈനില്‍ വച്ച് നെറിയസ് വാല്‍സ്‌കിസിന് മറിച്ചു നല്‍കി. വെറും മൂന്ന്-നാല് വാര മാത്രം അകലെ നിന്നും വാല്‍സ്‌കിസിന്റെ ഗോളെന്നുറച്ച ഷോട്ട് നവീന്‍ ഡൈവ് ചെയ്ത് തട്ടിയകറ്റി. ആദ്യപകുതിയില്‍ മറ്റു ഗോള്‍ നീക്കങ്ങളൊന്നും ഇരുടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല.

3

52ാം മിനിറ്റില്‍ ഗോവന്‍ ആധിപത്യമുറപ്പാക്കി ഓര്‍ട്ടിസ് രണ്ടാം ഗോളും നേടി. ജംഷഡ്പൂരിന്റെ ഓഫ് സൈഡ് പൂട്ട് പൊട്ടിച്ചായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ ബോളുമായി ഓടിക്കയറി ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസിനു വഴി കാണിക്കുക മാത്രമേ ഓര്‍ട്ടിസിന് ചെയ്യേണ്ടിവന്നുള്ളൂ. നാലാം മിനിറ്റില്‍ ഗോവയുടെ മൂന്നാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഓര്‍ട്ടിസ് പാഴാക്കി.

85ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ ലൈന്‍ ക്ലിയറന്‍സ് ജംഷഡ്പൂരിന് ആശ്വാസ ഗോള്‍ പോലും നിഷേധിച്ചു. വാല്‍സ്‌കിസ് ബോക്‌സിനകത്തു നിന്നും തൊടുത്ത ക്രോസിനു സമാനമായ ഗോള്‍ ശ്രമം ജാക്കിച്ചാന്ദ് സിങ് ഹെഡ്ഡറിലൂടെ കുത്തിയകറ്റുകയായിരുന്നു. നാലു മിനിറ്റിനകം ഗോവ സ്‌കോര്‍ 3-0 ആക്കി. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. ആല്‍ബെര്‍ട്ടോ നൊഗ്വേറ നല്‍കിയ പാസ് ഗോണ്‍സാലസ് വലയ്ക്കുള്ളിലാക്കിയപ്പോള്‍ ഗോളി രഹനേഷ് നിസ്സഹായനായിരുന്നു.

Story first published: Thursday, January 14, 2021, 22:08 [IST]
Other articles published on Jan 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+