Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: 'ഇഞ്ചുറി' ചതിച്ചു, സെല്‍ഫടിച്ച് മൊറോക്കോ മുട്ടുമടക്കി, ഇറാന് ത്രസിപ്പിക്കുന്ന ജയം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ മൊറോക്കോ ഏഷ്യന്‍ പ്രതിനിധികളായ ഇറാന് നാടകീയ വിജയം. ഇഞ്ചുറിടൈമില്‍ മൊറോക്കോ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഇറാന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഇടതുവിങില്‍ നിന്നുള്ള ഇറാന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള മൊറോക്കോ താരം അസീസ് ബൊഹാദോസിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഒരൊറ്റ പിഴവില്‍ ജയം കൈവിട്ടു പോയത് മൊറോക്കോയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

1

കൡയുടെ ആദ്യ വിസില്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമും കാഴ്ചവച്ചത്. മൊറോക്കോയ്ക്കായിരുന്നു കളിയില്‍ മുന്‍തൂക്കം. തുടര്‍ച്ചയായി മുന്നേറ്റങ്ങളിലൂടെ അവര്‍ ഇറാനെ വിറപ്പിച്ചു. ആദ്യ 10 മിനിറ്റിനിടെ നിരവധി തവണയാണ് പന്ത് ഇറാന്‍ ഗോള്‍മുഖത്ത് വട്ടമിട്ടു പറന്നത്. ഏതു നിമിഷവും മൊറോക്കോ ലീഡ് നേടുമെന്ന പ്രതീതിയുണ്ടായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

19ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് മൊറോക്കോയ്ക്കു ലീഡ് നേടാനാവാതെ പോയത്. തുടരെ മൂന്നു ഷോട്ടുകള്‍ മൊറോക്കോ പരീക്ഷിച്ചെങ്കിലും അവ ഇറാന്‍ താരങ്ങളുടെയും ഗോളിയുടെയും ശരീരത്തില്‍ തട്ടി കോര്‍ണറില്‍ കലാശിക്കുകയായിരുന്നു. കോര്‍ണര്‍ പക്ഷെ മുതലാക്കാന്‍ മൊറോക്കോയ്ക്കായില്ല. ആദ്യ അര മണിക്കൂര്‍ വെറും കാഴ്ചക്കാരായിരുന്ന ഇറാന്‍ പതിയെ മല്‍സരത്തിലേക്കു തിരിച്ചുവന്നു. ചില മിന്നല്‍ കൗണ്ടര്‍അറ്റാക്കുകളിലൂടെ ഇറാനും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

2

ഒന്നാംപകുതിയുടെ ആവര്‍ത്തനമാണ് രണ്ടാംപകുതിയിലും കണ്ടത്. എന്നാല്‍ ഇത്തവണ മൊറോക്കോയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇറാന്‍ പുറത്തെടുത്തത്. മൊറോക്കോയുടെ ആക്രമണങ്ങള്‍ക്കു ഇറാനും കൗണ്ടര്‍അറ്റാക്കിലൂടെ തിരിച്ചടിക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെയായിരുന്നു ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ മൊറോക്കോയെ ചതിച്ച സെല്‍ഫ് ഗോള്‍ പിറന്നത്.

Story first published: Friday, June 15, 2018, 22:53 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+