Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് അണ്ടര്‍ 15: ഇന്ത്യക്ക് വെറും കുട്ടിക്കളി... മൂന്നു കളിയില്‍ 17 ഗോള്‍!! ഇന്ത്യ ഫൈനലില്‍

കൊല്‍ക്കത്ത: അണ്ടര്‍ 15 സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോള്‍മഴ പെയിച്ച് മുന്നേറുന്ന ഇന്ത്യയുടെ കുട്ടിപ്പട കപ്പിന് തൊട്ടരികെ. പശ്ചിമ ബംഗാളിലെ കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു മുക്കിയാണ് ഒരു കളി ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മൂന്നു മല്‍സരങ്ങളില്‍ നിന്നും 17 ഗോളുകളാണ് ബിബിയാനോ ഫെര്‍ണാണ്ടസ് പരിശീലിപ്പിക്കുന്ന ഇന്ത്യ വാരിക്കൂട്ടിയത്.

india

ടൂര്‍ണമെന്റിലെ ഹാട്രിക് വിജയമാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ടീമിന്റെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം. ആദ്യ കളിയില്‍ നേപ്പാളിനെ 5-0നു തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം റൗണ്ടില്‍ ഭൂട്ടാനെയും ഇന്ത്യ നിലത്തുനിര്‍ത്തിയില്ല. മറുപടിയില്ലാത്ത ഏഴു ഗോളുകളാണ് ഭൂട്ടാന്റെ്‌വലയ്ക്കുള്ളിലേക്കു ഇന്ത്യ അടിച്ചുകയറ്റിയത്. ഇനി ബംഗ്ലാദേശുമായി ഒരു മല്‍സരം ബാക്കിയുണ്ടെങ്കിലും മൂന്നാം ജയത്തോടെ ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ലങ്കയ്‌ക്കെതിരായ കളിയില്‍ ഹാട്രിക് നേടിയ ഹിന്‍മാഷു ജാംഗ്രയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 32, 45, 62 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. മഹോസോന്‍ സിങ് (39), ശുഭോ പോള്‍ (43) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ തന്നെ നാലു തവണ വലകുലുക്കി ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. ആഗസ്റ്റ് 31നു ശനിയാഴ്ചയാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോര് നടക്കുക.

Story first published: Wednesday, August 28, 2019, 11:59 [IST]
Other articles published on Aug 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+