Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍; ഏഷ്യന്‍ കപ്പിനെത്തിയ ഇന്ത്യന്‍ ടീമിന് പുതിയ കിറ്റ് ലഭിച്ചില്ല

ദുബായ്: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമന്റിനായി യുഎഇയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് ഇനിയും പുതിയ കിറ്റ് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ടൂര്‍ണമെന്റിനായി ആദ്യം എത്തിയ ടീമാണ് ഇന്ത്യ. എന്നാല്‍, ഇന്ത്യയുടെ തയ്യാറെപ്പുകള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്നാം ടെസ്റ്റില്‍ ഓപ്പണിങ്ങില്‍ രോഹിത്തോ, വിഹാരിയോ?; ഇന്ത്യയ്ക്ക് തലവേദന ഒഴിയുന്നില്ല
ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന സൗഹൃദമത്സരങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ പുതിയ കിറ്റ് ലഭിക്കേണ്ടതാണ്. എന്നാല്‍ ഇതുവരെ അത് ലഭിച്ചിട്ടില്ല. ഇതോടെ ഒമാനെതിരെ വ്യാഴാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തില്‍ പുതിയ കിറ്റുമായി ഇന്ത്യയ്ക്ക് ഇറങ്ങാന്‍ കഴിഞ്ഞേക്കില്ല. ഗുഡ്ഗാവിലെ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡാണ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ വേണ്ടവിധമല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

asiacup

സംഭവത്തില്‍ വിവാദത്തിനില്ലെന്നാണ് ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. ചില കളിക്കാരുടെ കിറ്റുകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, മുഴുവന്‍ കളിക്കാര്‍ക്കും കിറ്റ് ലഭിക്കാത്തതിനാല്‍ ഒമാനെതിരായ മത്സരത്തില്‍ അവ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു. ഡിസംബര്‍ 20നാണ് ഇന്ത്യന്‍ ടീം അബുദാബിയിലെത്തിയത്. രണ്ടുദിവസത്തിനകം കിറ്റ് എത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അനിശ്ചിതമായി നീളുകയായിരുന്നു.

ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്. ജനുവരി അഞ്ചിനാണ് ഏഷ്യന്‍ കപ്പ് തുടങ്ങുന്നത്. ജനുവരി 6ന് തായ്‌ലന്‍ഡ്, 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ആഷിഖ് കുരുണിയനും അനസ് എടത്തൊടികയുമാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.

Story first published: Tuesday, December 25, 2018, 17:23 [IST]
Other articles published on Dec 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+