Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റില്‍ ഓപ്പണിങ്ങില്‍ രോഹിത്തോ, വിഹാരിയോ?; ഇന്ത്യയ്ക്ക് തലവേദന ഒഴിയുന്നില്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചതോടെ ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നത് ആരൊക്കെയാകുമെന്നത് ചര്‍ച്ചയായിരിക്കുകയാണ്. സ്ഥിരം ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടുതന്നെ ആരൊക്കെയാകും ഓപ്പണ്‍ ചെയ്യുകയെന്ന് ഇപ്പോഴും സര്‍പ്രൈസാണ്.
അടുത്ത ഐപിഎല്‍ വിദേശത്തോ? എങ്കില്‍ കിരീട ഫേവറിറ്റുകള്‍ ഇവയിലൊന്ന്!! കാരണവുമുണ്ട്...
അരങ്ങേറ്റം കുറിക്കുന്ന മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഓപ്പണ്‍ ചെയ്യുന്ന ഒരു ബാറ്റ്‌സ്മാന്‍ എന്നുറപ്പാണ്. മറുവശത്ത് ആരായിരിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും റിപ്പോര്‍ട്ടുകളില്ല. ഏകദിനത്തിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. അതേസമയം, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിയെ ഓപ്പണറായി ഉയര്‍ത്താന്‍ മുന്‍ താരങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

rohit

മായങ്കിനൊപ്പം രഹാനെ ഓപ്പണറാകാനുള്ള സാധ്യതയും നില്‍നില്‍ക്കുന്നുണ്ട്. ഓപ്പണറായി പരിചയസമ്പത്തുള്ള പാര്‍ഥിവ് പട്ടേല്‍ ടീമിലുണ്ടെങ്കിലും അന്തിമ ഇലവനില്‍ ഇടംപിടിച്ചില്ല. ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് ടീം മാനേജ്‌മെന്റാണ് തീരുമാനമെടുക്കുകയെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. പിച്ചിന്റെ സാഹചര്യംകൂടി പരിഗണിച്ചാകും ഇന്ത്യ ഓപ്പണിങ് ബാറ്റ്‌സ്മാനെ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയമായ കെഎല്‍ രാഹുലിനെയും മുരളി വിജയിയേയും നീക്കി. കൂടാതെ പേസര്‍ ഉമേഷ് യാദവിനും മുന്നാം ടെസ്റ്റില്‍ ഇടം കിട്ടിയില്ല. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇവര്‍ക്ക് പകരക്കാരാകും. ഓസ്‌ട്രേലിയ മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് പകരം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയാണ് ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുന്നത്.

Story first published: Tuesday, December 25, 2018, 14:47 [IST]
Other articles published on Dec 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+