For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത ഐപിഎല്‍ വിദേശത്തോ? എങ്കില്‍ കിരീട ഫേവറിറ്റുകള്‍ ഇവയിലൊന്ന്!! കാരണവുമുണ്ട്...

2019ലെ ഐപിഎല്‍ ഇന്ത്യക്കു പുറത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

വിദേശത്താണെങ്കിൽ ഇവർ കിരീട ഫേവറൈറ്റുകൾ | Oneindia Malayalam

മുംബൈ: താരലേലം പൂര്‍ത്തിയായതോടെ അടുത്ത ഐപിഎല്ലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇത്തവണത്തെ ലേലത്തില്‍ 60 താരങ്ങളെയാണ് എട്ടു ഫ്രാഞ്ചൈസികളും കൂടി വാങ്ങിയത്. അതിനിടെ അടുത്ത സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യക്കു പുറത്തേക്കു മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റിന് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായേക്കില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലേക്കോ യുഎഇയിലേക്കോ ഐപിഎല്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിദേശത്താണ് അടുത്ത ഐപിഎല്‍ അരങ്ങേറുന്നതെങ്കില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണണെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായ ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യ മൂന്നു സീസണുകളിലും തപ്പിത്തടഞ്ഞ കെകെആര്‍ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 2012, 14 വര്‍ഷങ്ങളിലാണ് കൊല്‍ക്കത്ത ഐപിഎല്ലില്‍ ജേതാക്കളായത്.
അടുത്ത സീസണിലും ശക്തമായ ടീമിനെയാണ് കെകെആര്‍ അണിനിരത്തുന്നത്. റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, സുനില്‍ നരയെ്ന്‍, ആന്ദ്രെ റസ്സല്‍ തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ അവര്‍ക്കുണ്ട്. ഐപിഎല്‍ വിദേശത്തേക്കു മാറ്റിയാല്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും കെകെആറിന്റെ തുറുപ്പുചീട്ട്. കൂടാതെ പുതുതായി ടീമിലെത്തിയ ലോക്കി ഫെര്‍ഗൂസന്‍, കഴിഞ്ഞ സീസണില്‍ പരിക്കു മൂലം പൂറത്തിരിക്കേണ്ടി വന്ന ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരും വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ളവരാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മൂന്നു തവണ ഐപിഎല്ലില്‍ ജേതാക്കളായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ ആറു സീസണുകളിലും കിരീടം നേടാന്‍ കഴിയാതിരുന്ന മുംബൈ രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് പിന്നീട് കത്തിക്കയറിയത്. 2013, 15, 17 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീട വിജയങ്ങള്‍.
യുവത്വവും മല്‍സര പരിചയവുമുള്‍പ്പെട്ട ടീമാണ് മുംബൈയുടേത്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, യുവരാജ് സിങ്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മുംബൈക്കുണ്ട്.
ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, ആദം മില്‍നെ എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിരയും ശക്തമാണ്. രോഹിത്ത്, ഡികോക്ക്, ബുംറ എന്നിവരുടെ പ്രകടനമായിരിക്കും ഐപിഎല്‍ വിദേശത്തെങ്കില്‍ മുംബൈക്കു നിര്‍ണായകമാവുക.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

നിലവില ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സ് എല്ലാ സീസണുകളിലും കിരീട ഫേവറിറ്റുകളിലൊന്നായിട്ടുള്ള ടീമാണ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നു കൂടിയാണ് സിഎസ്‌കെ. ക്യാപ്റ്റന്‍ ധോണി തന്നെയാണ് ടീമിന്റെ നട്ടെല്ല്. ഷെയ്ന്‍ വാട്‌സന്‍ ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവരും ചെന്നൈയുടെ അവിഭാജ്യഘടകമാണ്.
ബൗളിങില്‍ ദക്ഷിണാഫ്രിക്കയുടെ ലുംഗി എന്‍ഗിഡിയോടൊപ്പം മിച്ചെല്‍ സാന്റ്‌നര്‍, മോഹിത് ശര്‍മ, ദീപക് ചഹര്‍, ഹര്‍ഭജന്‍ സിങ് എന്നിവരുമുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണിലും മികച്ച കളിക്കാരുമായാണ് ആര്‍സിബി ഇറങ്ങാറുള്ളതെങ്കിലും കിരീടമെന്ന അവരുടെ സ്വപ്‌നം പൂവണിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ കോലിയെക്കൂടാതെ ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി എന്നിവരും ആര്‍സിബിക്കുണ്ട്.
അടുത്ത സീസണിലേക്ക് വിന്‍ഡീസിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ശിവം ദുബെ എന്നിവരെ ആര്‍സിബി കൊണ്ടുവരികയും ചെയ്തിരുന്നു.
ടിം സോത്തി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങുന്ന ബൗളിങ് ലൈനപ്പും അവര്‍ക്കുണ്ട്. കോലിയും എബിഡിയും കത്തിക്കയറിയാല്‍ അടുത്ത സീസണില്‍ ആര്‍സിബിയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുന്‍ ജേതാക്കളും കഴിഞ്ഞ സീസണിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സാണ് അടുത്ത തവണ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു ടീം. കെയ്ന്‍ വില്ല്യംസണിന്റെ മാരക ക്യാപ്റ്റന്‍സിയാണ് കഴിഞ്ഞ തവണ കണ്ടത്. വിലക്ക് കഴിഞ്ഞ് അടുത്ത സീസണില്‍ ഓസീസ് വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും കൂടി തിരിച്ചെത്തുന്നതോടെ എസ്ആര്‍എച്ചിനെ തടയുക ദുഷ്‌കരമാവും. ഷാക്വിബുല്‍ ഹസല്‍, മനീഷ് പാണ്ഡെ, യൂസുഫ് പഠാന്‍ എന്നിവര്‍ക്കൊപ്പം പുതുതായെത്തിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരും ചേരുന്നതോടെ എസ്ആര്‍എച്ചിന്റെ ബാറ്റിങ് കരുത്ത് ഇരട്ടിയാവും.
സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗല്‍, ഖലീല്‍ അഹമ്മദ് എന്നിവരെയും കാണാം. ഇന്ത്യക്കു പുറത്തേക്കു ഐപിഎല്‍ മാറ്റിയാല്‍ മികച്ച പേസ് നിരയും റാഷിദുള്‍പ്പെടുന്ന മൂര്‍ച്ചയേറിയ സ്പിന്‍ നിരയും എസ്ആര്‍ച്ചിനെ അപകടകാരികളാക്കും.

Story first published: Tuesday, December 25, 2018, 13:44 [IST]
Other articles published on Dec 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+