Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ചെറുതല്ല വെങ്കിയുടെ സ്വപ്നം, ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സാവണം!- ആഗ്രഹം വെളിപ്പെടുത്തി

1

ഐപിഎല്ലിന്റെ ഒരൊറ്റ സീസണില്‍ കളിച്ച പകുതിയിലേറെ മല്‍സരങ്ങല്‍ കൊണ്ടു തന്നെ ഹീറോയായി മാറിയ വെങ്കടേഷ് അയ്യര്‍ ഇനി ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങു വാഴാന്‍ തയ്യാറെുക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരേ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ മധ്യപ്രദേശുകാരനായ സീം ബൗളിങ് ഓള്‍റൗണ്ടറും ഇടം നേടിയിട്ടുണ്ട്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കു പകരം വെങ്കിയെ പുതിയ തുറുപ്പുചീട്ടായി വളര്‍ത്തിക്കൊണ്ടു വരികയാണ് ഇന്ത്യയുടെ ലക്ഷ്യം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്. അറ്റാക്കിങ് ബാറ്റ്‌സ്മാനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ വെങ്കിക്ക് വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ അദ്ദേഹത്തിന് അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാറ്റിങില്‍ ഒരുപക്ഷെ മധ്യനിരയിലായിരിക്കും താരം കളിച്ചേക്കുക. നേരത്തേ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമില്‍ ഓപ്പണറുടെ റോളായിരുന്നു വെങ്കടേഷിന്. ലഭിക്കുന്ന റോള്‍ ഏതായാലും അത് പരമാവധി മികച്ചതാക്കാന്‍ തന്നെയാണ് താരത്തിന്റെ ശ്രമം. ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സായി മാറുകയാണ് തന്റെ സ്വപ്‌നമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വെങ്കി.

2

സ്റ്റോക്‌സ് ഇംഗ്ലണ്ടിനും മറ്റു ടീമുകള്‍ക്കും വേണ്ടി പെര്‍ഫോം ചെയ്തതു പോലെ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും മാച്ച് വിന്നറാണ് അദ്ദേഹമെന്നും വെങ്കടേഷ് പറഞ്ഞു. സ്റ്റോക്‌സ് കളിക്കുന്നതു കാണുമ്പോള്‍ ഇതാണ് ഞാനും ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു തോന്നാറുണ്ട്. എല്ലാ ഫോര്‍മാറ്റിലും, എല്ലാ പൊസിഷനിലും കളിക്കുന്ന ടീമിനു വേണ്ടി മികച്ച സംഭാവന നല്‍കണം. വിക്കറ്റെടുക്കുന്നതിനൊപ്പം സ്റ്റോക്‌സിനെപ്പോലെ മികച്ച സ്ലിപ്പ് ഫീല്‍ഡറുമായി എനിക്കു മാറണം. സ്റ്റോക്‌സിനെപ്പോലെയൊരു കളിക്കാരനെ ഏതു ടീമാണ് ആഗ്രഹിക്കാത്തത്? എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റര്‍ സ്റ്റോക്‌സാണെന്നും വെങ്കടേഷ് മനസ്സ് തുറന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും വെങ്കിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ താരത്തിനു നറുക്കുവീണു. പിന്നെ വെങ്കടേഷിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്നുള്ള മുഴുവന്‍ മല്‍സരങ്ങളിലും കളിച്ച അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 10 മല്‍സരങ്ങളില്‍ നിന്നും 370 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. മൂന്നു വിക്കറ്റുകളും വീഴ്ത്തി. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. പിന്നീട് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശ് ടീമിനോടൊപ്പം ചേരുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Monday, November 15, 2021, 19:46 [IST]
Other articles published on Nov 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+