Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിലാന്‍ ഡെര്‍ബിയില്‍ ഇന്ററിന് ആവേശജയം... ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്ത് എവര്‍ട്ടന്‍

റോം/ലണ്ടന്‍: ഇറ്റാലിയന്‍ ലീഗിലെ മിലാന്‍ ഡെര്‍ബിയില്‍ എസി മിലാനെ ഇഞ്ചുറിടൈമില്‍ വീഴ്ത്തി ഇന്റര്‍ മിലാന്‍. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മുന്‍ ചാംപ്യന്‍മാരുടെ പോരില്‍ ഇന്റര്‍ വിജയക്കൊടി നാട്ടിയത്. ഇഞ്ചുറിടൈമിലെ രണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ മൗറോ ഐക്കാര്‍ഡിയാണ് ഇന്ററിന് നാടകീയ വിജയം സമ്മാനിച്ചത്. മല്‍സരത്തില്‍ ആതിഥേയരായ ഇന്ററിന് തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. വിജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഇന്ററിനായി.

mauro

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍ 2-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ഡൊമിനിക് കാല്‍വെര്‍ട്ട് ലെവിന്‍, സെന്‍ക് ടോസുന്‍ എന്നിവരാണ് ഹോംഗ്രൗണ്ടില്‍ എവര്‍ട്ടന് വിജയം സമ്മാനിച്ചത്. വിജയത്തോടെ എവര്‍ട്ടന്‍ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തേക്ക് കയറി.
ചരിത്രം വഴിമാറുമോ അടുത്ത കളിയില്‍? റെക്കോര്‍ഡിടാന്‍ കോലി, സച്ചിന് പോലുമില്ല!!

Story first published: Monday, October 22, 2018, 14:00 [IST]
Other articles published on Oct 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+