For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രം വഴിമാറുമോ അടുത്ത കളിയില്‍? റെക്കോര്‍ഡിടാന്‍ കോലി, സച്ചിന് പോലുമില്ല!!

ഇന്ത്യയുടെ ചില താരങ്ങള്‍ നാഴികക്കല്ലുകള്‍ പിന്നിടാനൊരുങ്ങുകയാണ്

By Manu
റെക്കോര്‍ഡിടാന്‍ ഇവർ , ചരിത്രം തിരുത്താൻ | Oneindia Malayalam

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എട്ടു വിക്കറ്റിന് സന്ദര്‍ശകരെ കോലിപ്പട കശാപ്പ് ചെയ്തിരുന്നു. വിന്‍ഡീസ് കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയിട്ടും ഒരു വെല്ലുവിളിയുമില്ലാതെ തികച്ചും അനായാസമാണ് ഇന്ത്യ അതു മറികടന്നത്.

ഇനി ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളും. ഇന്ത്യയുടെ ചില താരങ്ങള്‍ രണ്ടാം ഏകദിനത്തില്‍ നാഴികക്കല്ലുകളാണ് ലക്ഷ്യമിടുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആദ്യ മല്‍സരത്തിലെ മോശം പ്രകടനത്തിന് രണ്ടാം ഏകദിനത്തില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. വെറും നാലു റണ്‍സ് മാത്രമാണ് ധവാന്‍ ആദ്യ കളിയില്‍ നേടിയത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ധവാനായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 342 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
ഏകദിനത്തില്‍ 5000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ് ധവാന്‍. 111 ഏകദിനങ്ങളില്‍ നിന്നും 4827 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അടുത്ത കളിയില്‍ 173 റണ്‍സെടുത്താല്‍ ധവാന് 5000 റണ്‍സ് ക്ലബ്ബിലെത്താം. റണ്ണൊഴുകുന്ന വിശാഖപ്പടണത്തെ പിച്ചില്‍ അദ്ദേഹത്തിന് അതിനു കഴിഞ്ഞാലും അദ്ഭുതപ്പെടാനില്ല.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി 10,000 റണ്‍സ് ക്ലബ്ബിലെത്തുകയെന്ന ലക്ഷ്യവുമായിട്ടാവും രണ്ടാം ഏകദിനത്തില്‍ ക്രീസിലെത്തുക. ആദ്യ കളിയില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. നിലവില്‍ 328 ഏകദിനങ്ങളില്‍ നിന്നും 9949 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. അടുത്ത കളിയില്‍ 51 റണ്‍സെടുത്താല്‍ അദ്ദേഹത്തിന് 10,000 റണ്‍സെന്ന എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ ഇടം പിടിക്കാം.
അതിനു സാധിച്ചാല്‍ ഈ നേട്ടത്തിന് അവകാശിയായ ഇന്ത്യയുടെ നാലാമത്തെ താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാവും. 11 താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ 10,000 റണ്‍സ് തികച്ചിട്ടുള്ളത്.

വിരാട് കോലി

വിരാട് കോലി

ധോണി മാത്രമല്ല ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ്. ആദ്യ ഏകദിനത്തില്‍ 140 റണ്‍സ് നേടി തകര്‍ത്തു കളിച്ച കോലി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കിയിരുന്നു. ഏകദിനത്തില്‍ 10,000 റണ്‍സെന്ന നേട്ടത്തിന് കൈയെത്തും ദൂരത്തെത്താനും ഇതോടെ അദ്ദേഹത്തിനായിരുന്നു. 204 ഇന്നിങ്‌സുകളില്‍ നിന്നും 9919 റണ്‍സാണ് കോലി നേടിയത്. രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ അദ്ദേഹത്തിന് 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം.
അതിനു കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിനും കോലി അവകാശിയാവും. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാവും ഇതോടെ പഴങ്കഥയാവുക. 259 ഇന്നിങ്‌സുകളില്‍ നിന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടം.

Story first published: Monday, October 22, 2018, 13:52 [IST]
Other articles published on Oct 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+