Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: വിജയ വഴിയില്‍ തിരിച്ചെത്തി റിയല്‍ കശ്മീര്‍

ശ്രീനഗര്‍: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം റിയല്‍ കശ്മീര്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റിയല്‍ കശ്മീര്‍ പരാജയപ്പെടുത്തിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 70ാം മിനുട്ടില്‍ ബാസി അര്‍മാന്‍ഡാണ് കശ്മീരിനുവേണ്ടി ഗോള്‍ നേടിയത്. കളിക്കണക്കുകളില്‍ മുന്നിട്ട് നിന്നത് ഇന്ത്യന്‍ ആരോസ് ആയിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. 52 ശതമാനം പന്തടക്കിവെച്ച് ആറ് തവണ ആരോസ് ഗോള്‍ശ്രമം നടത്തിയപ്പോള്‍ നാല് തവണയാണ് കശ്മീറിന് ഗോള്‍ശ്രമം നടത്താനായത്.

ജയത്തോടെ 18 പോയിന്റുമായി കശ്മീര്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമാണ് ഈ സീസണില്‍ കശ്മീര്‍ നേടിയത്. 13 മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും സമനിലയും ഒമ്പത് തോല്‍വിയും വഴങ്ങിയ ഇന്ത്യന്‍ ആരോസ് എട്ട് പോയിന്റുമായി അവസാന സ്ഥാനത്താണ്.

ileaguerealkashmirvsindianarrows

അടുത്ത മത്സരത്തില്‍ റിയല്‍ കശ്മീര്‍ ഐസ്വാളിനേ നേരിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയാണ് ആരോസിന്റെ എതിരാകള്‍. 13 മത്സരത്തില്‍ നിന്ന് 32 പോയിന്റ് നേടിയ മോഹന്‍ ബഗാനാണ് തലപ്പത്ത്. 21 പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തും 19 പോയിന്റുള്ള ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തുമാണ്. 17 പോയിന്റുള്ള ഗോകുലം ആറാം സ്ഥാനത്താണ്.

Story first published: Tuesday, February 25, 2020, 8:45 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+