For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്: മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈ സിറ്റി

കല്യാണി: ഐ ലീഗില്‍ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. മോഹന്‍ ബഗാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 ഫോര്‍മേഷന്‍ ആതിഥേയര്‍ പിന്തുടര്‍ന്നപ്പോള്‍ 4-1-4-1 ഫോര്‍മേഷനിലാണ് ചെന്നൈ സിറ്റി കളത്തിലിറങ്ങിയത്. തട്ടകത്തിന്റെ ആധിപത്യം തുടക്കം മുതല്‍ മുതലെടുക്കാന്‍ മോഹന്‍ ബഗാനായി. 52 ശതമാനം പന്തടക്കിവെച്ച് ഒന്നിനെതിരേ എട്ട് തവണ മോഹന്‍ ബഗാന്‍ ഗോള്‍ശ്രമം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 45ാം മിനുട്ടില്‍ നോന്‍ഡാമ്പ നയോറീമിന്റെ അസിസ്റ്റില്‍ ബാബ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താനും ബഗാന് സാധിച്ചു.എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ചെന്നൈ സിറ്റി 67ാം മിനുട്ടില്‍ സമനില പിടിച്ചു. ജാക്‌സണ്‍ ദാസിന്റെ അസിസ്റ്റില്‍ യൂസ കാട്ട്‌സുമിയാണ് ചെന്നൈയ്ക്ക് സമനില സമ്മാനിച്ചത്. അവസാന മിനുട്ടില്‍ പകരക്കാരെ ഇറക്കി ലീഡ് നേടാന്‍ ഇരു ടീമും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 15 മത്സരം പൂര്‍ത്തിയാക്കിയ മോഹന്‍ ബഗാന്‍ 36 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 11 ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഈ സീസണില്‍ ബഗാന്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 15 മത്സരത്തില്‍ നിന്ന് 23 പോയിന്റാണുള്ളത്.

ileaguemohunbaganvschennaicity

13 പോയിന്റിന്റെ വ്യക്തമായ ലീഡോടെയാണ് ബഗാന്‍ ഇത്തവണ കിരീടക്കുതിപ്പ് നടത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി 15 മത്സരത്തില്‍ നിന്ന് അഞ്ച് വീതം തോല്‍വിയും ജയവും സമനിലയുമായി 20 പോയിന്റോടെ ആറാം സ്ഥാനത്താണ്. 22 പോയിന്റുള്ള റിയല്‍ കശ്മീര്‍, 20 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ എന്നിവരാണ് ആദ്യ നാലിലുള്ള മറ്റ് ടീമുകള്‍. 19 പോയിന്റുമായി കേരള ക്ലബ്ബ് ഗോകുലം കേരള എഫ്‌സി ഏഴാം സ്ഥാനത്താണ്.

Story first published: Friday, March 6, 2020, 8:57 [IST]
Other articles published on Mar 6, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+