Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉടനെയൊന്നും കളി നിര്‍ത്തില്ല, വിരമിക്കല്‍ അഭ്യൂഹം തള്ളി സൂപ്പര്‍ താരം സുനില്‍ ഛേത്രി

ബെംഗളൂരു: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോള്‍ ഗോള്‍വേട്ടക്കാരനുമായ സുനില്‍ ഛേത്രിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ അടുത്തിടെ വന്നിരുന്നു. ഇവയോടു പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഫുട്‌ബോള്‍ ഇപ്പോഴും താന്‍ ആസ്വദിക്കുകയാണെന്നും ഉടനെയൊന്നും വിരമിക്കാന്‍ ആലോചിക്കുന്നില്ലെന്നും ഛേത്രി വ്യക്തമാക്കി. ഇനിയൊരു മൂന്നോ, നാലോ വര്‍ഷം കൂടി മല്‍സരംഗത്തു തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ നായകനായ ഛേത്രി പറയുന്നു.

1

എത്ര വയസ്സ് വരെ കളിക്കളത്തില്‍ തുടരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ഫുട്‌ബോളിനോടുള്ള പാഷന്‍ ഇപ്പോഴും തനിക്കു നഷ്ടമായിട്ടില്ല. ഏറെ ആസ്വദിച്ചാണ് ഓരോ മല്‍സരവും കളിക്കുന്നത്. അതിനാല്‍ തന്നെ ഉടനെയൊന്നും ഫുട്‌ബോള്‍ മതിയാക്കാന്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് ചാറ്റില്‍ ഛേത്രി മനസ്സ് തുറന്നു. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിക്കുകയും ഗോളുകള്‍ നേടുകയും ചെയ്ത താരമെന്ന റെക്കോര്‍ഡ് 35 കാരനായ ഛേത്രിയുടെ പേരിലാണ്.

നല്ല ഫിറ്റ്‌നസുള്ളതായി തോന്നാറുണ്ടെ്‌ന് താന്‍ ഭാര്യയോടു പറയാറുണ്ട്. ഇന്ത്യന്‍ ടീമിലെയും ബെംഗളൂരു ടീമിലെയും സഹതാരങ്ങളായ ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ് എന്നിവരെ ഇപ്പോഴും ഓട്ട മല്‍സരത്തിനു ചാലഞ്ച് ചെയ്യാന്‍ തനിക്കു കഴിയും. സഹല്‍ അബ്ദുള്‍ സമദ് കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടി ദേശീയ ടീമില്‍ പിടിമുറുക്കുന്നതു വരെ താന്‍ അവിടെയുണ്ടാവുമെന്നും ഛേത്രി വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി ഛേത്രി അരങ്ങേറിയിട്ട് ഇന്നു 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2005ല്‍ പാകിസ്താനെതിരേ ക്വെറ്റയില്‍ നടന്ന ഒരു സൗഹൃദ മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1-1ന് സമനിലയില്‍ കലാശിച്ച മല്‍സരത്തില്‍ ഛേത്രി ഗോള്‍ നേടുകയും ചെയ്തിരുന്നു.

2

ഇന്ത്യക്കു വേണ്ടി ഇതുവരെ 115 മല്‍സരങ്ങള്‍ കളിച്ച ഛേത്രി 72 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലോക ഫുട്‌ബോളിലെ തന്നെ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമേ ഛേത്രിക്കു മുന്നിലുള്ളൂ. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഛേത്രിക്കു പിന്നില്‍ മൂന്നാംസ്ഥാനത്താണ്.

15 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇനിയൊരു മൂന്നോ, നാലോ വര്‍ഷം കൂടി കളിച്ചാല്‍ 20 വര്‍ഷത്തിനടത്ത് താന്‍ പൂര്‍ത്തിയാക്കും. എല്ലാം സ്വപ്‌നം പോലെ തോന്നുന്നു. 20 വര്‍ഷം തനിക്കു കളിക്കളത്തില്‍ തുടരാന്‍ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഇപ്പോള്‍ സ്വപ്‌നത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 12, 2020, 11:29 [IST]
Other articles published on Jun 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+