Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൊണ്ടാടി!! വെംഗറെ പരിഹസിച്ച് കിടു ഹെഡ്ഡിംഗുകള്‍!!

ലണ്ടന്‍: പതിവ് പോലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ആഴ്‌സണല്‍ പ്രീക്വാര്‍ട്ടറില്‍ തപ്പിത്തടഞ്ഞ് വീണു. തുടരെ ഏഴാം സീസണിലാണ് ആഴ്‌സണല്‍ അവരുടെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, കോച്ച് ആര്‍സെന്‍ വെംഗറുടെ നില പരുങ്ങലിലായി. ബ്രിട്ടീഷ് പത്രങ്ങള്‍ അങ്ങേയറ്റം അപഹസിച്ചു കൊണ്ടാണ് ആഴ്‌സണലിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രകടനത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഴ്‌സണലിനെയല്ല കോച്ച് ആര്‍സെന്‍ വെംഗറെയാണ് പ്രധാനമായും പത്രങ്ങള്‍ ലക്ഷ്യമിട്ടത് എന്നതും ശ്രദ്ധേയം. സണ്‍ പത്രവും ഐ സ്‌പോര്‍ട്‌സും വെംഗര്‍ പുറത്ത് എന്നാണ് ഹെഡിംഗ് കൊടുത്തിരിക്കുന്നത്. ആഴ്‌സണലില്‍ നിന്ന് വെംഗര്‍ പുറത്തേക്ക് എന്ന ദ്വയാര്‍ഥപ്രയോഗം ഇതില്‍ വ്യക്തം. ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് വെംഗര്‍ എക്കാലത്തേയും മോശം പ്രകടനത്തില്‍ എന്നാണ്.

ars

മിറര്‍ സ്‌പോര്‍ട് ആഴ്‌സണലിനെ ചിരിക്കാനുള്ള കാരണമായിട്ടാണ് വിലയിരുത്തിയത്. ചിത്രത്തില്‍ സൈഡ് ബെഞ്ചിലിരുന്ന് ഗോളി പീറ്റര്‍ ചെക്കും വിംഗര്‍ അലക്‌സിസ് സാഞ്ചസും മുഖം പൊത്തിച്ചിരിക്കുന്നതും കൊടുത്തിട്ടുണ്ട്. കോച്ച് ആര്‍സെന്‍ വെംഗറുടെ ശൈലിക്കെതിരെ ക്ലബ്ബിനുള്ളില്‍ പോലും അടക്കിപ്പിടിച്ചുള്ള ചിരിയുണ്ടെന്ന സൂചനയാണിത്.

ഏറ്റവും മോശം പ്രകടനം...

ബയേണ്‍ മ്യൂണിക്കിനോട് ഇരുപാദത്തിലുമായി 10-2ന് തകര്‍ന്ന ആഴ്‌സണല്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കിടയിലെ ദയനീയ കാഴ്ചയായി. ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബും ഇത്രയും വലിയ മാര്‍ജിനില്‍ തോറ്റിട്ടില്ല.

1998 നവംബറിന് ശേഷം ഹോംഗ്രൗണ്ടില്‍ ആഴ്‌സണലിന്റെ വന്‍ തോല്‍വിയാണിത്. ലീഗ് കപ്പില്‍ ചെല്‍സിയോട് 5-0ന് തോറ്റതായിരുന്നു അത്. ഇപ്പോള്‍ 5-1ന് ബയേണിനോട് തോറ്റത് മറ്റൊരു നാണക്കേടായി.

കഴിഞ്ഞ സീസണുകളില്‍ ആഴ്‌സണലിന്റെ പ്രീക്വാട്ടര്‍ പ്രകടനം..

സീസണ്‍ എതിരാളി ഇരുപാദ സ്‌കോര്‍

2010-11 ബാഴ്‌സലോണ 3-4

2011-12 എ സി മിലാന്‍ 3-4

2012-13 ബയേണ്‍മ്യൂണിക് 3-3 (എവേഗോളില്‍ തോല്‍വി)

2013-14 ബയേണ്‍ മ്യൂണിക് 1-3

2014-15 മൊണാക്കോ 3-3 (എവേ ഗോളില്‍ തോല്‍വി)

2015-16 ബാഴ്‌സലോണ 1-5

2016-17 ബയേണ്‍ മ്യൂണിക് 2-10

Story first published: Wednesday, March 8, 2017, 15:45 [IST]
Other articles published on Mar 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+