Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി കൂടുമാറുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ? പെപ് ഗാര്‍ഡിയോള പറയുന്നതിങ്ങനെ

ലണ്ടന്‍: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. മെസ്സി ബാഴ്‌സലോണ വിടുമെന്നും ഇല്ലെന്നും തരത്തില്‍ വലിയ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. പലരും മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് കൂടുമാറുന്നതെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. മെസ്സിയുടെ സിറ്റി ജഴ്‌സിയിലെ ചിത്രങ്ങള്‍ ഇതിനോടകം നിരവധി ആളുകള്‍ കാണുകയും ചെയ്തു.

ഗാര്‍ഡിയോള

ഇപ്പോഴിതാ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണോ കൂടുമാറുന്നതെന്നത് സംബന്ധിച്ച് സിറ്റി പരിശീലകനും മുന്‍ ബാഴ്‌സലോണ പരിശീലകനുമായ പെപ് ഗാര്‍ഡിയോള പ്രതികരിച്ചിരിക്കുകയാണ്. ഈ സീസണിന്റെ അവസാനംവരെ മെസ്സിയുടെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിക്കില്ലെന്നാണ് ഗാര്‍ഡിയോള അഭിപ്രായപ്പെട്ടത്. എന്നാല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും നിലവില്‍ സിറ്റിക്ക് മുന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടെന്നും ഗാര്‍ഡിയോള പറഞ്ഞു.

മത്സരം

അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ സിറ്റിക്ക് പക്ഷേ ഹാട്രിക്ക് കിരീടംനേടാനായില്ല. എന്നാല്‍ എഫ് എ കപ്പിലും ചാമ്പ്യന്‍സ് ലീഗിലും സിറ്റിക്ക് ഇനിയും പ്രതീക്ഷയുണ്ട്. അതിനായുള്ള പോരാട്ടത്തിലാണ് ക്ലബ്ബെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണത്തെ പ്രീമിയര്‍ ലീഗിലെ തോല്‍വിയെക്കുറിച്ചും ഗാര്‍ഡിയോള പറഞ്ഞു. സിറ്റി ഇത്തവണ ഒമ്പത് മത്സരം തോറ്റു .ഒമ്പത് മത്സരം തോറ്റ ടീം ലീഗ് കിരീടം നേടുക ഇന്ന് അസാധ്യമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ പുതുക്കി നിമഞ്ച മാറ്റിച്; 2023വരെ തുടരും

ഗാര്‍ഡിയോള

നേരത്തെ സാധിക്കുമായിരുന്നു. ചാമ്പ്യന്‍ ടീം 90ന് മുകളില്‍ പോയിന്റ് നേടണം. സിറ്റിക്കത് ഇപ്പോള്‍ സാധിക്കില്ലെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. 2016ല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സിറ്റിയിലെത്തിയ ഗാര്‍ഡിയോള ക്ലബ്ബിനൊപ്പം രണ്ട് ലീഗ്, മൂന്ന് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പ്, ഒരു എഫ്എ കപ്പ് എന്നിവ നേടി. ഈ സീസണിന്റെ അവസാനത്തോടെ പെപ് ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നും അഭ്യൂഹമുണ്ട്.

10 വര്‍ഷം കൊണ്ട് ധോണിക്കു മറ്റൊരു റോള്‍, സിഎസ്‌കെയില്‍ തന്നെ- വെളിപ്പെടുത്തി സിഇഒ

പെപ് ഗാര്‍ഡിയോള

നേരത്തെ പെപ് ഗാര്‍ഡിയോള 2008ലാണ് ബാഴ്‌സലോണയുടെ പരിശീലകനാവുന്നത്. തുടര്‍ച്ചയായ മൂന്ന് സീസണില്‍ ബാഴ്‌സയെ ലീഗ് കിരീടം ചൂടിക്കാന്‍ ഗാര്‍ഡിയോളയ്ക്കായി. രണ്ട് കോപ്പാ ഡേല്‍ റേ, മൂന്ന് സൂപ്പര്‍ കോപ്പാ, രണ്ട് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങള്‍ മൂന്ന് സീസണിനുള്ളില്‍ ഗാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ ബാഴ്‌സ സ്വന്തമാക്കി.

ഇംഗ്ലണ്ടില്‍ ചെല്‍സി മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു, ഇറ്റലിയില്‍ യുവന്റസിനെ നാണംകെടുത്തി മിലാന്‍

മെസ്സിയുടെ കൂടുമാറ്റം

ക്ലബ്ബ് പ്രസിഡന്റുമായുള്ള തര്‍ക്കമാണ് മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹത്തെ സജീവമാക്കുന്നത്. കോവിഡ് കാലത്തെ പ്രതിഫല വെട്ടിക്കുറയ്ക്കലുമായി ബന്ധപ്പെട്ട് ക്ലബ്ബ് പ്രസിഡന്റുമായി മെസ്സി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതേ സമയം മെസ്സി ബാഴ്‌സയിലൂടെയെ തന്റെ കരിയര്‍ അവസാനിപ്പിക്കുള്ളുവെന്നും ബാക്കിയുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ബാഴ്‌സ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, July 8, 2020, 11:06 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+