Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 വര്‍ഷം കൊണ്ട് ധോണിക്കു മറ്റൊരു റോള്‍, സിഎസ്‌കെയില്‍ തന്നെ- വെളിപ്പെടുത്തി സിഇഒ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാമെല്ലാമാണ് ഇതിഹാസ നായകന്‍ എംഎസ് ധോണി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയ്ക്കു കൂട്ടായി അദ്ദേഹമുണ്ട്. മൂന്നു തവണ സിഎസ്‌കെയെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച അദ്ദേഹം എല്ലാ സീസണിലും ടീമിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്തു. ഈ റെക്കോര്‍ഡിന് അവകാശിയായ ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ 39ാം പിറന്നാള്‍ ധോണിയെ ഇനി കളിക്കാരനെന്ന നിലയില്‍ അധികകാലം സിഎസ്‌കെയ്‌ക്കൊപ്പം കാണാനിടയില്ല.

1

എന്നാല്‍ കളി നിര്‍ത്തിയാലും ധോണി സിഎസ്‌കെയ്‌ക്കൊപ്പം തന്നെയുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഇഒ കാശി വിശ്വനാഥന്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സിഎസ്‌കെയുടെ കോച്ചായി ധോണി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയൊരു 10 വര്‍ഷം കഴിയുമ്പോഴേക്കും സിഎസ്‌കെയുടെ ബോസായി, നെടുംതൂണായി ധോണിയുണ്ടാവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ന്റെ തമിഴ് ഷോയായ 'ധോണി വഴി തനി വഴി' എന്ന ഷോയില്‍ വിശ്വനാഥന്‍ പറഞ്ഞു.

ആദ്യ സീസണിലെ ലേലത്തില്‍ ആറു കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ലേലത്തിലെ ഏറ്റവും വിലയേറിയ താരവും ധോണിയായിരുന്നു. 2007ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിച്ചതിനു പിന്നാലെയാണ് അദ്ദേഹം സിഎസ്‌കെയുടെയും ക്യാപ്റ്റന്‍സിയേറ്റെടുത്തത്. അതിനു ശേഷം ഇതുവരെ ലീഗില്‍ സിഎസ്‌കെ ടോപ്പ് ഫോറിനുള്ളില്‍ ഫിനിഷ് ചെയ്യാതിരുന്നിട്ടില്ല. ഐപിഎല്ലില്‍ നിന്നു സിഎസ്‌കെയെ രണ്ടു വര്‍ഷം വിലക്കിയപ്പോള്‍ മാത്രമാണ് ധോണിക്കു മറ്റൊരു ടീമിനായി കളിക്കേണ്ടി വന്നത്. 2018ല്‍ വിലക്ക് കഴിഞ്ഞ് സിഎസ്‌കെ ലീഗില്‍ തിരിച്ചെത്തിയപ്പോള്‍ ധോണിയെ അവര്‍ തിരികെയെടുക്കുകയും വീണ്ടും ക്യാപ്റ്റനാക്കുകയും ചെയ്തു. കിരീടവിജയത്തോടെയാണ് ധോണിപ്പട ടൂര്‍ണമെന്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചത്.

2

മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീമാണ് സിഎസ്‌കെ. ധോണിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഭാവിയില്‍ ധോണി സിഎസ്‌കെയുടെ കോച്ചാവുമെന്ന കാശി വിശ്വനാഥന്റെ വാക്കുകള്‍ക്കു ഏറെ പ്രാധാന്യവുമുണ്ട്. തലയെന്നാണ് സിഎസ്‌കെയുടെ ആരാധകര്‍ ധോണിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ കാരണവും വിശ്വനാഥന്‍ വിശദീകരിക്കുന്നു. ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ ധോണിക്കു കഴിയും. ഓരോ താരത്തിന്റെയും കഴിവിന്റെ പരമാവധി പുറത്തു കൊണ്ടുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ധോണിയെ തലയെന്നു വിളിക്കുന്നത്.

Story first published: Wednesday, July 8, 2020, 10:12 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+