Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ ചെല്‍സി മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു, ഇറ്റലിയില്‍ യുവന്റസിനെ നാണംകെടുത്തി മിലാന്‍

ലണ്ടന്‍/ റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചംപ്യന്‍മാരായ ചെല്‍സി ജയത്തോടെ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. നേരത്തേ മൂന്നാമതായിരുന്ന ലെസ്റ്റര്‍ സിറ്റി ആഴ്‌സനലുമായി 1-1ന്റെ സമനില വഴങ്ങിയത് ചെല്‍സിക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. ലീഗിലെ മറ്റൊരു കളിയില്‍ വാട്‌ഫോര്‍ഡ് 2-1ന് നോര്‍വിച്ചിനെ കീഴടക്കി.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ദയനീയ തോല്‍വിയേറ്റുവാങ്ങി. എസി മിലാനാണ് 4-2ന് യുവന്റസിന്റെ കഥ കഴിച്ചത്. മറ്റൊരു കളിയില്‍ ലാസിയോയെ ലെക്കെ 2-1ന് മറികടന്നു. സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സെല്‍റ്റാവിഗോ 1-1നു കുരുക്കിയപ്പോള്‍ വലന്‍സിയ 2-1ന് വല്ലഡോലിഡിനെ തോല്‍പ്പിച്ചു.

1

ത്രില്ലറില്‍ ചെല്‍സി

പ്രീമിയര്‍ ലീഗില്‍ അഞ്ചു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ക്രിസ്റ്റല്‍ പാലസിനെയാണ് ചെല്‍സി അവരുടെ മൈതാനത്ത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കിയത്. ഒലിവര്‍ ജിറൂഡ് (ആറാം മിനിറ്റ്), ക്രിസ്റ്റ്യന്‍ പുലിസിച്ച് (27), ടാമി അബ്രഹാം (71) എന്നിവരാണ് ബ്ലൂസിന്റെ സ്‌കോറര്‍മാര്‍. വില്‍ഫ്രഡ് സാഹയും (34) ക്രിസ്റ്റ്യന്‍ ബെന്‍ടെക്കെയും (72) പാലസിന്റെ ഗോളുകള്‍ മടക്കുകയായിരുന്നു.

ഗോള്‍ നേടാനായില്ലെങ്കിലും കളം നിറഞ്ഞുകളിച്ച വില്ല്യനായിരുന്നു ചെല്‍സിയുടെ ഹീറോ. ടീമിന്റെ മൂന്നു ഗോളുകളില്‍ രണ്ടിനും അസിസ്റ്റ് നല്‍കിയത് ബ്രസീലിയന്‍ താരമായിരുന്നു. പ്രീമിയര്‍ ലീഗ് പുനരാരംഭിച്ച ശേഷം തകര്‍പ്പന്‍ പ്രകടനമാണ് വില്ല്യന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആറു ഗോളുകള്‍ക്ക് ഇതിനകം താരം വഴിയൊരുക്കിക്കഴിഞ്ഞു. 60 പോയിന്റുമായാണ് ചെല്‍സി ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ലെസ്റ്റര്‍ രണ്ടാമതുണ്ട്.

അതേസമയം, ലെസ്റ്ററിനെതിരേ 21ാം മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങിലൂടെ ആഴ്‌സനലാണ് ആദ്യം മുന്നിലെത്തിയത്. നിശ്ചിത സമയം തീരാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജാമി വാര്‍ഡിയുടെ ഗോളില്‍ ലെസ്റ്റര്‍ സമനില കൈക്കലാക്കുകയായിരുന്നു.

2

യുവന്റസിന് ഷോക്ക്

ഇറ്റാലിയന്‍ സെരി എയില്‍ അക്ഷരാര്‍ഥത്തില്‍ ഷോക്ക് തന്നെയായിരുന്നു മിലാനോട് അവരുടെ തട്ടകത്തില്‍ യുവന്റസ് ഏറ്റുവാങ്ങിയത്. ലീഗില്‍ രണ്ടാമതുള്ള ലാസിയോ തൊട്ടുമുമ്പത്തെ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയതിനാല്‍ മിലാനെതിരേ ജയം നേടി ലീഡുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവന്റസ് ഇറങ്ങിയത്. എന്നാല്‍ മിലാന്റെ സംഹാര താണ്ഡവത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പകച്ചുപോയി. 0-2ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു യുവന്റസ് വന്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

അഡ്രിയേന്‍ റാബിയറ്റ് (47ാം മിനിറ്റ്), റൊണാള്‍ഡോ (53) എന്നിവരുടെ ഗോളുകളില്‍ യുവന്റസ് അനായാസം ജയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആറു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ നേടി മിലാന്‍ യുവന്റസിനെ സ്തബ്ധരാക്കി. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (62), ഫ്രാങ്ക് ക്ലാസ്സി (66), റാഫേല്‍ ലിയോ (68) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. 80ാം മിനിറ്റില്‍ യുവന്റസിന്റെ നാണക്കേട് പൂര്‍ത്തിയാക്കിക്കൊണ്ട് ആന്റെ റെബിച്ച് മിലാന്റെ നാലാം ഗോളും നേടി. ഈ വിജയത്തോടെ മിലാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

Story first published: Wednesday, July 8, 2020, 9:23 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+