Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ആരുടേത്? കണക്കുകള്‍ ഇതാ

ലണ്ടൻ: കാൽപ്പന്ത് കളിയിലെ കളിക്കാർ തമ്മിലുള്ള മനപ്പൊരുത്തം നിർണ്ണായകമാണ്. എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കുന്നതിനൊപ്പം സഹതാരത്തിന്റെ ചിന്തകളെയും ഉൾക്കൊള്ളാൻ കഴിയുന്നവന് മാത്രമേ കളിക്കളത്തിൽ വാഴാൻ സാധിക്കുകയുള്ളു. ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഇത്തരം നിരവധി കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. ഒത്തിണക്കത്തോടെ കളിക്കുന്ന രണ്ട് താരങ്ങൾ എല്ലാ ടീമിലുമുണ്ടാകും. ഇവരാകും ടീമിന്റെ വജ്രായുധങ്ങൾ. ടീമിന്റെ ജയപരാജയങ്ങൾ തീരുമാനിക്കുന്ന ഈ കൂട്ടുകെട്ടുകളിൽ ഏറ്റവും മികച്ചതേതെന്ന് കണ്ടെത്തുക പ്രയാസമാണെങ്കിലും കണക്കുകളിൽ മുന്നിട്ട് നിൽക്കുന്ന ചിലരുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1. മെസ്സി -സുവാരസ്

1. മെസ്സി -സുവാരസ്

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ബാഴ്‌സലോണയുടെ ലയണൽ മെസ്സിയും ലൂയിസ് സുവാരസും തമ്മിലുള്ളത്. 2015-16 സീസണിൽ ബാഴ്‌സലോണയ്ക്കുവേണ്ടി 100 ഗോളാണ് ഇരുവരും നേടിയത്. മെസ്സി 41 ഗോൾ നേടിയപ്പോൾ 59 ഗോൾ സുവാരസിന്റെ വകയായിരുന്നു. ബാഴ്‌സലോണയുടെ 2014ന് ശേഷമുള്ള വിജയങ്ങളില്ലെല്ലാം ഈ കൂട്ടുകെട്ട് നിർണ്ണായകമായിരുന്നു. പരിക്കേറ്റ് സുവാരസ് പുറത്തുപോയത് ബാഴ്‌സയെ വളരെയധികം ബാധിച്ചിട്ടുണ്ട്.

2. ആൽഫ്രഡോ ഡി സ്റ്റിഫാനോ - പുസ്‌കസ്

2. ആൽഫ്രഡോ ഡി സ്റ്റിഫാനോ - പുസ്‌കസ്

റയൽ മാഡ്രിഡിനുവേണ്ടി 1960-61 സീസണിൽ ഇരുവരും ചേർന്ന് 74 ഗോളാണ് അടിച്ചെടുത്തത്. ഇരുവരും ഒന്നിച്ച് കളിച്ച സമയത്ത് 302 ഗോളാണ് ക്ലബ്ബിനായി സംഭാവന ചെയ്തത്.

3. ഹൾക്ക് -ഫാൽക്കോ

3. ഹൾക്ക് -ഫാൽക്കോ

പോർട്ടോയ്ക്കുവേണ്ടി 2010-11 സീസണിലാണ് ഹൾക്കിന്റെയും ഫാൽക്കോയുടെയും തകർപ്പൻ പ്രകടനം. 73 ഗോളാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ സീസണിൽ പിറന്നത്. ഈ സീസണിൽ പോർട്ടോ ലീഗ് പോർച്ചുഗീസ് കപ്പും യൂറോപ്പാ ലീഗും സ്വന്തമാക്കി. ഫാൽക്കോ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനുമൊപ്പം നിരാശപ്പെടുത്തിയെങ്കിലും പോർട്ടോയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

4. ഗ്രാഫിറ്റി-എഡിൻ ഡിസീക്കോ

4. ഗ്രാഫിറ്റി-എഡിൻ ഡിസീക്കോ

2008-2009 സീസണിൽ വോൾവ്‌സ്ബർഗിനുവേണ്ടിയാണ് ഇരുവരും തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഗ്രാഫിറ്റിയും ഡിസീക്കോയും ചേർന്ന് 71 ഗോളാണ് അടിച്ചെടുത്തത്. ഇതിൽ 35 ഗോൾ ഗ്രാഫിറ്റിയും 36 ഗോൾ ഡിസീക്കോയുമാണ് നേടിയത്.

ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല, എങ്ങനെയെങ്കിലും നടത്തും? പുതിയ നീക്കം ഇങ്ങനെ...

5. സെർജിയോ അഗ്യൂറോ-ഡീഗോ ഫോർലാൻ

5. സെർജിയോ അഗ്യൂറോ-ഡീഗോ ഫോർലാൻ

അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടി 2008-2009 സീസണിലായിരുന്നു ഇരുവരുടെയും തകർപ്പൻ പ്രകടനം. 56 ഗോളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ഈ സീസണിൽ ബാഴ്‌സലോണയെ മൂന്ന് തവണ അത്‌ലറ്റികോ പരാജയപ്പെടുത്തി. ഇത് അത്‌ലറ്റികോ മാഡ്രിഡ് ആരാധകർക്ക് മറക്കാനാവാത്ത സംഭവമായിരുന്നു.

കൊവിഡ്-19: നീട്ടി വച്ച ഒളിംപിക്‌സ് എന്ന് തുടങ്ങുമെന്നറിയാം, പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

6. ആൻഡി കോളി-ഡ്വെയ്റ്റ് യോർക്കി

6. ആൻഡി കോളി-ഡ്വെയ്റ്റ് യോർക്കി

മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി 1998-99 സീസണിൽ ഇരുവരും ചേർന്ന് നേടിയത് 53 ഗോൾ. ഇവരുടെ കരുത്തിൽ യുണൈറ്റഡ് ആ സീസണിൽ പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ യുണൈറ്റഡ് സ്വന്തമാക്കി.

ധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യം

7. സുവാരസ്-സ്റ്റെറിഡ്ജ്

7. സുവാരസ്-സ്റ്റെറിഡ്ജ്

ലിവർപൂളിനായി 2013-14 സീസണിൽ ഇരുവരും ചേർന്ന് നേടിയത് 52 ഗോൾ. 31 ഗോളോടെ സീസണിലെ ഗോൾഡൻ ബൂട്ടും സുവാരസിനായിരുന്നു .തൊട്ടടുത്ത സീസണിൽ സുവാരസിനെ ബാഴ്‌സലോണ റാഞ്ചിയെങ്കിലും ലിവർപൂൾ ആരാധകർക്ക് മറക്കാനാവാത്ത കൂട്ടുകെട്ടാണിത്.

Story first published: Tuesday, March 31, 2020, 10:38 [IST]
Other articles published on Mar 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+