ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐയ്ക്കു മനസ്സില്ല, എങ്ങനെയെങ്കിലും നടത്തും? പുതിയ നീക്കം ഇങ്ങനെ...
മുംബൈ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട കായിക ഇനങ്ങളെല്ലാം അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചു കഴിഞ്ഞു. ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പാ അമേരിക്ക എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത തീരെ കുറവാണ്.
മാര്‍ച്ച് 29നായിരുന്നു നേരത്തേ ഐപിഎല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 15ലേക്കു നീട്ടുകയായിരുന്നു. ഏപ്രിലിലും ഇനി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഐപിഎല്‍ അത്ര വേഗം ഉപേക്ഷിക്കാന്‍ ബിസിസിഐയ്ക്കു താല്‍പ്പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ഏതു വിധേനയും ഐപിഎല്‍ നടത്താന്‍ തന്നെയാണ് ബിസിസിഐ ആലോചിക്കുന്നതെന്നു അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ഈ വര്‍ഷം ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാനുള്ളള സാധ്യതകളാണ് ബിസിസിഐ ആആലോചിക്കുന്നത്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നുണ്ട്. അതിനു മുമ്പ് അവസാനിക്കുന്ന തരത്തില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
കൊറോണ വൈറസ് ബാധ അടുത്ത നാലോ, അഞ്ചോ മാസത്തിനുള്ളില്‍ നിയന്ത്രണ വിധേയമായാല്‍ ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താന്‍ കഴിയുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സപ്തംബറില്‍ നടക്കാനിരിക്കുന്നുണ്ട്. ഏഷ്യാ കപ്പ് കൂടാതെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഏകദിന, ടി20 പരമ്പരയും ഇന്ത്യക്കു കളിക്കാനുണ്ട്. ടി20 ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ കളിക്കും. കൂടാതെ സിംബാബ് വെയില്‍ ഇന്ത്യ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.
ഇന്ത്യക്കു മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്കും തിരക്കേറിയ ഷെഡ്യൂളാണ് ഈ സമയത്തുശള്ളത്. ഇംഗ്ലണ്ട്- പാകിസ്താന്‍, ഇംഗ്ലണ്ട്- അയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നീ പരമ്പരകളും ഇതേ സമയത്തു നടക്കും. വിദേശ താരങ്ങള്‍ക്കു കൂടി പങ്കെടുക്കാവുന്ന തരത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്.

സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് മാറ്റി വച്ചാല്‍ മാത്രമേ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്കു കഴിയൂ. നിലവില്‍ ഏഷ്യാ കപ്പിന്റെയും ഐപിഎല്ലിന്റെയും സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. ഏഷ്യാ കപ്പ് മറ്റൊരു തിയ്യതിയിലേക്കു നീട്ടി വയ്ക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് (എസിസി) ബിസിസിഐ ആവശ്യപ്പെട്ടേക്കും. ഏഷ്യാ കപ്പിനേക്കാള്‍ കൂടുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വരുമാനം ലഭിക്കുക ഐപിഎല്ലിലൂടെതന്നെയാണ്. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പിനു വേണ്ടി ഐപിഎല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വലിയ നഷ്ടമായി മാറും.
ആഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാന്‍ 37 ദിവസത്തെ വിന്‍ഡോ ബിസിസിഐയ്ക്കു ലഭിക്കുകയാണെങ്കില്‍ മണ്‍സൂണ്‍ കാലമായതിനാല്‍ മഴ തടസ്സപ്പെടുത്താന്‍ സാധ്യതയില്ലാത്ത വേദികളും ബിസിസിഐയ്ക്കു കണ്ടെത്തേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications