ധോണിയുടെ ഭാവി... പ്രതികരിച്ച് ഇര്‍ഫാന്‍ പഠാന്‍, ഇനിയൊരു മടങ്ങിവരവുണ്ടോ? കുഴക്കുക ആ ചോദ്യം
മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും റിപ്പോര്‍ട്ടുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ചിലര്‍ ധോണി ദേശീയ ടീമിലേക്കു മടങ്ങി വരണമെന്ന് താല്‍പ്പര്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഇനി ടീമിന് അദ്ദേഹത്തെ ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് ധോണി ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കെയാണ് കൊറോണ വൈറസ് ബാധ ലോകത്തെ പിടികൂടിയത്. ഇതോടെ ഐപിഎല്‍ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ധോണിയുടെ ഭാവിയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ഇന്ത്യക്കു വേണ്ടി ധോണി തുടര്‍ന്നു കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം. ലോക ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ വളരെയേറെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം തുടര്‍ന്നു കളിക്കുന്നത് കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇര്‍ഫാന്‍ പറയുന്നു.

ധോണിയെ ടീമിലെടുത്താല്‍ ഒരു കുഴക്കുന്ന ചോദ്യം ബിസിസിഐയ്ക്കു മുന്നിലുണ്ട്. ധോണിയെ ടീമില്‍ ഉടന്‍ ഉള്‍പ്പെടുത്തിയാല്‍ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന ചില താരങ്ങളുടെ സ്ഥിതി എന്താവുമെന്നതാണ് ചോദ്യം.
കെഎല്‍ രാഹുലും റിഷഭ് പന്തും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ പുറത്തിരുത്തി ധോണിയെ കളിപ്പിക്കുന്നത് ഈ താരങ്ങളോടു ചെയ്യുന്ന അനീതിയാവുമോ? ബോര്‍ഡ് ഗൗരവമായി തന്നെ ചിന്തിക്കേണ്ട ചോദ്യമാണിതെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധ രാജ്യത്ത് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലുമായി ബിസിസിഐ മുന്നോട്ട് പോവാന്‍ സാധ്യത കൂടുതലാണ്. ടൂര്‍ണമെന്റ് ഇത്തവണ നടക്കാനിടയില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങള്‍ നല്‍കിയിരിക്കുന്ന സൂചന. അങ്ങനെ വന്നാല്‍ ധോണിയുടെ ഭാവി എന്തായിരിക്കുമെന്നതാണ് ആരാധകരുടെ ആശങ്ക. ദേശീയ ടീമിലേക്കു അദ്ദേഹത്തിന് മടങ്ങിവരാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ഐപിഎല്‍.
അതിനിടെ ധോണി ക്രിക്കറ്റില്‍ നിന്നും അധികം വൈകാതെ വിരമിക്കുമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ഭാവിയെക്കുറിച്ച് തീരുമാനിക്കാനായിരുന്നു ധോണി ആലോചിച്ചത്. എന്നാല്‍ ഐപിഎല്‍ ഉപേക്ഷിക്കപ്പെടുമെന്നുറപ്പായതോടെ അദ്ദേഹത്തിന് മുന്നില്‍ വിരമിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications