ഓസിലിന്റെ തീരുമാനത്തില്‍ ദുഖം... ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, ഫെഡറഷേന്റെ പ്രതികരണം
ബെര്‍ലിന്‍: ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായ ശേഷം തനിക്കു വംശീയാധിക്ഷേപവും അപമാനവും നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൂപ്പര്‍ താരം മെസൂദ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനിക്കു നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു.
ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭാഗത്തു നിന്നും തനിക്കുനേരെ വംശീയാധിക്ഷേപം നേരിട്ടതായി ഓസില്‍ അവര്‍ക്കയച്ച വിരമിക്കല്‍ കത്തില്‍ കുറിച്ചിരുന്നു. എന്നാല്‍ ഓസിലിന്റെ ഈ ആരോപണങ്ങള്‍ ഫെഡറേഷന്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ഓസിലിന്റെ തീരുമാനത്തില്‍ ദുഖം
ദേശീയ ടീമില്‍ നിന്നും വിരമിക്കാനുള്ള ഓസിലിന്റെ തീരുമാനത്തില്‍ ദുഖമുണ്ടെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ഫെഡറേഷന്‍ ഓസിലിനെയെ മറ്റേതെങ്കിലും താരത്തേയോ വംശീയമായി അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

വിമര്‍ശനം നേരിട്ടു
തുര്‍ക്കിയില്‍ വേരുകളുള്ള ഓസില്‍ ഈ വര്‍ഷം മേയില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി ലണ്ടനില്‍ വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്‌സനല്‍ താരം കൂടിയായ ഓസില്‍ അദ്ദേഹത്തിന് ക്ലബ്ബിന്റെ ജഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ പേരില്‍ ഫെഡറേഷനും ജര്‍മന്‍ മാധ്യമങ്ങളും ഓസിലിനെ വിമര്‍ശിച്ചിരുന്നു. ജര്‍മനി ലോകകപ്പില്‍ നിന്നും നേരത്തേ പുറത്തായതോടെ വിമര്‍ശനം വര്‍ധിക്കുകയും ചെയ്തു.


തെറ്റു പറ്റി
സംഭവങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങളുടെ ഭാഗത്തു നിന്നും തെറ്റുകള്‍ സംഭവിച്ചതായി ഫെഡറേഷന്‍ സമ്മതിക്കുന്നു.
ലോകകപ്പിനു ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നും വംശീയമായുള്ള അധിക്ഷേപങ്ങള്‍ നേരിട്ടപ്പോള്‍ തനിക്കു ഫെഡറേഷന്റെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ഓസില്‍ തെറ്റിദ്ധരിച്ചത് ഇതു കൊണ്ടാണെന്നും ഫെഡറേഷന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications