Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ballon DOr: ബെന്‍സെമയാണ് ബെസ്റ്റ്! ലോക ഫുട്‌ബോളിലെ പുതിയ കിങ്

karim benzema

പാരീസ്: കാല്‍പന്തുകളിയിലെ സിംഹാസനത്തിനു പുതിയ ചക്രവര്‍ത്തി. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറി മാറി ഭരിച്ച സിംഹാസനം ഇനി ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍ മെഷീന്‍ കരീം ബെന്‍സെമയ്ക്കു സ്വന്തം. കരിയറിലാദ്യമായാണ് 34ാം വയസ്സില്‍ ഫുട്‌ബോളിലെ പരമോന്നത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

കോട്വ മികച്ച ഗോളി

കോട്വ മികച്ച ഗോളി

സെനഗലിന്റെ ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം സാദിയോ മാനെ, ബെല്‍ജിയത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡ് മാസ്റ്റര്‍ കെവിന്‍ ഡിബ്രൂയ്‌ന, പോളണ്ടിന്റെ ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തുടങ്ങിയ മിന്നും താരങ്ങളെ പിന്തള്ളിയാണ് ബെന്‍സെമ ബാലണ്‍ ഡിയോര്‍ കൈക്കലാക്കിയത്.

മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ബെല്‍ജിയത്തിന്റെ റയല്‍ മാഡ്രിഡ് ഗോളി തിബോട്ട് കോട്വയാണ്. കഴിഞ്ഞ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. 57 മല്‍സരങ്ങളില്‍ 23 ക്ലീന്‍ ഷീറ്റുകള്‍ നേടാന്‍ കോട്വയ്ക്കു കഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ റയലിനെ 14ാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. 61 സേവുകളാാണ് ടൂര്‍ണമെന്റിലുടനീളം കോട്വവ നടത്തിയത്.

Also Read: T20 World Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ 'വാട്ടര്‍ ബോയ്‌സ്', പ്ലെയിങ് 11ല്‍ പ്രതീക്ഷ വേണ്ട!

പ്യുട്ടേല വനിതാ താരം

പ്യുട്ടേല വനിതാ താരം

വനിതകളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയും സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലെക്‌സിയ പ്യുട്ടേല കരസ്ഥമാക്കി. മികച്ച യുവതാരം സ്‌പെയിന്റെ ഗാവിയാണ്. മികച്ചസ്‌ട്രൈക്കര്‍ക്കുള്ളഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ തേടിയെത്തി.

മുന്‍ ജേതാവ് ലയണല്‍ മെസ്സിക്കു ഇത്തവണ പുരസ്‌കാര പട്ടികയില്‍ ആദ്യ 30ല്‍ പോലും ഇടം പിടിക്കാനായില്ല. 2005നു ശേഷം ആദ്യമായാണ് ഇതു സംഭവിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാവട്ടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യ പത്തില്‍പ്പോലും ഉള്‍പ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. 20ാം സ്ഥാനമാണ് അദ്ദേഹത്തിനു ലഭിച്ചത്. 2005നു ശേഷം റോണോയുടെ ഏറ്റവും മോശം പ്രകടനമാണിത്.

Also Read: T20 World Cup: നയിച്ചത് ജനിച്ച രാജ്യത്തെയല്ല, ഇതാ നാലു പേര്‍- കൂട്ടത്തില്‍ മലയാളിയും!

റയലിനായി മിന്നിച്ച് ബെന്‍സെമ

റയലിനായി മിന്നിച്ച് ബെന്‍സെമ

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായി കഴിഞ്ഞ സീസണില്‍ നടത്തിയ മാജിക്കല്‍ പ്രകടനമാണ് കരീം ബെന്‍സെമയെ മുന്നിലെത്തിച്ചത്. വിവിധ ലീഗുകളിലായി 46 മല്‍സരങ്ങളില്‍ നിന്നും 44 ഗോളുകള്‍ താരം വാരിക്കൂട്ടിയിരുന്നു. ഇവ കൂടാതെ 15 അസിസ്റ്റുകളും ബെന്‍സെമ നടത്തി.
പുരസ്‌കാരത്തിനായി അന്തിമ അഞ്ചംഗ ലിസ്റ്റിലുണ്ടായിരുന്നവര്‍ സാദിയോ മാനെ, കെവിന്‍ ഡി ബ്രൂയ്‌ന, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, മുഹമ്മദ് സലാ എന്നിവരായിരുന്നു.

Photocredit

Story first published: Tuesday, October 18, 2022, 7:32 [IST]
Other articles published on Oct 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+