മെസ്സിയെയും അര്‍ജന്റീനയെയും പുറത്താക്കാന്‍ ഫ്രാന്‍സിന്റെ തന്ത്രം ഇങ്ങനെ
മോസ്‌കോ: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് കസാന അരീനയില്‍ തുടക്കമാകുമ്പോള്‍ നിലവിലെ റണ്ണറപ്പുകളെ പുറത്താക്കാന്‍ ഫ്രാന്‍സ് തന്ത്രങ്ങളൊരുക്കി. മെസ്സിയെയും അര്‍ജന്റീനയെയും ക്വാര്‍ട്ടറിലെത്തിക്കരുതെന്നാണ് ഫ്രാന്‍സ് പരിശീലകന്‍ കളിക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതനുസരിച്ചുള്ള തന്ത്രങ്ങള്‍ക്കാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് രൂപം നല്‍കിയത്.
അപകടകാരിയായ കളിക്കാരനാണ് മെസ്സിയെന്ന് ദെഷാംപ്‌സ് അഭിപ്രായപ്പെടുന്നു. നേരിയ ഒരവസരം കിട്ടിയാല്‍പോലും അത് ഗോളാക്കിമാറ്റാന്‍ മെസ്സിക്ക് കഴിയും. അതുകൊണ്ടുതന്നെ ഒരു രീതിയുള്ള സാധ്യതയും അര്‍ജന്റീനയ്ക്ക് നല്‍കാത്ത രീതിയിലുള്ള പ്രതിരോധവും ആക്രമണവും ഫ്രാന്‍സ് പുറത്തെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ക്രൊയേഷ്യ നടപ്പാക്കിയ അതേ തന്ത്രമാണ് ഫ്രാന്‍സും സ്വീകരിക്കുകയെന്നാണ് സൂചന. മധ്യനിരയില്‍ കാന്റെയ്ക്കായിരിക്കും മെസ്സിയുടെ ചുമതല. തന്നെ കടന്നുപോകുന്നവരെ തടയാനുള്ള കെല്‍പ് ഈ ചെല്‍സി താരത്തിനുണ്ട്. മെസ്സിക്ക് പന്തെത്തിക്കുന്ന വഴികളും പോഗ്ബ ഉള്‍പ്പെടെയുള്ള മധ്യനിരയ്ക്ക് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഗോള്‍ വീണു കഴിഞ്ഞാല്‍ പരിഭ്രാന്തിയിലാകുന്നതാണ് അര്‍ജന്റീനയുടെ ദൗര്‍ബല്യം. കരുത്തരല്ലാത്ത പ്രതിരോധത്തിന് ശക്തമായ ആക്രമണം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. ഫ്രാന്‍സിന്റെ യുവനിരയ്‌ക്കെതിരെ അര്‍ജന്റീനയുടെ വയസന്‍പട എന്തുചെയ്യുമെന്നതും നിര്‍ണായകമായിരിക്കും. അതിവേഗ ആക്രമണവുമായി ഫ്രാന്‍സ് നിറഞ്ഞു കളിച്ചാല്‍ മെസ്സിക്കും കൂട്ടര്‍ക്കും നാട്ടിലേക്ക് മടങ്ങാം. അതേസമയം, മെസ്സിക്കെതിരെ നടപ്പാക്കുന്ന തന്ത്രത്തിന് അര്‍ജന്റീന എന്ത് മറുതന്ത്രം പണിയുമെന്നതും നിര്‍ണായകമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications