ഇനി മൂന്നല്ല, കളിയില്‍ പകരക്കാരനായി നാലാമനെയും ഇറക്കാം!! അടുത്ത ഏഷ്യന്‍ കപ്പ് പൊളിക്കും...
ക്വലലാംപൂര്‍: അടുത്ത വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റത്തിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഫ്‌സി) തുടക്കമിടുന്നു. മല്‍സരത്തില്‍ ഒരു ടീമിന് നാലു സബ്സ്റ്റിറ്റിയൂഷനുകള്‍ വരെ നടത്താന്‍ എഎഫ്‌സി അനുമതി നല്‍കി. സാധാരണയായി കളിയില്‍ മൂന്നു പകരക്കാരെ മാത്രമേ ഒരു ടീമിന് ഇറക്കാന്‍ അനുവാദമുള്ളൂ. ഇതാണ് ഏഷ്യന്‍ കപ്പില്‍ നാലാക്കി ഉയര്‍ത്തിയത്. ടൂര്‍ണമെന്റിലെ നോക്കൗട്ട് മല്‍സരങ്ങളില്‍ ഏതെങ്കിലും എക്‌സ്ട്രാടൈമിലേക്കു നീങ്ങിയാല്‍ മാത്രമേ നാലാമനെ ഇറക്കാന്‍ ടീമുകള്‍ക്കാവുകയുള്ളൂ.

ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച ലോസ് ഓഫ് ദി ഗെയിമിലെ (എല്‍ഒടിജി) നിയമഭേദഗതികള്‍ എഎഫ്‌സിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് നാലാമനെ ഇറക്കാമെന്ന പുതിയ നിയമം നിലവില്‍ വന്നത്. ഏഷ്യന്‍ കപ്പില്‍ മാത്രമല്ല എഎഫ്‌സിയുടെ കീഴിലുള്ള മറ്റു ചാംപ്യന്‍ഷിപ്പുകളിലും ഈ നിയമം കൊണ്ടുവരാനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.
അടുത്തയാഴ്ച ഇന്തോനേഷ്യയില്‍ ആരംഭിക്കുന്ന എഎഫ്‌സി അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പിലും പുതിയ നിയമം നടപ്പാക്കുമെന്ന് എഎഫ്‌സി അറിയിച്ചു. കൂടാതെ എഎഫ്‌സി അണ്ടര്‍ 19 വനിതാ ചാംപ്യന്‍ഷിപ്പ് 2019, എഎഫ്‌സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പ് 2020 എന്നിവയിലും നാലു പേരെ പകരക്കാരായി ഇറക്കാന്‍ അനുവദിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications