Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ മത്സരം: കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീനയും ബ്രസീലും, സ്‌പെയിനെ തകര്‍ത്ത് സ്വീഡന്‍

കരാക്കസ്: 2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കവെ കുതിപ്പ് തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും. കോപ്പാ അമേരിക്ക കിരീടം ചൂടിയ ആവേശത്തിന് പിന്നാലെ ഇറങ്ങിയ അര്‍ജന്റീന വെനസ്വേലയെ 3-1നാണ് തോല്‍പ്പിച്ചത്. ലയണല്‍ മെസ്സിയും ടീമിലുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാനായില്ല. 32ാം മിനുട്ടില്‍ വെനസ്വേലയുടെ അഡ്രിയാന്‍ മാര്‍ട്ടിനെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി അവര്‍ ചുരുങ്ങി.

1

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ലൗറ്റാരോ മാര്‍ട്ടെനിസിലൂടെ അര്‍ജന്റീന ലീഡെടുത്തു. 71ാം മിനുട്ടില്‍ ജോക്വിന്‍ കോറിയ ലീഡുയര്‍ത്തിയപ്പോള്‍ മൂന്ന് മിനുട്ടിനുള്ളില്‍ ഏഞ്ചല്‍ കോറിയ മൂന്നാം ഗോളും അര്‍ജന്റീനക്ക് നേടിക്കൊടുത്തു.ഇഞ്ചുറി ടൈമില്‍ ജൂലിയോ സൊറ്റില്‍ഡോയാണ് വെനസ്വേലയുടെ ആശ്വാസ ഗോള്‍ നേടിയത്. ഏഴ് മത്സരത്തില്‍ നിന്ന് നാലാം ജയവും മൂന്ന് സമനിലയും നേടിയ അര്‍ജന്റീന 15 പോയിന്റുമായി തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്.

Also Read: IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

2

അതേ സമയം തോല്‍വി അറിയാതെ ബ്രസീല്‍ കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. 64ാം മിനുട്ടില്‍ എവര്‍ട്ടന്‍ റിബൈറോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. നെയ്മര്‍ ഉള്‍പ്പെടെ ശക്തമായ നിരതന്നെയാണ് ചിലിക്കെതിരേ ബ്രസീലിനായി ഇറങ്ങിയത്. കളിച്ച ഏഴ് മത്സരവും ജയിച്ച ബ്രസീല്‍ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടങ്ങളില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 21 പോയിന്റുകളാണ് ബ്രസീലിനുള്ളത്.

Also Read: ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

3

അഞ്ചാം തീയ്യതി നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. കോപ്പാ അമേരിക്കയില്‍ ബ്രസീലിനെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന കിരീടം നേടിയത്. ഇതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീലുള്ളത്. അതിനാല്‍ത്തന്നെ ചിരവൈരി പോരാട്ടം കൂടുതല്‍ ആവേശകരമാകുമെന്ന കാര്യം ഉറപ്പാണ്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

4

യൂറോപ്പിലെ യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ സ്‌പെയിന് തോല്‍വി. സ്വീഡന്‍ 2-1നാണ് സ്‌പെയിനെ മുട്ടുകുത്തിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യം ലീഡെടുത്തത് സ്‌പെയിനായിരുന്നു. അഞ്ചാം മിനുട്ടില്‍ കാര്‍ലോസ് സോളറാണ് സ്‌പെയിനായി വലകുലുക്കിയത്. ആറാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഇസാക്കിലൂടെ സ്വീഡന്‍ തിരിച്ചുവന്നപ്പോള്‍ 57ാം മിനുട്ടില്‍ വിക്ടര്‍ ക്ലെയ്‌സനാണ് സ്വീഡന്റെ വിജയഗോള്‍ നേടിയത്. 28 വര്‍ഷത്തിനിടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിന്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്. ഗ്രൂപ്പ് ബിയില്‍ നാല് മത്സരം കളിച്ച സ്‌പെയിന്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ ഓരോ മത്സരത്തില്‍ സമനിലയും തോല്‍വിയും വഴങ്ങി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ച സ്വീഡനാണ് തലപ്പത്ത്.

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

5

അതേ സമയം ഇറ്റലിയെ ബള്‍ഗേറിയ 1-1 സമനിലയില്‍ കുരുക്കി. 16ാം മിനുട്ടില്‍ ഫെഡറിക്കോ ചീസയിലൂടെ ഇറ്റലി മുന്നിലെത്തിയെങ്കിലും 40ാം മിനുട്ടില്‍ അറ്റനാസ് ലീവിന്റെ ഗോളിലൂടെ ബള്‍ഗേറിയ സമനില നേടിയെടുക്കുകയായിരുന്നു.ഗ്രൂപ്പ് സിയില്‍ മൂന്ന് ജയവും ഒരു ജയവും നേടിയ ഇറ്റലി ഒന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ലീച്ചന്‍സ്‌റ്റെയ്‌നെ തോല്‍പ്പിച്ചു. 41ാം മിനുട്ടില്‍ തിമോ വെര്‍ണര്‍ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 77ാം മിനുട്ടില്‍ ലിറോയ് സാനെയാണ് രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പ് ജെയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും വഴങ്ങിയ ജര്‍മനി രണ്ടാം സ്ഥാനത്താണ്.

Also Read: IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

6

Also Read: T20 World Cup: ഇന്ത്യന്‍ ടീം വൈകാതെ പ്രഖ്യാപിക്കും, നിര്‍ണായക സൂചനകള്‍ പുറത്ത്

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഹംഗറിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.റഹിം സ്റ്റെര്‍ലിങ്,ഹാരി കെയ്ന്‍,ഹാരി മഗ്വയര്‍,ഡിക്ലാന്‍ റൈസ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ബെല്‍ജിയം എസ്‌റ്റോണിയയെ 5-2നും തോല്‍പ്പിച്ചു.ഹന്‍സ് വനാകെന്‍,ആക്‌സെല്‍ വിറ്റ്‌സല്‍,തോമസ് ഫോക്ട് എന്നിവര്‍ ഓരോ ഗോളും റോമലു ലുക്കാക്കു ഇരട്ട ഗോളും ബെല്‍ജിയത്തിനായി നേടി. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയമാണ് തലപ്പത്ത്.

Story first published: Friday, September 3, 2021, 10:27 [IST]
Other articles published on Sep 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+