വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

താരങ്ങള്‍ മാത്രമല്ല കോച്ചുമാരും ജാഗ്രതൈ... പരിധിവിട്ടാല്‍ കാര്‍ഡ് വാങ്ങും!! പരീക്ഷണം ഇംഗ്ലണ്ടില്‍

പ്രീമിയര്‍ ലീഗൊഴികെയുള്ള ലീഗുകളിലെല്ലാം ഈ സീസണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും

ലണ്ടന്‍: ഫുട്‌ബോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പില്‍ വലിയ വിജയമായി മാറിയ സംഭവമായിരുന്നു വിഎആര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) സാങ്കേതിക വിദ്യ. കളിക്കളത്തില്‍ തങ്ങള്‍ക്കു സംശയം തോന്നുന്ന കാര്യങ്ങള്‍ക്ക് റഫറിമാര്‍ വിഎആറിന്റെ സഹായം തേടിയപ്പോള്‍ പല വലിയ പിശകുകളെല്ലാം തിരുത്തപ്പെടുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടുമൊരു പരിഷ്‌കാരം കൂടി വരികയാണ്.

ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷനാണ് (എഫ്എ) കോച്ചുമാരെ നിലയ്ക്കു നിര്‍ത്താന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. കളിക്കളത്തില്‍ മോശമായി പെരുമാറുന്ന താരങ്ങള്‍ക്കു നല്‍കാറുള്ള മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഇനി മുതല്‍ കോച്ചുമാര്‍ക്കും നല്‍കാനാണ് എഫ്എയുടെ തീരുമാനം.

 പുതിയ സീസണ്‍ മുതല്‍

പുതിയ സീസണ്‍ മുതല്‍

ഇന്റര്‍നാഷണല്‍ എഫ്എ ബോര്‍ഡിന്റെ (ഐഎഫ്എബി)യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ സീസണ്‍ മുതല്‍ ഇംഗ്ലണ്ടിലെ ലീഗുകളില്‍ കോച്ചുമാര്‍ക്കും കാര്‍ഡ് നല്‍കാനുള്ള പരീക്ഷണം കൊണ്ടുവരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗൊഴികെ ഇംഗ്ലണ്ടിലെ മറ്റു നാലു മുന്‍നിര ലീഗുകളിലും എഫ്എ കപ്പിലുമെല്ലാം ഈ പരിഷ്‌കാരം കൊണ്ടുവരും.
ടച്ച് ലൈനിന് അരികില്‍ പല കോച്ചുമാരുടെയും മോശം പെരുമാറ്റത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

രണ്ടു കാര്‍ഡുകള്‍

രണ്ടു കാര്‍ഡുകള്‍

ടച്ച് ലൈനിന് സമീപത്ത് ഏതെങ്കിലും ടീമിന്റെ കോച്ച് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കണ്ടാല്‍ കളി നിയന്ത്രിക്കുന്ന റഫറിക്ക് മഞ്ഞക്കാര്‍ഡ് നല്‍കാം. വീണ്ടും ഇതെ പെരുമാറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ചുവപ്പ് കാര്‍ഡായിരിക്കും കോച്ചിന് ലഭിക്കുക. കൂടാതെ ഗുരുതരമായ പെരുമാറ്റമാണ് കോച്ചിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കാനും റഫറിക്ക് അനുവാദമുണ്ടായിരിക്കും.

എന്തൊക്കെ തെറ്റുകള്‍ക്ക് കാര്‍ഡ് ലഭിക്കാം

എന്തൊക്കെ തെറ്റുകള്‍ക്ക് കാര്‍ഡ് ലഭിക്കാം

അപമര്യാദയായ പെരുമാറ്റം, മാച്ച് ഒഫീഷ്യല്‍സിനോ എതിര്‍ ടീമിലെ താരങ്ങള്‍ക്കോ കോച്ചിനോ നേര്‍ക്ക് അശ്ലീല വാക്കുകള്‍ പ്രയോഗിക്കുക, പരിഹസിച്ചു കൊണ്ടുള്ള കൈയടി, വെള്ളക്കുപ്പിയോ മറ്റു സാധനങ്ങളോ വലിച്ചെറിയുക, എതിര്‍ ടീമിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ അതിക്രമിച്ചു കയറുക, ടീമിന്റെ ആരാധകരുമായി തര്‍ക്കത്തിലേര്‍പ്പെടുക തുടങ്ങിയ പെരുമാറ്റങ്ങള്‍ കോച്ചിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ശിക്ഷ ലഭിക്കും.

നാല് കാര്‍ഡിന് വിലക്ക്

നാല് കാര്‍ഡിന് വിലക്ക്

നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിക്കുന്ന കോച്ചിന് ഒരു മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടിവരും. എട്ടു മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ രണ്ടു കളികളിലാണ് വിലക്കുണ്ടാവുക. 12, 16 മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയ കോച്ചിന് എഫ്എയുടെ അച്ചടക്കനടപടിക്കു വിധേയരാവേണ്ടിവരും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിഷ്‌കാരം ഇത്തവണയുണ്ടാവില്ല. മോശമായി പെരുമാറുന്ന കോച്ചുമാര്‍ക്ക് വാക്കാല്‍ മുന്നറിയിപ്പ് നല്‍കുക മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എഫ്എ അറിയിച്ചു.

പരിക്കിനു മുന്നില്‍ പകച്ചുപോയവര്‍, കരിയര്‍ തന്നെ അവസാനിച്ചു... ഹ്യൂസിന് നഷ്ടമായത് ജീവന്‍ തന്നെ!! പരിക്കിനു മുന്നില്‍ പകച്ചുപോയവര്‍, കരിയര്‍ തന്നെ അവസാനിച്ചു... ഹ്യൂസിന് നഷ്ടമായത് ജീവന്‍ തന്നെ!!

Story first published: Wednesday, August 1, 2018, 13:24 [IST]
Other articles published on Aug 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X