എഎഫ്സി ഏഷ്യാ കപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യക്ക് ജയം
ഹനോയ്: എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ജയം. വിയറ്റ്‌നാമില്‍ നടന്ന മത്സരത്തിന്റെ 54ാം മിനിറ്റില്‍ ജെജെ ലാല്‍ പെഖ്വലയാണ 56ാം മിനിറ്റില്‍ ഇന്ത്യക്ക് വേണ്ടി നിര്‍ണായക ഗോള്‍ നേടിയത്. എവേ മത്സരത്തില്‍ വിജയം നേടാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. ഏഴിനാണ് ഹോം മത്സരം. ഈ പ്ലേ ഓഫ് റൗണ്ടില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് യോഗ്യതാറൗണ്ട് കളിക്കാനുള്ള അവസരം ലഭിക്കും. ഇതുവരെ 12 ടീമുകളാണ് എഎഫ്സി കപ്പിനായി യോഗ്യത നേടിയത്. ഫിഫ റാങ്കിങില്‍ 178ാം സ്ഥാനത്തുള്ള ലാവോസിനെ 163ാം സ്ഥാനത്തുള്ള ഇന്ത്യക്ക് നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇതിലും കൂടിയ മാര്‍ജിനില്‍ മറികടക്കാനാകുമെന്നാണ് കരുതുന്നത്.

പ്ലേ ഓഫിലൂടെ 24 ടീമുകളില്‍ നിന്നും 12 ടീമുകളെ തിരഞ്ഞെടുക്കും. ചൈന, മ്യാന്‍മാര്‍, വിയ്റ്റ്നാം, കമ്പോഡിയ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കൊച്ചു രാജ്യമാണ് ലാവോസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications