വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: സ്‌പെയിന്‍ വിറച്ചു, പിന്നെ വഴങ്ങി (2-2)... മൊറോക്കോ തലയുയര്‍ത്തി മടങ്ങി

ഓരോ തവണയും പിന്നിട്ടുനിന്ന ശേഷമാണ് സ്‌പെയിന്‍ ഗോള്‍ തിരിച്ചടിച്ചത്

1
958032

കാലിനിന്‍ഗാര്‍ഡ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ആഫ്രിക്കന്‍ ടീം മൊറോക്കോയാണ് സ്‌പെയിനിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഒടുവില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ 2-2ന്റെ സമനിലയുമായി സ്‌പെയിന്‍ തടിതപ്പുകയായിരുന്നു.

1

മല്‍സരത്തില്‍ ഓരോ തവണയും പിന്നിട്ടുനിന്ന ശേഷമാണ് ഗോള്‍ തിരിച്ചടിച്ച് സ്‌പെയിന്‍ വിലപ്പെട്ട പോയിന്റ് കരസ്ഥമാക്കിയത്. ഇസ്‌ക്കോയും (19ാം മിനിറ്റ്) ഇയാഗോ അസ്പാസുമാണ് (90) സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. ഖാലിദ് ബൗത്തെയ്ബും (14ാം മിനിറ്റ്) യൂസുഫ് എന്‍ നെസ്‌റിയും (81) മൊറോക്കോയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. മല്‍സരത്തില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി സ്‌പെയിന്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ റഷ്യയുമായും പോര്‍ച്ചുഗല്‍ ഉറുഗ്വേയുമായും ഏറ്റുമുട്ടും.

Jun 26, 2018, 1:37 am IST

സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നെങ്കിലും അഞ്ചു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു

Jun 26, 2018, 1:26 am IST

ഫൈനല്‍ വിസില്‍.... സ്‌പെയിനിനെ മൊറോക്കോ 2-2നു പിടിച്ചുകെട്ടി

Jun 26, 2018, 1:24 am IST

ഗോള്‍... ഇഞ്ചുറിടൈമില്‍ സ്‌പെയിനിന്റെ സമനില ഗോള്‍. ഇയാഗോ അസ്പാസാണ് സ്‌പെയിനിന്റെ ഗോള്‍ മടക്കിയത്‌

Jun 26, 2018, 1:18 am IST

മൊറോക്കോയുടെ രണ്ടാം ഗോളിന്റെ വീഡിയോ കാണാം

Jun 26, 2018, 1:17 am IST

വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നു ചാടി നെസ്‌റി തൊടുത്ത മനോഹരമായ ഹെഡ്ഡര്‍ ഗോളി ഡെഹെയക്കു തൊടാന്‍ പോലും അവസരം ലഭിക്കാതെ വലയില്‍ പതിക്കകുയായിരുന്നു

Jun 26, 2018, 1:16 am IST

81ാം മിനിറ്റില്‍ യൂസുഫ് എന്‍ നെസ്‌റിയാണ് മൊറോക്കോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്‌

Jun 26, 2018, 1:10 am IST

ഗോള്‍... സ്‌പെയിന്‍ വീണ്ടും ഞെട്ടി, മൊറോക്കോ കളിയില്‍ രണ്ടാം ഗോള്‍ നേടി

Jun 26, 2018, 1:07 am IST

മല്‍സരം 75 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. വിജയഗോളിനായുള്ള ശ്രമം സ്‌പെയിന്‍ തുടരുന്നു

Jun 26, 2018, 12:48 am IST

55ാം മിനിറ്റില്‍ മൊറോക്കോ കളിയില്‍ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ക്രോസ് ബാര്‍ സ്‌പെയിനിനെ രക്ഷിച്ചു. അമ്രാബത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി ഡെഹെയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു

Jun 26, 2018, 12:35 am IST

രണ്ടാംപകുതിക്കു തുടക്കം

Jun 26, 2018, 12:29 am IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ്‌

Jun 26, 2018, 12:26 am IST

ഇസ്‌ക്കോ സ്‌പെയിനിന്റെ സമനില ഗോള്‍ നേടുന്നതിന്റെ ദൃശ്യങ്ങള്‍

Jun 26, 2018, 12:24 am IST

ഡെഹെയക്ക് എന്തു പറ്റി? ഈ ലോകകപ്പില്‍ നേരിട്ട അഞ്ചു ഷോട്ടുകളില്‍ നാലും ഡെഹെയ ഗോള്‍ വഴങ്ങി

Jun 26, 2018, 12:21 am IST

വിസില്‍ മുഴങ്ങി... ഒന്നാം പകുതി അവസാനിച്ചു, സ്‌പെയിനും മൊറോക്കോയും ഒപ്പത്തിനൊപ്പം (1-1)

Jun 26, 2018, 12:21 am IST

ഇഞ്ചുറിടൈമില്‍ സ്‌പെയിനിന് ലീഡുയര്‍ത്താന്‍ സുര്‍ണാവസരം. ഇടതു വങിലൂടെ ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ ഇനിയേസ്റ്റ ബോക്‌സിനു കുറുക നല്‍കിയ മനോഹരമായ ക്രോസ് കണക്ട് ചെയ്യാന്‍ ഡിയേഗോ കോസ്റ്റയ്ക്കായില്ല.

Jun 26, 2018, 12:16 am IST

മല്‍സരം 40ാം മിനിറ്റിലേക്ക്. സ്‌കോര്‍ ഇപ്പോഴും 1-1

Jun 26, 2018, 12:05 am IST

സ്‌പെയിന്‍-മൊറോക്കോ മല്‍സരത്തില്‍ നിന്ന്

Jun 25, 2018, 11:57 pm IST

ഇടതു വിങിലൂടെ ഡ്രിബിള്‍ ചെയ്ത് കയറി ആന്ദ്രെസ് ഇനിയേസ്റ്റ നല്‍കിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഇസ്‌ക്കോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

Jun 25, 2018, 11:55 pm IST

19ാം മിനിറ്റില്‍ ഇസ്‌ക്കോയാണ് സ്‌പെയിനിന്റെ സമനില ഗോളിന് അവകാശിയായത്

Jun 25, 2018, 11:55 pm IST

ഗോള്‍... മൊറോക്കോയുടെ ലീഡിന് അധികം ആയുസ്സുണ്ടായില്ല. സ്‌പെയിന്‍ തിരിച്ചടിച്ചു (1-1)

Jun 25, 2018, 11:54 pm IST

റാമോസും ഇനിയേസ്റ്റയും തമ്മിലുള്ള ആശയക്കുഴപ്പ് മുതലാക്കി പന്ത് തട്ടിയെടുത്ത് കുതിച്ച ബൗത്തെയ്ബ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയെ നിസ്സഹായനാക്കി വലകുലുക്കുകയായിരുന്നു

Jun 25, 2018, 11:46 pm IST

14ാം മിനിറ്റില്‍ ഖാലിദ് ബൗത്തിബാണ് മൊറോക്കോയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്

Jun 25, 2018, 11:45 pm IST

ഗോള്‍.... സ്‌പെയിനിനെ സ്തബ്ധരാക്കി മൊറോക്കോ ലക്ഷ്യം കണ്ടു

Jun 25, 2018, 11:36 pm IST

സ്‌പെയിനിന്റെ തുടരെയുള്ള ആക്രമണങ്ങളില്‍ മൊറോക്കോ സമ്മര്‍ദ്ദത്തില്‍

Jun 25, 2018, 11:29 pm IST

സ്‌പെയിന്‍-മൊറോക്കോ മല്‍സരത്തിന് തുടക്കം

Jun 25, 2018, 10:59 pm IST

കളിക്കുമുമ്പ് ഗ്രൂപ്പിലെ പോയിന്റ് നില

Jun 25, 2018, 10:57 pm IST

മല്‍സരത്തിലെ പ്ലെയിങ് ഇലവന്‍

Jun 25, 2018, 10:53 pm IST

ജയിച്ചാല്‍ സ്‌പെയിനിന് നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറാനാവും

Story first published: Tuesday, June 26, 2018, 2:00 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X