Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: കഴിഞ്ഞ പ്രവചനം (3-2) കിറുകൃത്യം!! ഈജിപ്തിനെ തീര്‍ക്കുമോ അര്‍ജന്റീന? എഐ പറയുന്നതിങ്ങനെ

അറ്റ്‌ലാന്റ: ഒന്നിനു പിറകെ ഒന്നായി അങ്കങ്ങള്‍ ജയിച്ച് ലയണല്‍ മെസ്സിയും അര്‍ജന്റീനയും തുടര്‍ച്ചയായി രണ്ടാം ഫിഫ ലോക കിരീടമെന്ന ആ സ്വപ്‌നത്തിലേക്കുള്ള പടയോട്ടത്തിലാണ്. ആ സ്വര്‍ണക്കപ്പിനും അര്‍ജന്റീനയ്ക്കുമിടയില്‍ ഇനി വെറും നാലു വിജയങ്ങളുടെ ദൂരം മാത്രം. ഒരു കളി പോലും തോ്ല്‍ക്കാത മുന്നേറുന്ന അവരുടെ അടുത്ത മിഷന്‍ പ്രീക്വാര്‍ട്ടറാണ്.

സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഈജിപ്തുമായാണ് അവസാന 16ല്‍ അര്‍ജന്റീന കൊമ്പുകോര്‍ക്കുക. ചൊവ്വാഴ്ച രാത്രി 9.30ന് അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ത്രില്ലിങ് മല്‍സരം. മല്‍സരത്തെ കുറിച്ചുള്ള എഐ പ്രവചനം എന്താണെന്നു നമുക്കു നോക്കാം.

MESSI SALAH

നേരത്തേ കേപ് വെര്‍ദെയുമായുള്ള അര്‍ജന്റീനയുടെ റൗണ്ട് 32 പോരാട്ടത്തിന്റെ ഫലം എഐ ടൂളായ ഗ്രോക്ക് കിറുകൃത്യമായി പ്രവചിച്ചിരുന്നു. 3-2നു അര്‍ജന്റീന ജയിക്കുമെന്നായിരുന്നു പ്രവചനം. ഇതു തന്നെ സംഭവിക്കുകയും ചെയ്തു. ഇനി ഈജിപ്തിനെതിരായ പ്രീക്വാര്‍ട്ടറിനെ പറ്റി നടത്തിയ പ്രവചനം എങ്ങനെയാണെന്നു നോക്കാം.

FIFA WC 2026: റൊണാള്‍ഡോ ഇത്ര ദുരന്തമോ? വൊസീന്യ പോലും കടത്തിവെട്ടി!! സംഭവമറിയാം

FIFA WC 2026: റൊണാള്‍ഡോ ഇത്ര ദുരന്തമോ? വൊസീന്യ പോലും കടത്തിവെട്ടി!! സംഭവമറിയാം

അര്‍ജന്റീന തന്നെ

ഈജിപ്തുമായുള്ള പ്രീക്വാര്‍ട്ടറില്‍ ജയിച്ച് അര്‍ജന്റൈന്‍ ടീം അവസാന എട്ടു ടീമുകളിലൊന്നായി മാറുമെന്നാണ് എഐ പ്രവചിച്ചത്. കേപ് വെര്‍ദെയ്‌ക്കെതിരേ 3-2നു കഷ്ടിച്ചു രക്ഷപ്പെട്ടതു പോലെയൊരു ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കില്ല ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്‍ീന വിജയക്കൊടി പാറിക്കുമെന്നാണ് ഗ്രോക്ക് അവകാശപ്പെടുന്നത്.

എന്തുകൊണ്ട് അര്‍ജന്റീന ഈ മല്‍സരം എളുപ്പത്തില്‍ ജയിക്കുമെന്നതിന്റെ കാരണങ്ങളും ഇതില്‍ വിശദീകരിക്കുകയാണ്. ലോകോത്തര താരങ്ങളാല്‍ സമ്പന്നമായ വളര ആഴമുള്ള ടീമാണ് അര്‍ജന്റീനയുടേത്.

നോക്കൗട്ട് മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയവും ലയണല്‍ മെസ്സി, ലൊറ്റാറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാറസ് എന്നിവരടങ്ങുന്ന മൂര്‍ച്ചയുള്ള ആക്രമണനിരയും അവരെ അപകടകാരികളാക്കുന്നു.

FIFA WC 2026: മെസ്സി മുതല്‍ കെയ്ന്‍ വരെ, ഈ ഗോളുകളെ വെല്ലാന്‍ മറ്റൊന്നുണ്ടോ? ഇതാ ബെസ്റ്റ് 10!!

FIFA WC 2026: മെസ്സി മുതല്‍ കെയ്ന്‍ വരെ, ഈ ഗോളുകളെ വെല്ലാന്‍ മറ്റൊന്നുണ്ടോ? ഇതാ ബെസ്റ്റ് 10!!

ഈജിപ്ത് അത്രത്തോളം ആഴവും കളി മികവുമുള്ള ടീമല്ല. പ്രീക്വാര്‍ട്ടറില്‍ വരെ എത്താന്‍ അവര്‍ക്കായെങ്കിലും അര്‍ജന്റീനയെ പോലെയൊരു അതികായന്‍മാരെ നേരിടാനുള്ള കെല്‍പ്പ് ഈജിപ്തിനു ഇല്ലെന്നു കാണാം. ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ വലിയ വെല്ലുവിളി തന്നെ അര്‍ജന്റീനയ്‌ക്കെതിരേ അവര്‍ക്കു നേരിടേണ്ടിയും വരും.

ഈ മല്‍സരത്തില്‍ എന്തെങ്കിലും അദ്ഭുതം കാണിക്കാന്‍ ഈജിപ്തിനു മുന്നിലുള്ള ഒരേയൊരു വഴി ഡിഫന്‍സീവ് ഗെയിമാണ്. പഴുതടച്ച് പ്രതിരോധിച്ച ശേഷം കൗണ്ടര്‍ അറ്റാക്കുകളിലൂടെയും സെറ്റ് പീസുകളിലൂടെയുമെല്ലാം ഗോളുകള്‍ നേടിയാല്‍ അവര്‍ക്കു അര്‍ജന്റീനയെ വിറപ്പിക്കാന്‍ കഴിയും.

അതേസമയം, നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഒരിക്കല്‍ മാത്രമേ അര്‍ജന്റീനയും ഈജിപ്തും ഇതുവരെ മുഖാമുഖം വന്നിട്ടുള്ളൂ. 2008ല്‍ നടന്ന ഒരു സൗഹൃദ മല്‍സരത്തിലായിരുന്നു ഇത്. അര്‍ജന്റീന അന്നു 2-0ന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

ARGENTINA

ആരെല്ലാം ഗോളടിക്കും?

അര്‍ജന്റീന ക്യാപ്റ്റനും ഇതിഹാസ താരവുമായ ലണല്‍ മെസ്സിയെയാണ് ഈ മല്‍സരത്തില്‍ ഗോളടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരമായി എഐ പ്രവചിക്കുന്നത്.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. ഒരു ഹാട്രിക്കടക്കം ഇതിനകം നാലു കളിയില്‍ ഏഴു ഗോളുകള്‍ മെസ്സി അടിച്ചെടുത്തു കഴിഞ്ഞു.

അര്‍ജന്റീനയുടെ ലൊറ്റാറോ മാര്‍ട്ടിനസ് അല്ലെങ്കില്‍ ജൂലിയന്‍ അല്‍വാറസ് എന്നിവരിലൊരാണ് മറ്റൊരു ഗോള്‍ സ്‌കോററായി എഐ പ്രവചിക്കുന്നത്.

അതേസമയം, ഈജിപ്ത് ഈ മല്‍സരത്തില്‍ ഗോളടിക്കാനുളള സാധ്യത വളരെ കുറവാണ്. ഇനി കൗണ്ടര്‍ അറ്റാക്കിലൂടെയോ, സെറ്റ് പീസിലൂടെയോ അവര്‍ ഗോള്‍ നേടിയാല്‍ അതു മുഹമമ്മദ് സലായുടെ വകയായിരിക്കും.

Story first published: Sunday, July 5, 2026, 22:09 [IST]
Other articles published on Jul 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+